തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനായി കരസേനാ വിമാനം തിരുവനന്തപുരത്ത് ഇറങ്ങി. 25 ഫൈബര്‍ ബോട്ടുകളുമായാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. ഇവ ലോറികളില്‍ തിരുവല്ലയിലേക്കും ചെങ്ങന്നൂരേയ്ക്കും എത്തിക്കും. തിരുവല്ലയില്‍ പത്തും ചെങ്ങന്നൂരില്‍ പതിനഞ്ചും ബോട്ടുകളാണു രക്ഷാ പ്രവര്‍ത്തനത്തിനായി അയക്കുന്നത്. അതേസമയം പ്രളയത്തിലകപ്പെട്ടവര്‍ക്കുള്ള സഹായം നിര്‍ബാധം തുടരുകയാണ്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുറന്ന കളക്ഷന്‍ സെന്ററുകളിലേക്ക് അവശ്യ സാധനങ്ങളുമായി നൂറുകണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായി വലിയ കണ്ടെയ്‌നര്‍ ഇന്നു രാവിലെ ചെങ്ങന്നൂരേയ്ക്കു പുറപ്പെട്ടു. ഹെലികോപ്റ്ററില്‍ എയര്‍ഡ്രോപ്പ് നടത്തി അവശ്യ വസ്തുക്കളെത്തിക്കുന്നതിനു ടെക്‌നിക്കല്‍ ഏരിയയിയിലേക്കും സാധനങ്ങളെത്തിക്കുന്നുണ്ട്. അരി, വസ്ത്രങ്ങള്‍, ധാന്യങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങി ആറു ലോഡ് സാധനങ്ങളാണ് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തിലെ കളക്ഷന്‍ സെന്ററില്‍നിന്നു രാവിലെ ചെങ്ങന്നൂരേയ്ക്ക് അയച്ചത്. എയര്‍ ഡ്രോപ്പിംഗിന് അയച്ചതിനു ശേഷം ബാക്കിവന്ന സാധനങ്ങള്‍…
Read MoreTag: chenganoor
കക്ഷത്തിലിരിക്കുന്ന സിപിഐയേക്കാളും സിപിഎമ്മിന് പ്രധാനം ഉത്തരത്തിലിരിക്കുന്ന മാണിയുടെ 3000 വോട്ടുകള്‍; ചെങ്ങന്നൂര്‍ പിടിക്കാന്‍ സിപിഎമ്മിന്റെ അണിയറ കളികള്‍ ഇങ്ങനെ…
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏതു വിധേനയും ജയിക്കാനുറച്ച് സിപിഎം കച്ചമുറുക്കുന്നു. അതിനാല്‍ തന്നെ സിപിഐയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസിന്റെ 3000 വോട്ടുകള്‍ ചാക്കിലാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കെ എം മാണിയെ നിരയില്‍ എത്തിച്ച് കളം പിടിക്കാന്‍ ബിജെപി കൂടി ശക്തമായി രംഗത്തിറങ്ങിയിരിക്കേ ചെങ്ങന്നൂരിലെ കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഏതുവിധേനയും ചോരാതിരിക്കാന്‍ സിപിഎം ശ്രമം തുടങ്ങി. കെഎം മാണിയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന് സിപിഐ കേന്ദ്ര നേതൃത്വം കൂടി നിലപാട് എടുത്തതോടെ കൂട്ടാളികള്‍ വേണോ കേരളാ കോണ്‍ഗ്രസ് വേണോ എന്ന ആശങ്കയിലാണ് സിപിഎം. കോണ്‍ഗ്രസില്‍ നിന്നു ബി.ജെ.പിയിലേക്കു വോട്ട് ചോര്‍ന്നതാണു കഴിഞ്ഞ തവണത്തെ വിജയത്തിനു കാരണമെന്നു സി.പി.എം വിചാരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്നു സീറ്റ് പിടിച്ചെടുത്തെങ്കിലും നേടിയ വോട്ടിന്റെ എണ്ണത്തില്‍ നിസാര വര്‍ധനയേ ഉണ്ടായിരുന്നുള്ളൂ എന്നതും അവര്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യുകയാണ്. ആലപ്പുഴ ജില്ലാ സെക്രട്ടറിയും…
Read More