വ്യത്യസ്ഥമായ റോളുകളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശ്രിന്ദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച പ്രമുഖ ചാനലിന്റെ പരിപാടിയ്ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് നടി. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്ത യുവനടിമാരെ ക്രൂരമായി ട്രോളുന്ന പരിപാടി അവതരിപ്പിക്കുന്ന ഒരു പ്രമുഖ ചാനലിനെതിരെയാണ് ശ്രിന്ദയുടെ പ്രതികരണം. ഇത് 2021 ആണ് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ എന്ന് പറഞ്ഞാണ് ശ്രിന്ദയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഇനിയും ഇത്തരം പരിപാടികള്‍ വിലപ്പോവില്ല. എല്ലാവരും ഇപ്പോള്‍ ഇത്തരം ടോക്സിക് സ്വഭാവ രീതികളില്‍നിന്നും കാഴ്ചപ്പാടുകളില്‍ നിന്നുമൊക്കെ പിന്‍വാങ്ങാന്‍ ശ്രമിക്കുകയാണ്, അതുപോലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പോരാടുകയും സ്വന്തം ശരീരം സ്നേഹിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഇവിടെ ചിലര്‍ ഇരുപതിനായിരം ചുവടുകള്‍ പുറകിലോട്ട് പോവുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ ശ്രിന്ദ പറയുന്നു. ‘ആ വീഡിയോയ്ക്ക് ശ്രദ്ധ കൊടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. കാരണം…
Read More