ജലന്ദര്‍: ദുബായ്ക്കെന്നു പറഞ്ഞാണ് നാടോടിക്കാറ്റ് സിനിമയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉരുവില്‍ കയറ്റി മദ്രാസിലെത്തിച്ചത്. അത് സിനിമയാണെങ്കില്‍ അതിനു സമാനമായ അനുഭവം ജീവിതത്തില്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് ജലന്ദര്‍ സ്വദേശി രജന്‍സിംഗ് എന്ന മുപ്പതുകാരന് ആത്മഹത്യ ചെയ്തത്. അമേരിക്കയില്‍ ജോലി എന്നു പറഞ്ഞ് വിശ്വസിപ്പിച്ച ട്രാവല്‍ ഏജന്റ് റഷ്യയിലേയ്ക്ക് അയയ്ക്കുകയായിരുന്നു. കടം വാങ്ങി 13 ലക്ഷം രൂപ ഏജന്റിന് നല്‍കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ എല്ലാം റെഡിയാണെന്ന് പറഞ്ഞ ഏജന്റ് പിന്നീട് ആദ്യം റഷ്യയില്‍ ചെല്ലണമെന്നും ആദ്യത്തെ മൂന്നു മാസം അവിടെ നിന്ന ശേഷം അമേരിക്കയിലേയ്ക്ക് പോകാനാകുമെന്നും പറഞ്ഞു. റഷ്യയിലെത്തിയ രജന്‍ മൂന്ന് മാസം മോസ്കോയില്‍ ചിലവഴിച്ചെങ്കിലും അമേരിക്കയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. ഇതോടെ നാട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കകം വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ പ്രേരണ, വഞ്ചനാ കുറ്റങ്ങള്‍ ചുമത്തി ഏജന്റിനെതിരേ കേസെടുത്തിട്ടുണ്ട്.
Read MoreTag: cheating
ഉപഭോക്താക്കളെ വഞ്ചിച്ച് റിലയന്‍സ് ഡിജിറ്റല്‍ ടിവി; ചാനലുകള്‍ കാണാതായിട്ട് രണ്ടു മാസം;പ്രതികരണമില്ലാതെ കസ്റ്റമര്‍ കെയര്‍ സര്‍വീസ്; ആയിരക്കണക്കിന് ആളുകളുടെ പരാതി കണ്ടില്ലെന്നു നടിച്ച് കമ്പനി
രാജ്യത്തെ പ്രമുഖ ഡിടിഎച്ച് സര്‍വീസുകളിലൊന്നായ റിലയന്‍സ് ഡിജിറ്റല്‍ ടിവി ആളുകളെ വഞ്ചിക്കുന്നതായി പരാതി. നിലവില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവി സെറ്റ് അപ് ബോക്സില്‍ യാതൊരു ചാനലുകളും ലഭിക്കാത്ത അവസ്ഥയാണുള്ളത്.സെറ്റ് അപ് ബോക്സ് ഓണ്‍ ചെയ്യുമ്പോള്‍ ഇറര്‍ സിഗ്നല്‍ മാത്രമാണ് കാണുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ കീഴിലുണ്ടായിരുന്ന റിലയന്‍സ് ഡിജിറ്റല്‍ ടിവി കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി റിലയന്‍സ് ഡിജിറ്റല്‍ ടിവി ഉപഭോക്താക്കള്‍ മറ്റു ഡിടിഎച്ചുകളിലേക്ക് കൂടുമാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവിയുടെ അവകാശം റിലയന്‍സ് കമ്യൂണിക്കേഷന്‍ പാന്റല്‍ ടെക്നോളജീസ് ആന്‍ഡ് വീക്കോണ്‍ മീഡിയയ്ക്ക് വിറ്റു. പുതിയ ഉടമകള്‍ ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയും ഉണ്ടായി. 2499 രൂപയ്ക്ക് എല്ലാ പേ-ചാനലുകളും രണ്ടു വര്‍ഷത്തേക്ക്(ഒരു വര്‍ഷത്തേക്ക് 1499), 1499യ്ക്ക് സാധാരണ ചാനലുകള്‍ അഞ്ചു വര്‍ഷത്തേക്ക് തുടങ്ങിയവയായിരുന്നു പ്രധാന…
Read More