കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും. ഇന്നലെ പാലായിലെ പുത്തേട്ട് തിയറ്ററിലെത്തിയാണു തെരഞ്ഞെടുപ്പിന്റെ മുൻനിരയിൽ പ്രവർത്തിച്ച സഹപ്രവർത്തകർക്കൊപ്പം ഫഹദ് ഫാസിലിന്റെ സിനിമയായ ആവേശം കാണാൻ എത്തിയത്. ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഫ്രാൻസിസ് ജോർജിനു പുതുപ്പള്ളി മണ്ഡലത്തിൽ ഇളക്കി മറിച്ച പ്രചാരണമാണു ചാണ്ടി ഉമ്മനും കോൺഗ്രസ് പ്രവർത്തകരും നടത്തിയത്. തിയറ്ററുകളെ ഇളക്കി മറിച്ച സിനിമയാണ് ആവേശം. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഫഹദ് ഫാസിലും അൻവർ റഷീദുമാണ് നിർമിച്ചിരിക്കുന്നത്.
Read MoreTag: chandy oommen
സിപിഎമ്മിന് ഉമ്മൻചാണ്ടി മരിച്ചിട്ടും പകതീരുന്നില്ല; ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മന്‍
കോട്ടയം: ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മന്‍. ഇപ്പോള്‍ നടക്കുന്നത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമല്ല. പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണ്. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മക്കള്‍ ബിജെപിയില്‍ പോയപ്പോള്‍ മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കോണ്‍ഗ്രസ് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വിദൂര ചിന്തയില്‍ പോലും ബിജെപി എന്ന വിചാരം ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.
Read Moreഅമ്മ സാക്ഷിയായി… ദൈവനാമത്തിൽ പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു; ഇരിപ്പിടം ഉമാ തോമസിന് സമീപം
തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്തിന് നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീർ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ അംഗങ്ങൾ കരഘോഷം മുഴക്കി ചാണ്ടി ഉമ്മനെ വരവേറ്റു. സത്യപ്രതിജ്ഞക്ക് ശേഷം ചാണ്ടി ഉമ്മൻ സ്പീക്കറുടെ ഡയസിലെത്തി സ്പീക്കറെ കണ്ടു. ട്രഷറി ബഞ്ചിലെത്തി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിവിധ കക്ഷി നേതാക്കളെയും കണ്ട് ഹസ്തദാനം നടത്തി. പിന്നീട് ചാണ്ടി ഉമ്മനായി അനുവദിച്ച സീറ്റിലേക്ക് മടങ്ങി. രാവിലെ പള്ളിയിലും ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞക്കായി നിയമസഭയിലെത്തിയത്. നിയമസഭയിൽ പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ എത്തിയിരുന്നു.…
Read Moreപച്ചതൊടാനാകെ ജെയ്ക്ക് ! ചാണ്ടി ഉമ്മന്റെ ലീഡ് സര്‍വകാല റിക്കാര്‍ഡിലേക്ക്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ കുതിപ്പ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നേടിയ 9044 വോട്ടിന്റെ ഭൂരിപക്ഷം ഇതിനോടകം മറികടന്ന ചാണ്ടി ഉമ്മന്‍, ഉമ്മന്‍ ചാണ്ടി 2011ല്‍ നേടിയ മണ്ഡലത്തിലെ സര്‍വകാല റിക്കാര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011ലെ തെരഞ്ഞെടുപ്പില്‍ 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടി നേടിയത്. സിപിഎമ്മിന്റെ സുജ സൂസന് ജോര്‍ജായിരുന്നു അന്നത്തെ എതിരാളി. പിന്നീടിങ്ങോട്ട് ഉമ്മന്‍ചാണ്ടിയുടെ എതിരാളിയായി മാറി ശക്തമായ മത്സരം കാഴ്ചവച്ച ജെയ്ക് സി തോമസിന് പക്ഷെ ഇക്കുറി പച്ച തൊടാനായില്ല. 6000നടുത്ത് ഭൂരിപക്ഷത്തോടെ അയര്‍ക്കുന്നം വിജയിച്ചു തുടങ്ങിയ ചാണ്ടി ഉമ്മന്റെ ലീഡ് ഇതിനോടകം 25000 പിന്നിട്ടിരിക്കുകയാണ്. അകലക്കുന്നത്തും കൂരോപ്പടയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. കഴിഞ്ഞ തവണ ജെയ്ക്ക് ലീഡ് ചെയ്ത ബൂത്തുകളിലെല്ലാം ഇത്തവണ അദ്ദേഹത്തിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വീടിരിക്കുന്ന മണർകാട്ട് പോലും ജെയ്ക്ക് പിന്നിൽ പോകുന്ന…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്;പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മന്‍; പത്രിക സമര്‍പ്പണം അടുത്തയാഴ്ച
കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഇന്നു രാവിലെ മണ്ഡലത്തിലെ പ്രമുഖവ്യക്തികളെ നേരില്‍ കണ്ടശേഷം സംവിധായകന് സിദ്ദീഖിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എറണാകുളത്തേക്കു പോയി. ഉച്ചകഴിഞ്ഞ് മണ്ഡലത്തില്‍ തിരിച്ചെത്തി പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ബൂത്തുതല യോഗങ്ങളില്‍ പങ്കെടുക്കുകയം ചെയ്യും. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടന്‍തന്നെ മണ്ഡലത്തില്‍ കോണ്‍ഗ്രസും യുഡിഎഫും പ്രചാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പുതുപ്പള്ളിയിലും പാമ്പാടിയിലും വാകത്താനത്തും സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ച് ചുവരെഴുതി കഴിഞ്ഞു. പുതുപ്പള്ളി ജംഗ്ഷന് ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളില്‍ സ്ഥാനാര്‍ഥിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന ചുമതലക്കാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇന്നു വൈകിട്ട് മണ്ഡലത്തിലെത്തും. മറ്റൊരു ചുമതലക്കാരനായ കെ.സി. ജോസഫ് മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും അടുത്തയാഴ്ച മണ്ഡലത്തിലെത്തും. 14ന് പത്രിക സമര്‍പ്പിക്കാനായിട്ടാണ്…
Read Moreഅതേ, ഉമ്മന്‍ ചാണ്ടിയെപ്പോലെ… ഔദ്യോഗിക പ്രഖ്യാപനം വന്നു; അപ്പയുടെപാത പിൻതുടർന്ന് ആദ്യം പോയത് പുതുപ്പള്ളി പള്ളിയിലേക്ക്; പിന്നീട് മണ്ഡലത്തിലേക്കും…
ജോമി കുര്യാക്കോസ് പുതുപ്പള്ളി: അലസമായ തലമുടിയും പള്ളികളിലെ പ്രാര്‍ഥനയും പക്വതയോടെയുള്ള പ്രതികരണവുമൊക്കെയായി ഉമ്മന്‍ ചാണ്ടിയെന്ന അതികായകനെ അനുസ്മരിക്കുംവിധമായിരുന്നു ചാണ്ടി ഉമ്മന്‍ ഇന്നലെ. ഔദ്യോഗിക പ്രഖ്യാപനം വരുംവരെ ഒന്നും പ്രതികരിക്കാതെ, നേരിട്ട് അറിയിപ്പു ലഭിച്ചതിനുശേഷം മാത്രം നിലപാടുകള്‍ തുറന്നുപറഞ്ഞും ചാണ്ടി ഉമ്മനെന്ന രാഷ്ട്രീയക്കാരന് ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാവാന്‍ ഇറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ച് യുഡിഎഫ് ഒപ്പംനിന്നപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമായി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനുശേഷം പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനാകുമെന്ന അഭ്യൂഹം പരന്നിരുന്നു. മണ്ഡലത്തിനു പുറത്ത് ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനങ്ങളിലായിരുന്നു ഇന്നലെ മുഴുവന്‍ ചാണ്ടി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ വൈകിട്ട് ആറരയോടെ പുതുപ്പള്ളി പള്ളിയില്‍ എത്തി. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ആവര്‍ത്തിച്ച ചോദ്യങ്ങള്‍ക്ക് കൂപ്പുകൈകളോടെ മാത്രം നിന്നു. പിന്നെ പ്രിയപ്പെട്ട അപ്പായുടെ കല്ലറയില്‍ കുമ്പിട്ട് പ്രാര്‍ഥിച്ചു. മെഴുകുതിരി തെളിച്ചു. പുണ്യാളനെ തൊഴുത് പുറത്തിറങ്ങുമ്പോഴേക്കും എഐസിസി ആസ്ഥാനത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുള്ള…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പെൺമക്കൾ വഴിമാറി, ചാണ്ടി ഉമ്മന്‍ സാധ്യത; തോൽവിയുടെ കാഠിന്യം കുറയ്ക്കാൻ സ്വതന്ത്രനെ തേടി സിപിഎം; ബിജെപി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് എൻ ഹരി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനുള്ള സാധ്യത തെളിഞ്ഞെങ്കിലും എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ മുറുകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി കുടുംബത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടെങ്കിലും മറിയം, അച്ചു ഉമ്മന്‍ എന്നിവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ചാണ്ടി ഉമ്മനിലേക്ക് മാത്രമായി ചുരുങ്ങി. ഇതിന് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പിന്തുണ നല്‍കിയതോടെ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ തീരുമാനമായി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയില്‍ മണ്ഡലം നിലനിര്‍ത്താമെന്ന മോഹമാണ് ചാണ്ടി ഉമ്മനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് പുതുപ്പള്ളി മണ്ഡലം. കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, റെജി സഖറിയ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ രണ്ടു തവണ മത്സരിച്ച ജയ്ക് സി. തോമസ് കഴിഞ്ഞ തവണ നേടിയ വോട്ട് വലിയ നേട്ടമായി കണ്ട് വീണ്ടും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.…
Read More“ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി പിന്ഗാമിയെപ്പറ്റി പറഞ്ഞിട്ടില്ല”; തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പാർട്ടി പറയുന്നതനുസരിച്ച് മാത്രമായിരിക്കുമെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പാർട്ടി പറയുന്നതനുസരിച്ച് മാത്രമായിരിക്കുമെന്ന് ചാണ്ടി ഉമ്മൻ. നിലവിൽ സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്, ആ പ്രവർത്തനങ്ങൾ തുടരുമെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മകനെ പിന്‍ഗാമിയായി പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ പിന്‍ഗാമി എന്നു പറയുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്ന വി.എം. സുധീരന്റെ അഭിപ്രായത്തോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. വി.എം. സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തന്റെ പിൻഗാമി ആരെന്ന് ജിവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞിട്ടില്ല. ഇരുപതു വർഷമായി താൻ രാഷ്ട്രീയരംഗത്തുണ്ട്. തന്റെ പേര് പലതവണ ഉമ്മൻ ചാണ്ടിക്ക് പരാമർശിക്കായിരുന്നുവെങ്കിലും അദ്ദേഹം അതു ചെയ്തില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലെ പാതിവഴിയില്നിന്ന വീടിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കില്ല. പെട്ടെന്ന് തുടങ്ങാന്‍ പറ്റുന്ന സാഹചര്യമല്ല അവിടെയുള്ളതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എംഎൽഎ…
Read Moreഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത്; ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ
കോട്ടയം:ആര് എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരേ കേസെടുക്കേ ണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. “എന്റെ പിതാവ് ഇന്ന് ഉണ്ടെങ്കിൽ എന്ത് പറയും അതേ എനിക്ക് ഇന്ന് പറയാനുള്ളു. വിനായകൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുക’- ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറയുന്നതായും ചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് അദ്ദേഹം നൽകിയ സ്നേഹം പലിശ സഹിതം മടക്കികിട്ടി. മകൻ എന്ന നിലയിൽ പിതാവിന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ എഴുത്തിലൂടെയാണ് അദ്ദേഹം സംസാരിച്ചതെന്നും ചാണ്ടി പറഞ്ഞു.
Read More