തിരുവനന്തപുരം: വെളുപ്പാണ് സൗന്ദര്യത്തിന്റെ അളവുകോൽ എന്ന മട്ടിൽ ഒരു നർത്തകി നടത്തിയ പരാമർശവും അതിനെ തുടർന്നുള്ള വിവാദവും അനാവശ്യവും ഖേദകരവുമാണെന്നും ഈ അനാവശ്യ വിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. നർത്തകിയുടെ പരാമർശങ്ങൾ നമ്മുടെ ഉന്നതമായ സാംസ്കാരിക പാരന്പര്യത്തിന് ചേർന്നതല്ല. കലയുടെ അളവുകോൽ തൊലിയുടെ നിറഭേദമല്ല. മുഖത്ത് വിടരുന്ന ഭാവങ്ങളാണ്. മറിച്ച് ചിന്തിക്കുന്നത് വംശീയമാണ്. കേരളത്തിൽ അത് അനുവദിക്കാൻ കഴിയാത്തതാണ്. കറുപ്പിനെ പുച്ഛിക്കുന്നവർ കറുപ്പിന് ഏഴഴകാണ് എന്ന തത്വം ഓർക്കുന്നത് നന്നായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read MoreTag: chennithala
അത് തെറ്റായിപ്പോയി; കെ.കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദത്തിൽ പശ്ചാത്തപിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: 1992ൽ കെ.കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദത്തിൽ അണിചേർന്നത് തെറ്റായിപ്പോയെന്നും അതിൽ പശ്ചാത്തപിക്കുന്നുവെന്നും രമേശ് ചെന്നിത്തല. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’എന്ന പുസ്തകത്തിലാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. അന്ന് മുഖ്യമന്ത്രിയായിരുന്നു കെ.കരുണാകരന് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്നപ്പോള്‍ അനന്തരാവകാശിക്കായി ചിലർ നടത്തിയ ശ്രമങ്ങൾ പാർട്ടിയെ ആഭ്യന്തരമായി തകർക്കുന്നുവെന്നാരോപിച്ചാണ് തിരുത്തൽവാദം വാദം ഉടലെടുത്തത്. ഇപ്പോൾ അത് തെറ്റായിപ്പോയി എന്ന നിലപാടാണ് പുസ്തകത്തിൽ രമേശ് ചെന്നിത്തല ഉയർത്തുന്നത്. കെ. കരുണാകരന്റെ പുത്രവാൽസല്യം കേരളത്തെ വഴിതെറ്റിക്കുന്നുവെന്ന നിലപാടായിരുന്നു അന്നെന്ന് രമേശ് ചെന്നിത്തല പറയുന്നു. അന്ന് കേരളം മക്കൾ രാഷ്ട്രീയത്തിനെതിരായിരുന്നു. ഇന്ന് മക്കൾ രാഷ്ട്രീയം സാർവത്രികമാണ് ആരും അതിൽ തെറ്റ് കാണുന്നില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെടുന്നു. പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്ന തന്റെ വിശ്വാസം തനിക്ക് രാഷ്ട്രീയമായ നഷ്ടങ്ങളുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. 2011 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ…
Read Moreഐക്യമത്യം മഹാബലം..! അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല; കോൺഗ്രസിന് വേണ്ടത് പരിപൂർണ്ണ ഐക്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ട്. കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂർണ ഐക്യമാണെന്നും പരിപാടികളിൽ പങ്കെടുക്കുന്നതിന് ആർക്കും വിലക്കോ തടസമോയില്ലെന്നും രമേശ് ചെന്നിത്തല. നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നത് ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണം. എല്ലാവര്ക്കും അവരവരുടേതായ പ്രാധാന്യവുമുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല. ഒറ്റക്കെട്ടായി നേതാക്കൾ മുന്നോട്ട് പോകണം. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.
Read Moreമുഖ്യമന്ത്രി മഹാ പേടിത്തൊണ്ടന്‍ ! ഭയം മാറാന്‍ പിണറായിയെ ഹൊറര്‍ സിനിമ കാണിക്കണമെന്ന് ചെന്നിത്തല…
മുഖ്യമന്ത്രി പിണറായി വിജയന് മഹാ പേടിത്തൊണ്ടന്‍ ആണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ അദ്ദേഹം യാത്ര ഒഴിവാക്കണം. പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തിറങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘കറുപ്പിനോട് മുഖ്യമന്ത്രിക്ക് ഇത്ര ഭയമാണോ? മുഖ്യമന്ത്രിയെ ഒരു ‘ഫോബിയ’ പിടികൂടിയിരിക്കുകയാണ്. ഈ ഭയം മാറാന്‍ അദ്ദേഹത്തെ ഹൊറര്‍ സിനിമ കാണിക്കണം. എന്തിനാണ് ഇത്രയും വലിയ പോലീസ് സന്നാഹം. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്രയും വലിയ പോലീസ് സന്നാഹം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പേടിത്തൊണ്ടന്‍ ആയി മാറിയിരിക്കുന്നു’ ചെന്നിത്തല പറഞ്ഞു.
Read Moreഇത് ഫ്രഞ്ച് കമ്പനിയ്ക്ക് കമ്മീഷന് കൊടുക്കാനുള്ള പദ്ധതി ! കേരളം നീങ്ങുന്നത് ശ്രീലങ്കയുടെ അവസ്ഥയിലേക്കെന്ന് ചെന്നിത്തല…
കെ റെയിലിനെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചിച്ച് രമേശ് ചെന്നിത്തല. ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്നും സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പഠിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സമരക്കാരെ തല്ലി മുന്നോട്ട് പോകാമെന്ന വ്യാമോഹം വേണ്ടെന്നും രമേശ് ചന്നിത്തല പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് വിപുലമായ സരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കല്ല് പിഴുതുമാറ്റുന്നവര്ക്കെതിരേ കേസെടുക്കുകയാണെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊതുകിനെ വെടിവെക്കാന്‍ തോക്കെടുക്കണോ എന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമോചന സമരത്തിന്റെ ആവശ്യമില്ലെന്നും, ഫ്രഞ്ച് കമ്പനിക്ക് കമ്മീഷന് കൊടുക്കാനുള്ള പദ്ധതിയാണ് കെ റെയിലെന്നും ചെന്നിത്തല ആറോപിച്ചു. കല്ലിടുന്നത് ഭൂമി പണയപ്പെടുത്തി കടമെടുക്കാനെന്നും കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read Moreഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കണം; യഥാർഥത്തിലുള്ള പിണറായിയുടെ മുഖമാണ് പുറത്തുവന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: മരംമുറി വിവാദത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേരാത്ത നിലയിലാണ് പിണറായിയുടെ സംസാരം. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസിലാക്കി പെരുമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്ന പത്രസമ്മേളനങ്ങളിൽ വിവാദ വിഷയങ്ങൾ പാടില്ലാത്തതാണ്. എന്നാൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് ഈ വാർത്താ സമ്മേളനങ്ങൾ മുഖ്യമന്ത്രി ഉപയോഗിച്ചിരിക്കുന്നത്. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചാണ് സുധാകരനെതിരായി മുഖ്യമന്ത്രി സംസാരിച്ചത്. യഥാർഥത്തിലുള്ള പിണറായിയുടെ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേർന്നതാണോ ഇതെന്ന് അദ്ദേഹം ചിന്തിക്കണം. മുഖ്യമന്ത്രി സമചിത്തതയുടെ പാതയാണ് സ്വീകരിക്കേണ്ടത്. കുട്ടിക്കാലത്ത് നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട കാര്യമില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. മരംമുറി വിവാദത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനും വനംകൊള്ളക്കാരെ സഹായിക്കാനുമാണ് പിണറായിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
Read Moreരാഹുലുമായുള്ള കൂടിക്കാഴ്ച മനസിലെ പ്രയാസം മാറ്റി; സ്ഥാനങ്ങളില്ലെങ്കിലും പാർട്ടിക്കായി പ്രവർത്തിക്കുമെന്ന് ചെന്നിത്തല
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തില്‍ പൂര്‍ണമായും തൃപ്തനാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു സ്ഥാനവും ഇല്ലെങ്കിലും കോൺഗ്രസ് പാർട്ടിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാസവും മാറി. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണവും ചില ആശങ്കകളും രാഹുലിനോട് പങ്കുവച്ചു. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പൂർണ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും ഉമ്മന്‍ചാണ്ടിയും എന്നും ഹൈക്കമാന്റിനൊപ്പം നിന്നവരാണ്. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാജിയും എടുക്കുന്ന ഏത് നിലപാടും അംഗീകരിക്കും. നാളെയും അങ്ങനെയായിരിക്കും. പുതിയ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും രമേശ് പറഞ്ഞു.
Read Moreവിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ല; പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരാമർശത്തിന് വിഡി സതീശന്റെ പ്രതികരണം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ ആൾക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതേ സമയം ഇക്കാര്യത്തിൽ കുറച്ച് കൂടി ജാഗ്രത വേണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ ആവേശഭരിതരായി കെപിസിസി ആസ്ഥാനത്തേക്ക് എത്തിയതാണ് തിരക്ക് കൂടാൻ കാരണം. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതിന് എതിരല്ല. എന്നാൽ ഇത്തരത്തിൽ ആളുകൾ കൂടുന്ന സംഭവങ്ങൾ ഉണ്ടാകുന്പോൾ കേസെടുക്കുന്നത് ഏകപക്ഷീയമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരമാർശത്തെപ്പറ്റിയും വി.ഡി.സതീശൻ പ്രതികരിച്ചു. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉണ്ടാവണമെന്നില്ലെന്നും അത് സാധാരണ കാര്യമാണെന്നും വി.ഡി.സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഇന്ധന വില വർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ലാദമാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് കേരള സർക്കാരിന്റേതെന്നും ഇന്ധന വില വർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ലാദമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ധന വില വർധനവിനെതിരേ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ നയങ്ങൾക്ക് കേരളത്തിലെ ഇടതു സർക്കാർ ഒത്താശ ചെയ്യുകയാണെന്നും സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുട്ടിൽ മരം മുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഇതുമായി മുഖ്യമന്ത്രിക്കും വനംമന്ത്രിക്കുമുള്ള ബന്ധം അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read Moreതാൻ ഒതുക്കപ്പെട്ടു, ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്ന് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തി; പരാതിയുടെ കെട്ടുകൾ സോണിയ ഗാന്ധിക്ക് മുന്നിൽ അഴിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങൾ പറയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത് ശരിയായില്ല. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല. ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ ഒരു പരാതിയും നൽകാതെ ഇതു താൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിന്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തല പറയുന്നു.
Read More