മലയാള സിനിമയിലെ മിന്നുംതാരമാണ് ചെമ്പന്‍ വിനോദ് ജോസ്. അഭിനയത്തിന് പുറമെ നിര്‍മാതാവായും തിരക്കഥാകൃത്തായും ചെമ്പന്‍ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകന് എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പന്‍ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വില്ലന്‍ വേഷങ്ങളും കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും എല്ലാം തന്റെ കൈകളില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. നായകനായും അദ്ദേഹം തിളങ്ങി കൈയ്യടി നേടി. അതേ സമയം വിവാഹ മോചിതനായിരുന്ന് ചെമ്പന്‍ വിനോദ് 2020ലാണ് വീണ്ടും വിവാഹിതന് ആയത്. അന്ന് അത് വലിയ മാധ്യമശ്രദ്ധ നേടിയ ഒന്നായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. കോട്ടയം സ്വദേശിനി ആയ മറിയം തോമസിനെ ആണ് ചെമ്പന്‍ വിനോദ് രണ്ടാമത് വിവാഹം ചെയ്തത്. അന്ന് ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹം എന്നതിന്റെ പേരില്‍ മാത്രമല്ല വിനോദും ഭാര്യ മറിയവും തമ്മിലുള്ള പതിനെട്ട് വയസ്…
Read MoreTag: chemban vinod
മച്ചാനെ ഇത് പോരെ അളിയാ ! സണ്ണി ലിയോണിനൊപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രത്തിന് വിനയ് ഫോര്‍ട്ടിന്റെ കമന്റിങ്ങനെ…
ജനപ്രിയ നടി സണ്ണിലിയോണിനൊപ്പമുള്ള ചിത്രം നടന് ചെമ്പന്‍ വിനോദ് പങ്കുവെച്ചതോടെ കമന്റുകളുടെ ബഹളമാണ്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ‘വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍’ എന്ന ക്യാപ്ഷനോടെയാണ് നടന് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ കമന്‍ഫ്. സൗബിന് ഷാഹിര്‍, മുഹ്സിന് പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്. മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ. ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. എന്തായാലും സണ്ണിയും ചെമ്പനുമൊന്നിച്ചുള്ള ചിത്രം സണ്ണിയുടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read Moreവീട്ടിലെ പുതിയ വിശേഷം പങ്കുവച്ച് ചെമ്പന്‍ വിനോദ് ! അഭിനന്ദനങ്ങളുമായി ആരാധകരും…
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരമാണ് ചെമ്പന്‍വിനോദ്. അഭിനയത്തിനു പുറമേ നിര്‍മ്മാണത്തിലും തിരക്കഥയിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ചെമ്പന്‍. നായകന് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത.് കോമഡിയും സ്വഭാവിക കഥാപാത്രങ്ങളോ വില്ലത്തരവും എല്ലാം ഒരുപോലെ വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ചെമ്പന്‍ വിനോദ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ചെമ്പന്റെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലേക്ക് എത്തുകയാണ് സഹോദരനായ ഉല്ലാസ് സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിശേഷം പങ്കു വെച്ചായിരുന്നു ചെമ്പന്‍ വിനോദ് എത്തിയത്. ചിത്രത്തില്‍ അഭിനേതാവ് കൂടിയാണ് ചെമ്പന്‍ ഉല്ലാസ്. പാമ്പിച്ചി എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത് ബ്രോസ്കി പിക്ച്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ അങ്കമാലി ഡയറീസില്‍ സഹോദരനായ ഉല്ലാസും അഭിനയിച്ചിരുന്നു. മികച്ച നിരൂപകപ്രശംസ ആയിരുന്നു അങ്കമാലി…
Read Moreജീവിതത്തില്‍ ഒരു പുതിയ സന്തോഷവും കൂടി ! വിവാഹശേഷം ജീവിതത്തില്‍ ഉണ്ടായ ഏറ്റവും പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് ചെമ്പന്‍ വിനോദ്…
വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ചെമ്പന്‍ വിനോദ്്. കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി പരുക്കന്‍ കഥാപാത്രങ്ങളെ സ്വാഭാവികത്തനിമയോടെ പകര്‍ന്നാടിയതാണ് വിനോദിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. ലിജോ ജോസ് പെല്ലിശ്ശേരി-ചെമ്പന്‍ കൂട്ടുകെട്ടില്‍ നിരവധി മികച്ച സിനിമകള്‍ പുറത്തിറങ്ങി. ലോക്ഡൗണ്‍ കാലത്ത് താരത്തിന്റെ വിവാഹവും ഏറെ ശ്രദ്ധ നേടിയിരുന്നു. സുഹൃത്ത് കൂടിയായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസത്തിന്റെ പേരില്‍ പലരും ചെമ്പനെ പരിഹസിയ്ക്കുകയും ചെമ്പന്‍ അതിന് തക്ക മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം മറ്റൊരു സന്തോഷം താരം പങ്കുവച്ചിരിക്കുകയാണ്. പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചെമ്പന്‍ പങ്കുവച്ചത്. പുതിയ കാഴ്ച, പുതിയ വീട് എന്ന ക്യാപ്ഷനോടെയാണ് വീട്ടില്‍ നിന്നുള്ള മനോഹരമായ ജലാശയത്തിന്റെ ദൃശ്യങ്ങള്‍ താരംപങ്കുവച്ചിരിക്കന്നത്. നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
Read Moreകല്യാണം കലക്കാന്‍ പലരും ശ്രമം നടത്തി ! ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം വളര്‍ന്ന് എപ്പോഴോ പ്രണയമായി മാറുകയായിരുന്നു; തുറന്നു പറഞ്ഞ് ചെമ്പന്‍ വിനോദ്…
സമീപകാലത്ത് സോഷ്യല്‍ മീഡിയ ആഘോഷിച്ച ഒരു സംഭവമായിരുന്നു നടന് ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹം. 45 കാരനായ ചെമ്പന്‍ വിനോദ് ജോസും 25 കാരിയായ മറിയവും തമ്മിലുള്ള വിവാഹം പലര്‍ക്കും അംഗീകരിക്കാനായില്ല. ലോക്ക്ഡൗണിനിടെ ഏപ്രില്‍ 28ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ചെമ്പന്‍ വിവാഹക്കാര്യം ഏവരെയും അറിയിച്ചത്. എന്നാല്‍ ഈ പ്രതിസന്ധിക്കാലഘട്ടത്തിലും ചെമ്പന്‍ നേരെയുള്ള വിമര്‍ശനത്തിന് കുറവൊന്നുമുണ്ടായില്ല. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി ചെമ്പന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിവാദങ്ങളെക്കുറിച്ച് ചെമ്പന്‍ പറയുന്നതിങ്ങനെ…’ വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലെന്ന് ആരെങ്കിലും പറയുമോ. ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്…’വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഇരുപത്തി അഞ്ചു വയസുള്ള…
Read Moreനടന് ചെമ്പന്‍ വിനോദ് വിവാഹിതനായി ! വധു 25കാരിയായ സൈക്കോളജിസ്റ്റ്; വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ച് താരം…
നടന് ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്. ഇത് ചെമ്പന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. അധികമാരെയും അറിയിക്കാതെയായിരുന്നു വിവാഹം. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാള സിനിമയില്‍ തിരക്കേറിയ താരമായി മാറുകയായിരുന്നു. 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും ചെമ്പന്‍ വിനോദ് ആണ്. അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചെമ്പന്‍ വിനോദ് ചിത്രം. ലോക്ക്ഡൗണ്‍ കാലത്തെ രണ്ടാമത്തെ താരവിവാഹമാണിത്. ഏപ്രില്‍ 26 ന് നടന് മണികണ്ഠന് ആചാരിയും വിവാഹിതനായിരുന്നു.
Read Moreഅത് ഏതോ പയ്യന്മാരുടെ തമാശ ! രണ്ടാം വിവാഹത്തിനൊരുങ്ങി ചെമ്പന്‍ വിനോദ് ! താരത്തിന്റെ വധു 25കാരിയായ മനശാസ്ത്രജ്ഞ; ചെമ്പന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ…
മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ചെമ്പന്‍ വിനോദ്. വില്ലനായും സ്വഭാവ നടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരം ഇ്പ്പോള്‍ വീണ്ടും വിവാഹിതനാവുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. കോട്ടയം കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ വീട്ടില്‍ മറിയം തോമസ് ആണ് വധു. മനശാസ്ത്രജ്ഞയാണ് മറിയം. ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹവും മറിയത്തിന്റെ ആദ്യ വിവാഹവുമാണ് ഇത്. ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ചു. 43കാരനായ ചെമ്പന്റെയും 25കാരിയായ മറിയത്തിന്റെയും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷന് ഫെബ്രുവരി മാസം അഞ്ചിനാണ് ചെയ്തിരിക്കുന്നത്. സ്പെഷ്യല്‍ മാരേജ് നിയമം അനുസരിച്ച് നോട്ടീസ് അപ്ലിക്കേഷന്‍ ഫയല്‍ ചെയ്ത് മുന്നുമാസത്തിനുള്ളില്‍ വിവാഹം നടക്കണം. ഇതിനോടകം തന്നെ ചെമ്പന്റെ വിവാഹവാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.വധുവിന്റെ ചിത്രവും വിവാഹം…
Read More