ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏതുവിധേനയും ജയിക്കാനുറച്ചാണ് എല്‍ഡിഎഫ് കളത്തിലിറങ്ങുന്നത്. സിറ്റിങ് എംഎല്‍എ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്ക് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരം ഇല്ലെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്നുമാണ് പിണറായി വിചാരിക്കുന്നു. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തേടിയപ്പോള്‍ ആദ്യം വന്ന പേരാണ് മഞ്ജു വാര്യരുടേത്. എന്നാല്‍ പാര്‍ട്ടിയില്‍ ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് മഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാവും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുകയെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കുകയും ചെയ്തു. സജി ചെറിയാന്‍ മല്‍സരിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിനുശേഷം ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചതുഷ്‌കോണ മത്സരം നടന്ന മണ്ഡലത്തില്‍ വിജയമാവര്‍ത്തിക്കാന്‍ സജി ചെറിയാന് പുറമെ മുന്‍ എംപിയും സിപിഐഎം സംസ്ഥാന കമ്മറ്റി…
Read More