മുല്ലപ്പെരിയാറിനെ ചൂഷണം ചെയ്തതു മതിയാകാതെ തമിഴ്‌നാടിന്റെ അടുത്തനീക്കം. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ തകര്‍ന്നതും പുരാതനവുമായ ചെക്ക് ഡാമായ ചെമ്പകവല്ലിയെ പുനര്‍നിര്‍മിക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ഈ ഡാം പുനര്‍ നിര്‍മിച്ചു ഇവിടെ നിന്നും ജലം കനാല്‍ വഴി ശിവകാശിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെത്തിക്കാനാണ് ഇവരുടെ ഉദ്ദേശ്യം. കഴിഞ്ഞ ആഴ്ചയില്‍ മദ്രാസില്‍ വച്ച് പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതായാണ് വിവരം. എന്നാല്‍ ഈ ഡാമിനെക്കുറിച്ച് കാര്യമായൊന്നും അറിവില്ലാത്തതിനാല്‍ വിഷയം പരിശോധിക്കട്ടെയെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. എന്തായാലും ഡാം നിര്‍മിക്കാനുറച്ചാണ് തമിഴ്‌നാട് മുന്നോട്ടു നീങ്ങുന്നത്. ഇതിനനുകൂലമായ വിധി അവര്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നു നേടിയിട്ടുണ്ട്. ഇതിനെതിരേ കേരളം അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. കേരളത്തിന്റെ ജലസമ്പത്ത് മുഴുവന്‍ തടഞ്ഞു നിര്‍ത്തി കൊണ്ടു പോകാനാണ് തമിഴ്നാടിന്റെ ശ്രമം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന…
Read More