കൊച്ചി: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണമെന്നും അവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ ക്രമക്കേട് വരുത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടും വിഷയത്തില്‍ തുടർനടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത്1,09,693 ഇരട്ട വോട്ടുകൾ വോട്ടർ പട്ടികയിലുണ്ടെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ ഇരിക്കൂറിൽ 537 പേർക്കും അഴീക്കോട് 711 പേർക്കും ഇരട്ടവോട്ടുകളുണ്ട്. ഒരു മണ്ഡലത്തിൽ വോട്ടും തിരിച്ചറിയൽ കാർഡുമുള്ളവർക്ക് മറ്റു മണ്ഡലത്തിൽ വ്യാജ തിരിച്ചറിയൽ കാർഡും വോട്ടുമുണ്ട്. ഇരിക്കൂർ നിയോജകമണ്ഡലത്തിൽ 537 ഇരട്ടവോട്ടുകളുണ്ട്. കല്യാശേരി 91, തളിപ്പറമ്പ് 242, അഴീക്കോട് 47, കണ്ണൂർ 30, പയ്യന്നൂർ 127 എന്നിവിടങ്ങളിലെ വോട്ടർമാർക്കാണ് ഇരിക്കൂറിലും…
Read MoreTag: chennithala
മുഖ്യമന്ത്രി രാജ്യദ്രാഹക്കുറ്റം ചെയ്തു; ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല; നടപടിയെടുക്കാൻ എന്തുകൊണ്ട് വൈകിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം രാജ്യദ്രോഹ കുറ്റം ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. അന്വേഷണ ഏജന്‍സിക്ക് തെളിവ് ലഭിച്ചിട്ട് രണ്ട് മാസമായി. എന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്കും സ്പീക്കര്ക്കുമെതിരായി നടപടി സ്വീകരിച്ചില്ലെന്നത് ഗൗരവമേറിയതാണ്. ഞെട്ടിക്കുന്ന തെളിവുണ്ടായിട്ടും അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ അന്വേഷണം മരവിപ്പിച്ചത്?. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോഴാണ് അന്വേഷണം മരവിപ്പിച്ചത്.ഇത് മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും ഒത്തുകളിയാണ്. മുഖമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തിയത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോള്‍ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പ്രധാനമന്ത്രിക്ക് കത്തയച്ചു. പിന്നീട് ഈ കത്തിനെക്കുറിച്ച് ഒരു വിവരവുമില്ല. മാര്‍ച്ച് നാലിനാണ് ഹൈക്കോടതി മുന്‍പാകെ കമ്മീഷന്…
Read Moreചെന്നിത്തലയുടെ ‘ഐശ്വര്യത്തെ’ വെട്ടി വീഴ്ത്തി എ വിജയരാഘവൻ; പ്രതിപക്ഷനേതാവിന്റേത് വിനാശ കേരള യാത്രയാണെന്ന് എ. വിജയരാഘവൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ചെന്നിത്തലയുടേത് വിനാശ കേരള യാത്രയായി മാറിയിരിക്കുകയാണെന്ന് വിജയരാഘവൻ പറഞ്ഞു.കേരളത്തിന്റെ പല നേട്ടങ്ങളും ഇല്ലാതാക്കുമെന്നാണ് ചെന്നിത്തല ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിജയരാഘവൻ വിമർശിച്ചു. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചു വിടുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയിലാണ് വിജയരാഘവന്റെ വിമർശനം.
Read Moreഹൈക്കോടതി തീരുമാനം സര്‍ക്കാരിനേറ്റ പ്രഹരം; എല്ലാ അനധികൃത നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടേണ്ടതാണെന്ന് ചെന്നിത്തല
ആലപ്പുഴ: കേരള ബാങ്കിലെ 1850 താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ അനധികൃത നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടേണ്ടതാണ്. സംവരണ തത്വങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് കേരള ബാങ്ക് വഴിവയ്ക്കും. അതിനാല്‍ യുഡിഎഫ് വന്നാല്‍ ഇത് പിരിച്ചുവിടും.പിഎസ്്സി റാങ്ക്ലിസ്റ്റ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ക്രൂരമാണിത്. മുട്ടുകാലില്‍ നിന്നു യാചിച്ചിട്ടു പോലും മുഖ്യന്റെ മനസലിയുന്നില്ലെങ്കില് അതു വലിയ ധാര്‍ഷ്ട്യം തന്നെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് മുഴുവന്‍ ജോലി കൊടുക്കാനാകില്ല. പക്ഷേ, കൊടുക്കാന്‍ കഴിയുന്നവര്‍ക്കു പോലും കൊടുക്കുന്നില്ലെന്നതാണ് അവസ്ഥ. സമരക്കാരുമായി ചര്‍ച്ച ചെയ്യില്ലെന്ന നിഷേധാത്മക സമീപനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളില്‍ പിന്‍വാതില്‍ നിയമനത്തിനെതിരെ ബന്ത് അടക്കം സമരം ചെയ്യുന്ന സിപിഎം ഇവിടെ അത് നടപ്പിലാക്കുകയാണെന്നും…
Read Moreസമരങ്ങളോട് മന്ത്രിക്ക് ഇപ്പോൾ പുച്ഛം; തോമസ് ഐസക്കിന് അധികാരം തലയ്ക്കു പിടിച്ചതിന്റെ അഹങ്കാരമെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: അധികാരം തലയ്ക്കു പിടിച്ചതിന്റെ അഹങ്കാരമാണ് ധനമന്ത്രി തോമസ് ഐസക്കിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോൾഡേഴ്സിനെ യുഡിഎഫാണ് ഇളക്കിവിടുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ഐസക്കിന് ഇപ്പോൾ സമരങ്ങളോട് പുച്ഛമാണ്. ഒരു കമ്യൂണിസ്റ്റ് മന്ത്രിയ്ക്ക് ചേർന്നതല്ല ഇത്. അധികാരത്തിന്റെ മത്ത് തലയ്ക്കുപിടിച്ചതിന്റെ ജൽപ്പനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതുതന്നെയാണ് പറയുന്നത്. ബുദ്ധിമുട്ടി പഠിച്ച് പിഎസ്സി റാങ്ക് ലിസ്റ്റിൽ കയറിയവർക്ക് ജോലിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മുകാരുടെ ഭാര്യമാർക്കും മക്കൾക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നല്കുന്നു. ചട്ടങ്ങളും നിയമങ്ങളുമെല്ലാം മറികടന്നാണ് ഇത്തരം നിയമനം. അതിനെതിരെ ഉദ്യോഗാർഥികൾ സമരം ചെയ്യുന്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ അധിക്ഷേപിക്കുന്നത്. ഇവരുടെ സമരത്തിന് യുഡിഎഫിന്റെ ധാർമ്മിക പിന്തുണ ഉണ്ടാകും. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെണ്‍കുട്ടികളുടെ അമ്മ പാലക്കാട്ട് നടത്തുന്ന സത്യാഗ്രഹസമര പന്തലിൽ എത്തി…
Read Moreയുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ …! പിൻവാതിൽ നിയമനങ്ങൾക്കെതിരേ നിയമ നിർമാണം; വാഗ്ദാനവുമായി യുഡിഎഫ്
പാലക്കാട്: പിഎസ് സി വഴിയല്ലാതെ സർക്കാർ ജോലിക്ക് ആളെ നിയമിക്കുന്നത് തടയാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും അധികം പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന ഖ്യാദി പിണറായി വിജയൻ സർക്കാരിന് അവകാശപ്പെട്ടതാണ്. മൂന്ന് ലക്ഷം പിൻവാതിൽ നിയമനങ്ങളാണ് പിഎസ് സിയെ നോക്കുകുത്തിയാക്കി എൽഡിഎഫ് സർക്കാർ നടത്തിയത്. തൊഴിലിന് വേണ്ടി അലയുന്ന യുവജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമനങ്ങൾ സംസ്ഥാനത്ത് പൂർണമായും അവസാനിപ്പിക്കാനാണ് യുഡിഎഫ് സർക്കാർ നിയമം കൊണ്ടുവരുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങളുടെ സാധ്യത തുറന്നിടുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുന്ന തരത്തിലായിരിക്കും നിയമത്തിന്റെ കരട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ എൽഡിഎഫ് സർക്കാർ നടത്തിയ അനധികൃത നിയമനങ്ങളെല്ലാം പുനപരിശോധിക്കുമെന്നും…
Read Moreതന്റെ ദൗത്യം യുഡിഎഫിനെ ഭരണത്തിൽ എത്തിക്കുക എന്നത്; “ആര് മുഖ്യമന്ത്രി ആയാലും പ്രശ്നമില്ല; ഒരു സ്ഥാനത്തിനും അവകാശവാദം ഉന്നയിക്കില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ചെന്നിത്തല മനസ് തുറന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കില്ല. ഇപ്പോൾ തന്റെ ദൗത്യം യുഡിഎഫിനെ ഭരണത്തിൽ എത്തിക്കുക എന്നതാണ്. മുഖ്യമന്ത്രി ആരെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി എന്നാണ് ചെന്നിത്തല മറുപടി നൽകിയത്. രണ്ടര വർഷം ഒരു സ്ഥാനവുമില്ലാതെ മാറി നിന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്ഥാനം കിട്ടിയില്ലെങ്കിൽ പരാതിയോ പരിഭവമോ പ്രകടിപ്പിക്കുന്ന ആളല്ല താൻ. തനിക്ക് പാർട്ടിയാണ് വലുത്, മുന്നണിയാണ് വലുത്, ജനങ്ങളാണ് വലുതെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയാലും പ്രശ്നമില്ലേ എന്ന് ചോദ്യത്തിന് ആര് മുഖ്യമന്ത്രി ആയാലും പ്രശ്നമില്ലെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി.
Read Moreഭൂമിയുടെ അവകാശികള്‍ ! ഈ ദുനിയാവിന് മനുഷ്യര്‍ മാത്രമല്ല അവര്‍ കൂടി അവകാശികളാണ്; സ്കൂബിയെ ചേര്‍ത്തു പിടിച്ച് ചെന്നിത്തലയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്…
സ്വന്തം ബന്ധുക്കളില്‍ നിന്നു പോലും ലഭിക്കാത്ത സ്നേഹം മനുഷ്യര്‍ക്കു നല്കുന്ന ജീവിയാണ് നായ. അത്തരമൊരു ജീവിയെ കഴുത്തില്‍ കുരുക്കിട്ട് കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഉലയ്ക്കുകയാണ്. ഈ അവസരത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായയെന്നും ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്… വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസര്‍ഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോള്‍, ഞങ്ങളുടെ വളര്‍ത്തുനായ സ്കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി. ഇളയമകന് രമിത്ത് രണ്ടര വര്‍ഷം മുന്‍പാണ് സ്കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി…
Read Moreകോവിഡ് ബാധിതരുടെ ഫോൺകോൾ ശേഖരണം: ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ(സിഡിആർ) പോലീസ് ശേഖരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി. കോവിഡ് ബാധിതരുടെ അറിവില്ലാതെയാണ് പോലീസ് സിഡിആർ ശേഖരിക്കുന്നതെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു. കോവിഡിന്റെ മറവിൽ വ്യക്തികളുടെ അനുവാദം കൂടാതെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണ്. ഒരു വ്യക്തി സംസാരിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ കൊണ്ട് എങ്ങിനെ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കാൻ സാധിക്കും എന്ന ചോദ്യവും ഈ സാഹചര്യത്തിൽ പ്രസക്തമാണ്. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകുന്ന മറ്റൊരു നിയമം ഇന്ത്യൻ ക്രിമിനൽ നടപടിക്രമങ്ങൾ (സിആർപിസി) ആണ്. പക്ഷെ ഇത് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെ മാത്രമേ ബാധകമാക്കാൻ സാധിക്കുകയുള്ളു. കോവിഡ് രോഗം ഒരു കുറ്റമല്ലാത്തതിനാൽ സർക്കാരിന് ഈ നിയമവും ഉപയോഗിക്കാൻ…
Read Moreമുഖ്യമന്ത്രിയ്ക്കെതിരേ പോസ്റ്റിട്ടാല്‍ അപ്പോള്‍ തന്നെ അറസ്റ്റ് ! തന്റെ പരാതി പരിശോധിച്ചത് രണ്ടു വര്‍ഷത്തിനു ശേഷമെന്ന് ചെന്നിത്തല ; ‘പോരാളി ഷാജി’യുടെ ലിങ്ക് ഹാജരാക്കണമെന്ന് പോലീസ്
തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ രണ്ടു വര്‍ഷം മുമ്പു പോലീസില്‍ പരാതി നല്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. 2017 മാര്‍ച്ച് 1ന് നല്കിയ പരാതിക്ക് പൊലീസ് മറുപടി നല്‍കിയത് 2019 ജനുവരി 14ന്. പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും, പരാതിയില്‍ പറയുന്ന ‘പോരാളി ഷാജി’ ചെഗുവേര ഫാന്‍സ്.കോം എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും പൊലീസ് 14ന് നല്കിയ മറുപടിയില്‍ പറയുന്നു. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും എഐജി ജെ.സുകുമാരപിള്ള ഐപിഎസ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിച്ചു. പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിന്റെ ആരോപണം. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നവരെ…
Read More