വീണ്ടും ട്രെയിന്‍ പാളംതെറ്റി. ചെന്നൈ ബേസിന് ബ്രിഡ്ജ് സ്റ്റേഷന് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. ഒന്‍പത് കോച്ചുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള സ്ത്രീകളുടെ കോച്ചിന്റെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അവധി ദിവസമായതിനാല്‍ ട്രെയിനില്‍ യാത്രക്കാര്‍ കുറവായിരുന്നു. അപകടത്തിന് ശേഷം ഏകദേശം ഒരു മണിക്കൂര്‍ റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച ഇതേ സ്റ്റേഷന് സമീപം സമാനമായ രീതിയില്‍ വിജയവാഡ-ചെന്നൈ സെന്‍ട്രല്‍ ജനശതാബ്ദിയും പാളംതെറ്റിയിരുന്നു. ചെന്നൈയില്‍ യാത്രക്കാരെ ഇറക്കിയശേഷം യാര്‍ഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം.
Read MoreTag: chennai
അതിവേഗ വൈറസ് തമിഴ്നാട്ടിലും ? ബ്രിട്ടനില്‍ നിന്നെത്തിയ 1088 പേര് തമിഴ്നാട്ടില്‍ നിരീക്ഷണത്തില്‍; ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു…
അതിവേഗം പടരുന്ന കോവിഡ് വൈറസ് തമിഴ്നാട്ടിലുമെത്തിയെന്ന് സംശയം. ഈ സാഹചര്യത്തില്‍ പത്തു ദിവസത്തിനിടെ യുകെയില്‍ നിന്ന് ചെന്നൈയിലെത്തിയ 1,088 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ഡോ സി വിജയഭാസ്കര്‍ പറഞ്ഞു.ലണ്ടനില്‍ നിന്ന് ഡല്‍ഹി മാര്‍ഗം ചെന്നൈയിലെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീട്ടില്‍ ക്വാറന്റീനിലായിരുന്ന ഇയാളെ ചെന്നൈ കിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചതായും മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണന് വ്യക്തമാക്കി. കോവിഡിന്റെ പുതിയ വകഭേദമാണോ ബാധിച്ചതെന്നറിയാന്‍ ഇയാളുടെ സാമ്പിളുകള്‍ പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. കേരളം, കര്‍ണാടക സംസ്ഥാനാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. രോഗലക്ഷണങ്ങളോടെ ലണ്ടനില്‍ നിന്ന് എത്തിയ 15 പേര് നിരീക്ഷണത്തിലാണ്. തമിഴ്നാട്ടിലേക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് നിര്‍ബന്ധമായും ആര്‍ടി പിസി ആര് ടെസ്റ്റിന് വിധേയരാവണം.…
Read Moreഎന്തു പ്രഹസനമാണ് സര്‍ക്കാരേ ഇത്… എല്ലാം റെഡിയാണെന്ന ഉറപ്പിന്മേല് ചെന്നൈയില്‍ നിന്ന് നാദാപുരത്ത് എത്തിയപ്പോള്‍ നേരെ കൊണ്ടു പോയത് പൂട്ടിക്കിടന്ന ലോഡ്ജിലേക്ക്; ഇതിലും ഭേദം ചെന്നൈ ആയിരുന്നുവെന്ന് യുവാക്കള്‍…
വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന് കേന്ദ്രങ്ങള്‍ സജ്ജമാക്കിയെന്നും രണ്ടരലക്ഷം ബെഡുകള്‍ ഒരുക്കിയെന്നുമായിരുന്നു കേരള സര്‍ക്കാരിന്റെ അവകാശവാദം. ഹോട്ടലുകള്‍ അടക്കം പിടിച്ചെടുത്തെന്ന് കലക്ടര്‍മാരും അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത് എത്രകണ്ട് യാഥാര്‍ത്ഥ്യമാണ് എന്നു ചോദിച്ചാല്‍ അധികാരികള്‍ തന്നെ കൈമലര്‍ത്തും. പലയിടങ്ങളിലും പറച്ചിലുകള്‍ക്ക് അപ്പുറത്തേക്ക് ക്വാറന്റീന് സൗകര്യം ഒരുക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചെന്നൈയില്‍ നിന്ന് നാദാപുരത്ത് എത്തിയ യുവാക്കള്‍ക്കുണ്ടായ അനുഭവം സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ്. ചെന്നൈയില്‍ നിന്നും നാട്ടില്‍ എത്തിയ യുവാക്കള്‍ക്ക് താമസിക്കാന്‍ ഇടമില്ലാതായ വാര്‍ത്തയാണ് പുറത്തുവന്നത്. പരിതാപകരമായ അവസ്ഥയിലുള്ള ക്വാറന്റൈന് കേന്ദ്രം ഒരുക്കിയാണ് സര്‍ക്കാര്‍ യുവാക്കളെ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് അലഞ്ഞു തിരിയേണ്ട അവസ്ഥയാണ് യുവാക്കള്‍ക്ക് വന്നു ഭവിച്ചത്. 50 ദിവസമായി ചെന്നൈയില്‍ മുറിക്കുള്ളില്‍ കഴിഞ്ഞ് കേരളത്തിലേക്ക് വരാനുള്ള പാസ് ലഭിച്ചതോടെ ബൈക്കുകളില്‍ നാട്ടിലെത്തി ക്ഷീണിച്ച് അവശരായ പുറമേരിയിലെ തച്ചോളി ജസീല്‍, കളരിയില്‍ തമ്മീസ്, മൈലാക്കുടി ആശിഖ്…
Read Moreഅക്കൗണ്ട്സ് സ്ഥാപനത്തിലെ ജോലിയ്ക്കായി ചെന്നൈയിലെത്തി ! ഒടുവില്‍ രക്ഷയില്ലാതെ സൈക്കിള്‍ ചവിട്ടി നാട്ടിലേക്ക്; പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ ലോക്ക്ഡൗണ്‍ യാത്ര ഇങ്ങനെ…
തൊഴില്‍തേടി അന്യസംസ്ഥാനങ്ങളില്‍ പോയ നിരവധി മലയാളികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ചിലര്‍ സാഹസയാത്രയിലൂടെ കേരളത്തില്‍ തിരിച്ചെത്തുന്നുമുണ്ട്. ഇത്തരത്തിലൊരാളാണ് പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് മുളമുക്ക് ഷാരോണ്‍വില്ലയില്‍ അനീഷ് ഷാജന്. തൊഴില്‍തേടി ചെന്നൈയില്‍ എത്തിയ അനീഷ് നാട്ടില്‍ തിരിച്ചെത്തിയത് ദീര്‍ഘദൂരം സൈക്കിള്‍ ചവിട്ടിയാണ്. ചെന്നൈയിലെ അക്കൗണ്ട്സ് സ്ഥാപനത്തില്‍ നിന്ന് നിയമന ഉത്തരവ് വന്നെങ്കിലും ലോക്ക്ഡൗണ്‍ മൂലം ജോലിയില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്ന് ലോക്ഡൗണ്‍ തീരും വരെ അവിടെ തങ്ങാന്‍ പറ്റാതെ വന്നതോടെ 150 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയും ആന്റോ ആന്റണി എംപിയുടെയും പൊലീസുകാരുടെയും കരുണയില്‍ പാസും വാഹനങ്ങളും തരപ്പെടുത്തിയുമാണ് 632 കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തിയത്. ഇന്റര്‍വ്യൂവിനായി മാര്‍ച്ച് രണ്ടിനാണ് അനീഷ് ചെന്നൈയിലേക്ക് പോയത്. മൂന്നിനും നാലിനുമായിരുന്നു ഇന്റര്‍വ്യൂ. ഇതില്‍ വിജയിക്കുകയും 23ന് ജോലിക്കായി ഹാജരാകാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു. ചെന്നൈയിലുള്ള സഹോദരന് എബീഷിന്റെ കൂടെ താമസിച്ച് ജോലിക്കു പോകാനായിരുന്നു തീരുമാനം. അതിനിടയിലാണ് 24…
Read Moreചെന്നൈയിലെ ആളുകള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല ! ചൂടുകാലത്ത് ഇതൊന്നും നിലനില്‍ക്കില്ലെന്ന പ്രതീക്ഷയോ അല്ലെങ്കില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസമോ ആകാം അതിനു കാരണം; അശ്വിന് പറയുന്നു…
ലോകം കോവിഡ്19 ഭീതിയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് മുമ്പോട്ടു നീങ്ങുമ്പോള്‍ ഇതിനപവാദമാണ് ചെന്നൈ നിവാസികള്‍ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരമാവധി സമയം വീടുകളില്‍ത്തന്നെ കഴിയുന്നതാണ് വൈറസ് വ്യാപനത്തെ ചെറുക്കാന്‍ നല്ലതെങ്കിലും, ചെന്നൈയില്‍ ജനങ്ങള്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞ മട്ടില്ലെന്ന് അശ്വിന് ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 100 പിന്നിട്ടതിനു പിന്നാലെയാണ് അശ്വിന്റെ ട്വീറ്റ് എത്തിയത്. ഡല്‍ഹിയിലും കര്‍ണാടകയിലുമായി കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ‘ഒരു കാര്യം വ്യക്തമായി പറയട്ടെ. കൂട്ടം ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന കാര്യമൊന്നും ചെന്നൈയിലെ ജനങ്ങളുടെ ശ്രദ്ധയിലെത്തിയതായി തോന്നുന്നില്ല. ഒന്നുകില്‍ ചൂടുകാലത്ത് ഇതൊന്നും നിലനില്‍ക്കില്ലെന്ന പ്രതീക്ഷയോ അല്ലെങ്കില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസമോ ആകാം അതിനു കാരണം’ അശ്വിന് പറയുന്നു.
Read Moreമന്ത്രിമാര്‍ക്ക് കുടിക്കാനും കുളിക്കാനുമെല്ലാം ഇഷ്ടംപോലെ വെള്ളം ! തൊണ്ട നനയ്ക്കാന്‍ ഒരിറ്റു വെള്ളം കിട്ടാതെ ജനം വലയുന്നു; ചെന്നൈയിലെ കാഴ്ചകള്‍ പരമ ദയനീയം…
തൊണ്ട നനയ്ക്കാന്‍ ഒരിറ്റു വെള്ളം കിട്ടാതെ വലഞ്ഞ് ചെന്നൈയിലെ ജനങ്ങള്‍. റേഷന്‍കാര്‍ഡ് അടിസ്ഥാനപ്പെടുത്തി വെള്ളം തരാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാലിക്കാതെ വന്നതോടെ പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ഒരുതുള്ളി വെള്ളം കിട്ടാന്‍ കയ്യില്‍ കിട്ടിയ കന്നാസും പ്ളാസ്റ്റിക് കുപ്പികളും പാത്രങ്ങളുമായി ജനം കാത്തിരിപ്പാണ്. അപ്പോഴാണ് റേഷന്‍കാര്‍ഡ് പ്രകാരം ആളെണ്ണി വെള്ളം തരാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം. അതും പാഴായതോടെ ജനരോഷം ഇരമ്പി. മണിക്കൂറുകളോളം കാത്തുകെട്ടി കിടന്നാലും കിട്ടുന്നത് 2 ബക്കറ്റ് വെളളം മാത്രം. അത് ഒന്നിനും തികയില്ലെന്നും ജനം പരിഭവിക്കുന്നു. ഡിഎംകെ ആണ് ചെന്നൈയിലെ തെരുവുതോറും പ്രതിഷേധം ഏറ്റെടുത്തിരിക്കുന്നത്. കാലവര്‍ഷം കനിയാത്തതുതന്നെയാണ് ജലലഭ്യതയെ ബാധിച്ചിരിക്കുന്നതെന്ന് ജനത്തിനും അറിയാം. സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് ഡിഎംകെ മുന്നറിയിപ്പു നല്കി. ഇന്നലെ ചെന്നൈയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന് സര്‍ക്കാരിനു ശക്തമായ മുന്നറിയിപ്പു…
Read Moreചെന്നൈയില്‍ ഏഴാം ക്ലാസുകാരിയെ ഏഴുമാസം പീഡിപ്പിച്ച കേസില്‍ പിടിയിലായത് പതിനെട്ടു പേര് ! പീഡിപ്പിച്ചവരില്‍ സെക്യൂരിറ്റി മുതല്‍ പ്ലംബര്‍മാര്‍ വരെ…
ചെന്നൈ: ചെന്നൈയിലെ പുരസവാക്കത്തില്‍ 12 വയസുകാരിയെ ഏഴുമാസത്തിലേറെക്കാലം പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ടുപേര് പിടിയില്‍.കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും പ്ലബര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് ഈ ക്രൂരത ചെയ്തത്. ഏഴാം ക്ലാസുകാരിയെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കൊടുത്തും മയങ്ങാനുള്ള മരുന്നു കുത്തിവെച്ചും ബോധം കെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ ബലാത്സംഗത്തിന്റെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബാക്കിയുള്ളവര്‍ പീഡിപ്പിച്ചത്. പീഡന വിവരം പെണ്‍കുട്ടി സഹോദരിയോടെ വെളിപ്പെടുത്തിയതോടെ പുറംലോകം അറിയുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ അമ്മ ഐനാപുരത്തെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്
Read More