വരാന്‍ പോകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് ഇന്ത്യയടക്കമുള്ള ടീമുകളെല്ലാം. അതിനിടെ ശ്രദ്ധേയമാകുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ മുഹമ്മദ് നയിം ഷെയ്ഖിന്റെ വ്യത്യസ്ഥമായ പരിശീലനം. മനോധൈര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി താരം തീ കനലില്‍ നടക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ടെസ്റ്റും നാല് ഏകദിനങ്ങളും 35 ടി20 മത്സരങ്ങളും ബംഗ്ലാദേശിനായി കളിച്ച താരമാണ് മുഹമ്മദ് നയിം. ഏഷ്യാ കപ്പിനു മുന്നേടിയായാണ് താരത്തിന്റെ മൈന്‍ഡ് ട്രെയിനിങ്. ഈ ട്രെയിനിങ്ങിന്റെ ഭാഗമായി താരം ചുട്ടു പൊള്ളുന്ന തീ കനലിലൂടെ നടക്കുന്നതാണ് വീഡിയോയിലുള്ളത്. മൈന്‍ഡ് ട്രെയിനറുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പരീക്ഷണം. ദീര്‍ഘ ശ്വാസമെടുത്ത് താരം കനലിലൂടെ അനായാസം നടക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ബക്കറ്റില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍. പാകിസ്ഥാനും ശ്രീലങ്കയുമാണ് വേദികള്‍. ഷാക്കിബ് അല്‍…
Read More