ചാള്‍സ് കാമിലയ്ക്കായി വാങ്ങിവച്ചിരുന്ന സമ്മാനം കണ്ട് ഡയാന പൊട്ടിത്തെറിച്ചു! മനോവിഭ്രാന്തിയില്‍ ചെലവഴിച്ചത് ആറുമണിക്കൂര്‍; പെന്നി ജൂനോര്‍ വെളിപ്പെടുത്തുന്ന രാജകീയ രഹസ്യങ്ങള്‍

ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിയും തമ്മിലുള്ള ദാമ്പത്യബന്ധത്തിലെ പൊട്ടലും ചീറ്റലും വളരെക്കാലം മുമ്പുമുതലേ വാര്‍ത്തയാണ്. എന്നാല്‍ കാമിലയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് എഴുത്തുകാരനായ പെന്നി ജുനോര്‍. ചാള്‍സ് കാമിലയ്ക്ക് വാങ്ങി വച്ച ബ്രേസ്ലെറ്റ് കണ്ട് ഡയാന മധുവിധു നാളുകളില്‍ പൊട്ടിക്കരഞ്ഞുവെന്ന പുതിയ വിവരമാണ് ജുനോര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ ബ്രേസ്‌ലെറ്റ് കണ്ട ഡയാനയുടെ മനോനിയന്ത്രണം നഷ്ടപ്പെടുകയും സാധനങ്ങള്‍ എല്ലാം വലിച്ചെറിഞ്ഞ് ആറ് മണിക്കൂര്‍ അവര്‍ കൊട്ടാരത്തിനുള്ളില്‍ അലറിവിളിക്കുകയും ചെയ്തുവത്രെ. കടുത്ത പിടിവാശിക്കാരികൂടിയായിരുന്ന ഡയാന, ചാള്‍സും കാമിലയും തമ്മിലുള്ള ബന്ധമറിഞ്ഞ് കടുത്ത മനോവിഭ്രാന്തിയില്‍ അകപ്പെട്ടിരുന്നുവെന്നും ജൂനോര്‍ പറയുന്നു. രാജകീയ ജോലികള്‍ ചെയ്യാന്‍ പോകുമ്പോള്‍ മിക്കവാറും ചാള്‍സ് ഡയാനയെ ഒറ്റയ്ക്കാക്കിയാണ് പോകാറുള്ളതെന്നും അതില്‍ ഡയാന കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ചാള്‍സ് അമ്മയായ രാജ്ഞിക്കൊപ്പം സമയം ചെലവഴിക്കുന്നതില്‍ പോലും ഡയാന അസൂയ പ്രകടിപ്പിച്ചിരുന്നു. ഡയാനയുടെ ഇത്തരത്തിലുള്ള എല്ലാ…

Read More