ലൈംഗിക പീഡനം ഒരു തൊഴിലാക്കിയവരുടെ ലൈംഗികശേഷി നിര്‍വീര്യമാക്കണമെന്ന ആവശ്യം രാജ്യത്ത് ഉയരാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ ഇതുവരെ നടപടിയൊന്നുമായില്ല. എന്നാല്‍ എല്ലാക്കാര്യത്തിലും ഇന്ത്യയ്ക്ക് വളരെയധികം പിന്നില്‍ നില്‍ക്കുന്ന അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ ഇന്ത്യയെ കടത്തിവെട്ടി മുന്നിലെത്തിയിരിക്കുകയാണ്. ബലാത്സംഗ കുറ്റങ്ങളില്‍ ഏര്‍പ്പെടുത്ത കുറ്റവാളികളെ ഷണ്ഡീകരിക്കുന്ന നിയമത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. രാസപ്രയോഗത്തിലൂടെ ഷണ്ഡവത്കരിക്കാനും ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിവേഗ വിചാരണ നടത്തുന്നതിനുമുള്ള കരട് നിയമത്തില്‍ ഇന്നലെയാണ് പ്രധാനമന്ത്രി ഒപ്പുവച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല. പോലീസില്‍ വനിതകളുടെ സാന്നിദ്ധ്യം കൂട്ടുന്നതും അതിവേഗ വിചാരണ കോടതികളും സാക്ഷികളുടെ സംരക്ഷണവും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ”സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതരമായ വിഷയമാണെന്നും നീതി നിര്‍വഹണത്തിലെ കാലതാമസം അനുവദിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാര്‍ക്ക് സുരക്ഷിത അന്തരീക്ഷമാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്”ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നിയമം…
Read More