തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തോൽവിക്ക് കാരണം കോവിഡും പ്രളയവും സംഘടനാദൗർബല്യവുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ അശോക് ചവാൻ കമ്മിറ്റിക്ക് മുന്നിലാണ് ചെന്നിത്തല തോൽവിയുടെ കാരണങ്ങൾ നിരത്തിയത്. പലയിടത്തും മുസ്ലിം വോട്ടുകൾ മറിഞ്ഞു. സിഎഎ ഉൾപ്പെടെയുള്ള കേന്ദ്ര പ്രഖ്യാപനങ്ങൾ എൽഡിഎഫിന് അനുകൂലമായ ന്യൂനപക്ഷവികാരമുണ്ടാക്കിയെന്നും ചെന്നിത്തല വ്യക്തമാക്കി. ദയനീയ തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമാണ്. ബൂത്ത് തലം മുതൽ പ്രവർത്തനം നിർജീവമായിരുന്നു. സ്ഥാനാർഥികൾക്കായി വീടുകയറി സ്ലിപ്പ് നൽകാൻ പോലും ആളില്ലായിരുന്നു. സർക്കാരിന് എതിരായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ലെന്നും സമിതിക്ക് മുമ്പിൽ ചെന്നിത്തല വിശദമാക്കി.
Read MoreTag: chennithala
പ്രതിപക്ഷനേതാവ്ചെന്നിത്തലയോ സതീശനോ? കോൺഗ്രസിൽ ആശയക്കുഴപ്പം; തർക്കങ്ങളില്ലെങ്കിൽ…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇന്ന് നിർണായക ചർച്ച. ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജ്ജുന ഖാർഗെയും വി.വൈത്തിലിംഗവും കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കും. കൂടാതെ കോൺഗ്രസ് എംഎൽഎമാർ ഓരോരുത്തരുമായും ഇവർ കൂടിക്കാഴ്ച നടത്തും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നു ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കാൻ രമേശ് ചെന്നിത്തലയ്ക്കു കഴിഞ്ഞിരുന്നുവെന്നത് ഇവർ എടുത്തു കാട്ടുന്നു. എംഎൽഎമാരുടെ എണ്ണം കൂടുതൽ ഐഗ്രൂപ്പിനാണെന്നതും ചെന്നിത്തലക്ക് അനുകൂലമാകും. തർക്കങ്ങളില്ലെങ്കിൽയോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരാനുള്ള സാധ്യതയും ഉണ്ട്. നേരത്തെ രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പെട്ടെന്നു തീരുമാനം പറയേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. യോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ…
Read Moreചെന്നിത്തല ഒഴിയും, പകരം ആര് ? പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന രണ്ടുപേരുകൾ ഇങ്ങനെ
എം.സുരേഷ്ബാബുതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞേക്കും. തെരഞ്ഞെടുപ്പിൽ ജയമായാലും പരാജയമായാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോണ്‍ഗ്രസിലെ തന്നെ മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായും രഹസ്യമായും ഒളിയന്പുകൾ എയ്ത് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നത്. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളോട് അദ്ദേഹം ഇതിനോടകം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാൽ പകരം തിരുവഞ്ചൂർ രാധാകൃഷ്ണനോ വി.ഡി.സതീശനൊ ആയിരിക്കും പകരം ആ സ്ഥാനത്തേക്ക് വരാൻ സാധ്യത.
Read Moreസർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ; യുഡിഎഫ് പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ അദ്ദേഹം യുഡിഎഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് അനാവശ്യ പരിഭ്രാന്തികൾ പരത്തുന്നത് ഒഴിവാക്കണം. ഇക്കാര്യം മാധ്യമങ്ങളും സർക്കാരും ശ്രദ്ധിക്കണം. ജനങ്ങളുടെ സഹകരണത്തോടെയാവണം പ്രതിരോധ നടപടികൾ. ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായങ്ങൾ കൂടി പരിഗണിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി തന്നെ വാക്സിൻ നൽകാൻ കേന്ദ്ര തയാറാകണം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Read Moreഅധിക കോവിഡ് വാക്സിൻ; ഗവർണർ സമ്മർദ്ദം ചെലുത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിന് അധിക കോവിഡ് വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകിയെന്നും ഉപരാഷ്ട്രപതി വിളിച്ച യോഗത്തിൽ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അറിയിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ഏർപ്പെടുത്തിയിരുന്ന ആറ് മാസത്തെ കോവിഡ് ഇൻഷുറൻസ് കവറേജിന്റെ കാലാവധി നീട്ടണം. കാർഷിക ആവശ്യത്തിന് നബാഡ് നൽകിയ വായ്പകൾ കോവിഡ് കാലത്ത് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read Moreജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയോട് ഇ.കെ. നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ഇ.കെ. നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. നായനാർ കൊണ്ടുവന്ന ഒരു നിയമത്തിൽ ആദ്യമായാണ് ഒരു മന്ത്രി രാജിവയ്ക്കണമെന്നും, മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ഇത്രയും ഗുരുതര അഴിമതി നടന്നിട്ട് ആ മന്ത്രിയെ പുറത്താക്കണം എന്ന് ലോകായുക്ത പറയുമ്പോള്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ്. മാസങ്ങളോളം അഭിപ്രായങ്ങളും വാദമുഖങ്ങളും പരിശോധിച്ച ശേഷമാണ് കെ.ടി. ജലീല്‍ എന്ന മന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്നും പുറത്താക്കണമെന്നും ലോകായുക്ത വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതില്‍ എന്ത് ധാര്‍മികതയാണ് എന്ന് മനസിലാകുന്നില്ല. ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. ലാവലിന്‍ കേസിലെ ആറാമത്തെ പ്രതിയാണ് പിണറായി. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവലിനാണ്. അതിലെ പ്രതിയായ പിണറായി…
Read Moreതെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കരുത്; സ്ട്രോംഗ് റൂമിന് പുറത്ത്കോണ്‍ഗ്രസിന്റെ കാവല്‍; അക്രമങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് ചെന്നിത്തല
കോഴിക്കോട്: യുഡിഎഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കാരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വോട്ടെണ്ണല്‍ ദിനം കഴിയുന്നത് വരെ സ്ട്രോംഗ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡിസിസി പ്രസിഡന്റുമാര്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധിയെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. ഫലം വരുന്നതുവരെ ഔദ്യോഗിക പ്രതിനിധികള്‍ മാറിമാറി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന് അറിയിച്ചു. സ്ട്രോംഗ് റൂം നിരീക്ഷണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും രമേശ് ചെന്നിത്തല പ്രവര്‍ത്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇലക്ഷന് പ്രക്രിയ അവസാനിക്കാത്തതിനാല്‍ മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.…
Read Moreമോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനി; ജനങ്ങളുടെ പോക്കറ്റടിക്കാൻ അദാനിക്ക് പിണറായി വിജയൻ അവസരം ഒരുക്കിയെന്ന ഗുരുതര ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: കോർപ്പറേറ്റ് ഭീമൻ അദാനിയിൽനിന്നും സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെന്ന അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും അറിവോടെയാണ് കരാർ കൊണ്ടുവന്നത്. സർക്കാരിനും ജനങ്ങൾക്കും മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ചെന്നിത്തല വിമർശിച്ചു. അദാനിയെ പരസ്യമായി എതിർക്കുകയും രഹസ്യമായി സഹായിക്കുകയുമാണ് മുഖ്യമന്ത്രി. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനി. ജനങ്ങളുടെ പോക്കറ്റടിക്കാൻ അദാനിക്ക് പിണറായി വിജയൻ അവസരം ഒരുക്കി. ഇതിലൂടെ 1000 കോടിയുടെ ആനുകൂല്യമാണ് അദാനിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read Moreതങ്ങൾക്ക് അപമാനകരമായി പോയി; ചെന്നിത്തലയുടെ ഇരട്ട വോട്ട് പട്ടികയിൽ “ഇരട്ടകളും’; നിയമനടപടി സ്വീകരിക്കാൻ നീക്കം
പാലക്കാട്: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടർമാരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച പുറത്തുവിട്ടിരുന്നു. എന്നാൽ പ്രതിപക്ഷ പുറത്തുവിട്ട പട്ടികയിൽ പിശകുണ്ടെന്ന് പരാതി. വെബ്സൈറ്റിലൂടെ യുഡിഎഫ് പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് പട്ടികയിൽ ഇടംനേടിയത്. പ്രതിപക്ഷ നേതാവിന്റെ നടപടി തങ്ങൾക്ക് അപമാനകരമായി പോയെന്ന് സഹോദരന്മാരിൽ ഒരാളായ അരുൺ പ്രതികരിച്ചു. മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായി. പ്രതിപക്ഷ നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നും അരുൺ പറഞ്ഞു. വെബ്സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്നും സിപിഎം എംപി എളമരം കരീം ആരോപിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കരീം ആരോപണം ഉന്നയിച്ചത്. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍…
Read Moreവ്യാജ വോട്ടർമാരെ സൃഷ്ടിച്ചത് സിപിഎം; പട്ടികയിൽ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് ഇതിന്റെ കുറ്റക്കാരെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഇരട്ടവോട്ടില്‍ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നാലു ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇരട്ടവോട്ടുള്ളവർ പരാതി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പട്ടികയിൽ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് ഇതിന്റെ കുറ്റക്കാർ. വ്യാജ വോട്ടർമാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ ധാരണാപത്രം റദ്ദാക്കി ഉടൻ ഉത്തരവിറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടർമാരുടെ പട്ടിക www.operationtwins.com എന്ന വെബ്സൈറ്റിലൂടെ പുറത്തു വിട്ടതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഒരോ നിയോജകമണ്ഡലത്തിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ചു സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടർ ഐഡിയിലും ചേർത്ത വോട്ടർമാരുടെ പേരുവിവരങ്ങളുമാണു വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. നിയോജകമണ്ഡലത്തിന്റെ നന്പർ, ബൂത്ത് നന്പർ, ആ ബൂത്തിലെ…
Read More