16 വര്‍ഷം മുന്‍പ് തായ്ക്വണ്ടോയില്‍ ബ്ലാക്ക് ബല്‍റ്റ്;സെക്കന്‍ഡ് ഡാന്‍ ബ്ലാക്‌ബെല്‍റ്റ് സമ്മാനിച്ചത് കൊറിയയില്‍ നിന്ന് ‘ ലീ’ നേരിട്ടെത്തി; പുതിയ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാം വെറും പുലിയല്ല പുപ്പുലി…

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ കെഎം ഏബ്രഹാം കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഐഎഎസുകാരന്‍ എന്നതിലുപരി അദ്ദേഹത്തേക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങളുണ്ട്. ആയോധനകലകളിലെ പ്രാവീണ്യത്തിന്റെ കാര്യത്തില്‍ ഇദ്ദേഹത്തെ കേരളാ ബ്രൂസ്‌ലി എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. പഠനത്തോടൊപ്പം കായികമായും അദ്ദേഹം മികവു തെളിയിച്ച വ്യക്തിയായിരുന്നു. ഇപ്പോഴും അതിന് യാതൊരു കുറവും വരുത്തിയിട്ടില്ല. കരാട്ടെ, തായ്ക്വണ്ടോ, ദീര്‍ഘ ദൂര ഓട്ടം ഇതൊക്കെയായിരുന്നു കെഎം എബ്രഹാമിന്റെ ഇഷ്ടവിനോദങ്ങള്‍. ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും അദ്ദേഹം ഇതിനായി സമയം കണ്ടെത്താറുണ്ട്. കൊറിയയില്‍ നിന്നെത്തിയ അന്താരാഷ്ട്ര ഗ്രാന്‍ഡ്മാസ്റ്റര്‍ ലീയും ഗ്രാന്‍ഡ്മാസ്റ്റര്‍ ലളിത് ടര്‍ക്കിയുമാണ് കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റില്‍ നിന്ന് സെക്കന്‍ഡ് ഡാനിലേക്ക് ഡോ. എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കിയത്. 16 വര്‍ഷം മുമ്പാണ് കെഎം എബ്രഹാം ആദ്യമായി ബ്ലാക്ക് ബെല്‍റ്റ് നേടിയത്. ബോക്സിങ് അടക്കമുള്ള ആയോധന കലകളില്‍…

Read More