കുനോ ദേശീയോദ്യാനത്തില്‍ നിന്ന് പുറത്തു ചാടിയ രണ്ട് ചീറ്റകള്‍ ഉത്തര്‍പ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നതായി സൂചന. ഈ രണ്ടു ചീറ്റകളെക്കുറിച്ചുള്ള വിവരം ഉത്തര്‍പ്രദേശ് വനംവകുപ്പ് മധ്യപ്രദേശ് വനംവകുപ്പിനോട് തേടിയിട്ടുണ്ട്. അതേ സമയം കുനോ ദേശീയോദ്യാനത്തില്‍ നിന്നും പുറത്തു ചാടിയ രണ്ട് ചീറ്റകള്‍ നിലവില്‍ മധ്യപ്രദേശ് മേഖലയിലേക്ക് തന്നെ തിരികെ എത്തുന്നതായും നിഗമനമുണ്ട്. ഉദ്യോഗസ്ഥരോട് ജാഗരൂകരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് വനംവകുപ്പ് പ്രതികരിച്ചു. രണ്ട് ചീറ്റകള്‍ തിരികെ മധ്യപ്രദേശിലെത്തുന്നത് വരെ ജാഗ്രതാ നിര്‍ദേശം പ്രാബല്യത്തില്‍ തുടരുമെന്നും വനം വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വനംവകുപ്പ് അധികൃതരുടെ വെര്‍ച്വല്‍ മീറ്റിങ്ങും നടത്തിയിരുന്നു. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ ഉത്തര്‍പ്രദേശ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം കൈകൊള്ളുക ചീറ്റ പ്രൊജ്ക്ട് സ്റ്റിയറിങ് കമ്മിറ്റിയായിരിക്കും. ഇര തേടലിനും മറ്റുമായി വിശാലമായ പുല്‍പ്രദേശം ചീറ്റകള്‍ക്ക് അനിവാര്യമാണ്. ചീറ്റകള്‍ക്ക് അനുയോജ്യമായ ഇത്തരം മേഖലകള്‍ ഉത്തര്‍പ്രദേശില്‍ കുറവാണെന്നും…
Read MoreTag: cheetah
ചീറ്റകളെക്കാണാന് ആരെയും അനുവദിക്കരുത് ! എന്നെപ്പോലും കയറ്റി വിടരുത്; വാളണ്ടിയര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി മോദി…
നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ സന്ദര്‍ശിക്കാന്‍ ആര്‍ക്കും അനുവാദം കൊടുക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്താണ് പ്രധാനമന്ത്രി ‘ചീറ്റ മിത്ര’ വളണ്ടിയര്‍മാരോട് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. അവ ഇണങ്ങുന്നതുവരെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയക്കാര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുത്. താന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്ന് തീര്‍ത്തു പറയണമന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചീറ്റകളെ സംരക്ഷിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദിച്ചായിരുന്നു അദ്ദേഹം വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങള്‍ക്ക് ഭീഷണിയെന്നായിരുന്നു വളണ്ടിയര്‍മാരുടെ മറുപടി. അതുകൊണ്ടു തന്നെ മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി നിര്‍ദേശിച്ചു. ‘എന്നെപ്പോലുള്ള നേതാക്കളെ നിങ്ങള്‍ തടയണം. ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്റെ പേര് പറഞ്ഞുവരുന്ന ബന്ധുക്കള്‍ക്ക് പോലും പ്രവേശനം…
Read Moreപുലിയിറച്ചി റൊമ്പ പ്രമാദം ! വെള്ളം കുടിക്കാനെത്തിയ ചീറ്റയെ ശാപ്പിടാന്‍ വായും തുറന്നു ചെന്ന മുതലയ്ക്ക് സംഭവിച്ചത്;വീഡിയോ കാണാം…
കരയില്‍ വീരശൂരപരാക്രമികളായ പലപല മൃഗങ്ങളുണ്ടെങ്കിലും വെള്ളത്തില്‍ രാജാവ് മുതലയാണ്. വെള്ളം കുടിക്കാന്‍ വരുന്ന ജീവികളെയാണ് മുതല മുഖ്യമായും പിടികൂടുന്നത്. ഇത്തരത്തില്‍ പുഴയില്‍ വെള്ളം കുടിക്കാന്‍ വന്ന ചീറ്റയെ പിടിക്കാന്‍ നോക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുതലയുടെ വായില്‍ നിന്ന് കഷ്ടിച്ചാണ് ചീറ്റ രക്ഷപ്പെടുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയുടെ തീരത്ത് നിന്ന് വെള്ളം കുടിക്കുകയാണ് ചീറ്റ. ഈസമയത്താണ് മുതല പതുക്കെ ചീറ്റയുടെ അരികില്‍ എത്തിയത്. അപകടം മനസിലാക്കിയ ചീറ്റ വെള്ളത്തിലേക്ക് കുതിച്ചു ചാടി.തുടര്‍ന്ന് അതിവേഗത്തില്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ചീറ്റയെ പിന്തുടരാന് മുതല ശ്രമിക്കുന്നുണ്ടെങ്കിലും വേഗതയുടെ പര്യായമായ ചീറ്റ നിമിഷം നേരം കൊണ്ടാണ് കണ്ണില്‍ നിന്ന് മറയുന്നത്.
Read More