നടി ചാര്‍മിള പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് കിഷോര്‍ സത്യ. ചാര്മിളയക്കു താന്‍ ചിലപ്പോള്‍ ഭര്‍ത്താവായിരിക്കാമെന്നും എന്നാല്‍ തനിക്ക് ചാര്‍മിള ഒരിക്കലും ഭാര്യ ആയിരുന്നില്ലെന്നുമാണ് കിഷോര്‍ സത്യ വെളിപ്പെടുത്തിയിരുന്നത്. താന്‍ ചാര്‍മിളയുടെ ഭര്‍ത്താവാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേട്ടുമടുത്തതു കൊണ്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ കിഷോര്‍ സത്യ വ്യക്തമാക്കി. ‘ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികള്‍ പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ.? – കിഷോര്‍ ചോദിക്കുന്നു. ചാര്‍മിളയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയില്‍ ഞാന്‍ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ഞരമ്പ് മുറിച്ചു…
Read MoreTag: charmila
സീരിയല്‍ നടന് കിഷോര്‍ സത്യ പ്രണയം നടിച്ചു ചതിച്ചു, ബാബു ആന്റണി കാരണമാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്, ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ചാര്‍മിള. മോഹന്‍ലാലിന്റെ മമ്മൂട്ടിയുടെയും ബാബു ആന്റണിയുടെയും നായികയായി തകര്‍ത്തഭിനയിച്ച നടി. എന്നാല്‍ ഒരു ചെറിയ കാലത്തെ താരപദവിക്കുശേഷം ചാര്‍മിളയുടെ അഭിനയ, വ്യക്തിജീവിതത്തില്‍ തിരിച്ചടികളായിരുന്നു. ബാബു ആന്റണിയുമായുള്ള പ്രണയമായിരുന്നു തുടക്കം. പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് പലതും അജ്ഞാതമായ കാര്യങ്ങളായിരുന്നു. അക്കാര്യങ്ങള്‍ ചാര്‍മിള തുറന്നുപറയുകയാണ്. കൈരളി ടി വിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംഗ്ഷന് എന്ന പരിപാടിയിലാണ് ചാര്‍മിള മനസ് തുറന്നത്. ബാബു ആന്റണിയുമായു പ്രണയ പരാജയത്തിന് ശേഷമായിരുന്നു കിഷോര്‍ സത്യയുമായുള്ള വിവാഹം. എന്നാല്‍ വിവാഹം മാത്രമേ നടന്നുള്ളൂ, ഒരു ദാമ്പത്യബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്ന വിഷമത്തിലിരിക്കുമ്പോഴായിരുന്നു കിഷോറുമായി അടുത്തത്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത്…
Read More