കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പരത്തുമ്പോള്‍ നടി ചാര്‍മി കൗര്‍ കൊറോണയെക്കുറിച്ച് പങ്കുവച്ച വീഡിയോ വിവാദമാകുന്നു. ഇന്ത്യയില്‍ രണ്ട് പുതിയ കൊറോണ കേസുകള്‍ കൂടി കണ്ടെത്തിയിരിക്കുന്നതിനെ കുറിച്ചായിരുന്നു ചാര്‍മിയുടെ വീഡിയോ. ഡല്‍ഹിയിലും തെലുങ്കാനയിലും ഓരോ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരം വീഡിയോയിലൂടെ പങ്കുവച്ച ചാര്‍മി ആര്‍ത്തുല്ലസിച്ചാണ് ‘കൊറോണ വൈറസ് എത്തി’ എന്ന് പറഞ്ഞത്. ചാര്‍മിയുടെ ഹാസ്യരൂപേണയുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പലരും വിമര്‍ശന വിധേയമാക്കിയിരിക്കുകയാണ്. വീഡിയോ വിവാദമായതോടെ നടി ക്ഷമാപണവും നടത്തി. ”എല്ലാ കമന്റുകളും അഭിപ്രായങ്ങളും ഞാന്‍ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയൊരു വിഷയത്തില്‍ ഞാന്‍ പക്വതയില്ലാതെ പ്രതികരിച്ചു, ഇനി മുതല്‍ എന്റെ പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തും,” ഇങ്ങനെയായിരുന്നു ചാര്‍മിയുടെ ക്ഷമാപണ ട്വീറ്റ്.
Read More