ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വെട്ടത്തൂര്‍ അലനല്ലൂര്‍ സ്വദേശിയും കുറച്ചായി പെരിന്തല്‍മണ്ണ ജൂബിലിയില്‍ താമസിച്ചുവരുന്നതുമായ താന്നിക്കാട്ടില്‍ സെയ്ഫുള്ള(47)യെ ആണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ എ. പ്രേംജിത്ത് അറസ്റ്റുചെയ്തത്. വയനാട്ടില്‍നിന്ന് ആംബുലന്‍സില്‍ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തല്‍മണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്് പോലീസ് അറിയിച്ചു. നിയമപരമായ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം നടത്തും. പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തിരികെ സ്റ്റേഷനിലെത്തിച്ചു. പ്രതിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പേരടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വയനാട് മാനന്തവാടിയിലാണ് കഴിഞ്ഞദിവസം പരാതി നല്‍കിയത്. സെയ്ഫുള്ളയുടെ ചെയ്തികള്‍ സംബന്ധിച്ച് അഡ്വ.ശ്രീജിത്ത് പെരുമന…
Read MoreTag: charity
എല്ലാം ഉപേക്ഷിച്ചു നാടു വിട്ടാലോ എന്നുവരെ ആലോചിച്ചു ! ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സീമ ജി നായര്‍ പറയുന്നതിങ്ങനെ…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സീമ ജി നായര്‍. നാടക രംഗത്തുനിന്നുമാണ് സീമയുടെ വരവ്. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു. ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന് എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിരുകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്. സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികളെ സഹായിച്ചു കൊണ്ട് ആതുര സേവന രംഗത്ത് സീമ സജീവമാണ്. അഭിനയ ജീവിതത്തില്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ഒരുമിച്ച് കൊണ്ടു…
Read Moreപഠനോപകരണങ്ങള്‍ നല്കി ചെറിയ പെണ്‍കുട്ടികളെ ചൂഷണം ചെയ്തു ! പീഡകനെ നടുറോഡിലിട്ട് ‘ശരിയാക്കി’ സ്ത്രീകളും കുട്ടികളും…
സേവനപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തയാളെ കുട്ടികളും സ്ത്രീകളും നടുറോഡിലിട്ട് തല്ലി ചതച്ചു. വിശാഖപട്ടണത്താണ് സംഭവം. നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളെ പഠനോപകരണങ്ങള്‍ വാഗ്ദാനം നല്കി സന്നദ്ധ സംഘടനാ പ്രവര്ത്തകന് ചൂഷണം ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. സഹായം വാഗ്ദാനം ചെയ്ത് ഒന്‍പതും പത്തും വയസുള്ള പെണ്‍കുട്ടികളെ സ്വന്തം ഇംഗിതത്തിനു വിധേയനാക്കിയത് ഡൊമ്മ ചിന്നറാവു എന്ന സന്നദ്ധ പ്രവര്‍ത്തകനാണ്. നാലിലും അഞ്ചിലും പഠിക്കുന്ന പെണ്‍കുട്ടികളെ പുസ്തകങ്ങളും ബാഗുകളും നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇയാള്‍ സ്വന്തം സംഘനയുടെ ഓഫിസിലെത്തിച്ചത്. പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ കുട്ടികളോട് അപമര്യാദയായി പെരുമാറി. അടുത്ത ദിവസം കുട്ടികളിലൊരാള്‍ അധ്യാപകനോടു ദുരവസ്ഥ വിവരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. മാതാപിതാക്കളും അധ്യാപകരും വനിതാ സംഘടനാ പ്രവര്‍ത്തകരും റാവുവിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്തു. പിന്നീട് വിചാരണ നടുറോഡിലേക്കെത്തി. സ്ത്രീകളും കുട്ടികളും…
Read Moreസന്തോഷ് പണ്ഡിറ്റിന്റെ വയനാട് പര്യടനം തുടരുന്നു ! ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാന്‍ വിതരണം ചെയ്തത് നിരവധി ടിവികള്‍…
കോവിഡ് രോഗബാധ നാള്‍ക്കുനാള്‍ കൂടി വരികയാണ് .ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. ഈ പരിതസ്ഥിതിയിലും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോള്‍ സേവന പ്രവര്‍ത്തനങ്ങളുമായി വയനാട് പര്യടനത്തിലാണ് താരം. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടിവി ലഭ്യമാക്കുന്ന തിരക്കിലാണ് താരം. നിര്‍ധനരായ വീട്ടമ്മമാര്‍ക്ക് പശു,ആട്,കോഴി,തയ്യല്‍ മെഷീന്,വാഴക്കന്ന്,തയ്ക്കുവാനുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ പണ്ഡിറ്റ് നല്കി വരുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… Dear facebook family,വയനാട് ജില്ലയില്‍ മേപ്പാടിക്കടുത്ത് ഒരു കോളനിയില്‍ TV യും, അത് വെക്കുവാ൯ ഒരു ഷെഡ്ഡ് ഉണ്ടാക്കുവാ൯ ഷീറ്റും വാങ്ങി നല്കി. ശക്തമായ മഴ വില്ലനായപ്പോള്‍ ഷെഡ്ഡിന്ടെ ജോലികള്‍ പെട്ടെന്ന് പൂ൪ത്തിയാക്കുവാ൯ സാധിച്ചില്ല. വയനാട് ജില്ലയില്‍ online പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ TV കള്‍ കൂടി നല്‍കുന്നുണ്ട്. കൂടെ നി൪ധനരായ…
Read Moreമലപ്പുറം ജില്ലയിലെ പര്യടനം അവസാനിക്കാറായി… ഇനി വയനാട് ജില്ലയിലേക്ക് ! സന്തോഷ് പണ്ഡിറ്റിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; വീഡിയോ കാണാം…
കോവിഡ് രൂക്ഷമായ കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സന്തോഷ് പണ്ഡിറ്റ്. സേവന പ്രവര്‍ത്തനങ്ങളുമായി മലപ്പുറം ജില്ലയിലാണ് താരം ഇപ്പോള്‍ ഉള്ളത്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സഹായകമാംവിധത്തില്‍ ടിവിയും വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീനും ഓട്ടോ തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റും അടക്കമുള്ള സഹായങ്ങളാണ് പണ്ഡിറ്റ് നല്കി വരുന്നത്. ഇനി വയനാട് പര്യടനത്തിനായി പോവുകയാണെന്ന് താരം വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
Read Moreഅങ്ങനെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ വീണ്ടും രംഗത്ത് ഇറങ്ങീട്ടോ… സന്നദ്ധ പ്രവര്‍ത്തന രംഗത്ത് വീണ്ടും സജീവമായി സന്തോഷ് പണ്ഡിറ്റ്; വീഡിയോ കാണാം…
കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിരവധി ആളുകളുടെ ജീവിതമാണ് ദുരിതത്തിലായത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ വന്നു ഭവിച്ചു. ഏറെ നാളായി സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെയും സ്ഥിതി ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴിതാ താന്‍ സേവനപ്രവര്‍ത്തന രംഗത്ത് തിരിച്ചെത്തിയെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… Dear facebook family, അങ്ങിനെ ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാ൯ വീണ്ടും രംഗത്ത് ഇറങ്ങി ട്ടോ..പൈതോത്ത്, കല്ലോട് എന്നീ മേഖലയിലെ കുറച്ച് ഒാട്ടോ തൊഴിലാളികളും കുറച്ച് പാവപ്പെട്ട കുടുംബങ്ങളും facebook വഴി എന്നോട് പഠിക്കുന്ന കുട്ടികള്‍ക്കായ് ചില സഹായങ്ങള്‍ ചോദിച്ചിരുന്നു. ഞാനും കടുത്ത സാമ്പത്തിക ടൈറ്റിലായതിനാല് വലിയ സഹായങ്ങളൊന്നും ചെയ്യാനായില്ല. എങ്കിലും കൈയ്യില്‍ ഉള്ള പൈസ വെച്ച് TV, Fan, school bag, note…
Read Moreമറ്റൊന്നും ആലോചിക്കാനോ ആരുടെയെങ്കിലും സഹായം തേടാനോ ഉള്ള സമയമുണ്ടായിരുന്നില്ല ! പെട്ടെന്നു തന്നെ അത്രയും കുടുംബങ്ങള്‍ക്കാവശ്യമുള്ള അരിയും പലവ്യഞ്ജന-പച്ചക്കറികളും സംഘടിപ്പിച്ചു;കോവിഡ് കാലത്തും കര്‍മനിരതനായി വാവ സുരേഷ്…
പാമ്പു പിടിത്തം മാത്രമല്ല വാവ സുരേഷിനെ മലയാളികളുടെ പ്രിയപ്പെട്ടവനാക്കുന്നത് സന്നദ്ധ പ്രവര്‍ത്തനങ്ങളും കൂടിയാണ്. അണലിയുടെ കടിയേറ്റ് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും മടങ്ങിയെത്തിയ വാവ ഇപ്പോള്‍ സേവനപ്രവര്‍ത്തനങ്ങളുമായി സജീവമാണ്. മുമ്പ് പ്രളയകാലത്തും വാവ സുരേഷ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ലോക് ഡൗണ്‍കാലത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോഴും ആവശ്യക്കാരെ സഹായിക്കുകയാണ് വാവ. ഒരാള്‍ക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാന്‍ സ്വപ്നം കാണുന്നതെന്ന ആമുഖത്തോടെ ഇന്ന് ചെയ്ത നന്മയുടെ കഥ വാവ സുരേഷ് വെളിപ്പെടുത്തുകയാണ്. 25 കുടുംബങ്ങളുടെ കണ്ണീര് തുടച്ച കഥയാണ് വാവ പങ്കുവച്ചത്. വാവ സുരേഷ് പോസ്റ്റ് ഇങ്ങനെ നമസ്കാരം???? ഒരാള്‍ക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാന്‍ സ്വപ്നം കാണുന്നത്. അതിനുവേണ്ടിയാണ് ഈ ഓട്ടം. ഇന്നലെ (04/04/20)എന്റെ ജീവിതത്തിലെ ഒരു നല്ല ദിനമായിരുന്നു. കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത് ‘പാടം’ എന്ന സ്ഥലത്തു…
Read Moreഇനി ഞാന്‍ പണം ചോദിച്ചുള്ള വീഡിയോ ഇറക്കില്ല ! ആരും അതും പറഞ്ഞ് ഇനി ഇങ്ങോട്ടു വരേണ്ടതില്ല; ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍
താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് തുറന്നു പറഞ്ഞ് സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. ഇനി വീഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങളില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രയും നാള് ജീവിച്ചത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ഞാന്‍ എനിക്ക്് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ.’ ഫിറോസ് ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഫിറോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ… ‘തിരുവനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും എനിക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയില്‍ ചാടിക്കാന്‍ നോക്കുന്നത്. ഇപ്പോഴിതാ എഴുലക്ഷം രൂപ ഫിറോസ് തിരുവനന്തപുരത്ത് ഒരു രോഗിയുടെ കയ്യില്‍…
Read Moreപച്ചക്കറി വില്‍ക്കുന്ന സാമന്തയെ കണ്ട് ആരാധകരുടെ കണ്ണുതള്ളി ! യഥാര്‍ഥ ജീവിതത്തില്‍ സാമന്ത പച്ചക്കറിക്കാരിയായത് ഇങ്ങനെ…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സാമന്ത അക്കിനേനി. താരം എവിടെപ്പോയാലും ആരാധകര്‍ താരത്തെ പൊതിയും. സിനിമയില്‍ പലവേഷങ്ങളണിഞ്ഞിട്ടുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ പച്ചക്കറി വില്‍ക്കുന്ന താരത്തെ കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. പ്രതായുഷ എന്ന തന്റെ ചാരിറ്റി ഫൗണ്ടേഷന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സാമന്തയുടെ ഈ പച്ചക്കറി വില്‍പ്പന. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സാസഹായം ഏര്‍പ്പെടുത്താനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ ഫൗണ്ടേഷന്. 2014 ലാണ് സാമന്ത പ്രതായുഷ ആരംഭിക്കുന്നത്. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പുകള്‍, രക്തദാനം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പ്രതായുഷ സംഘടിപ്പിക്കുന്നുണ്ട്. ‘ഇരുമ്പുത്തുറൈ’ എന്ന തന്റെ ചിത്രത്തിന്റെ നൂറാംദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ നിന്നും വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയതായിരുന്നു താരം. വെള്ളിയാഴ്ച രാവിലെ, തിരുവള്ളിക്കേനി ക്ഷേത്രത്തിന് അരികിലെ ജാം ബസാര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴായിരുന്നു പച്ചക്കറി വില്‍പ്പനക്കാരിയായുള്ള സാമന്തയുടെ ‘വേഷപ്പകര്‍ച്ച’. മാര്‍ക്കറ്റിലെ ഒരു…
Read More