തിരുവനന്തപുരം: ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി മുഖപത്രം വീക്ഷണം. പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ചെറിയാൻ ഫിലിപ്പിനെ വീണ്ടും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്കി സ്വീകരിക്കുമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.കോണ്‍ഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചു എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ട് വട്ടം ചെറിയാനെ ചതിച്ചുവെന്നും സിപിഎമ്മില്‍ ചെറിയാന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണെന്നും പരിഹാസവുമുണ്ട്. സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന് ഫിലിപ്പിന് കോണ്‍ഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നുവെന്നും എ.കെ.ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നുവെന്നും മുഖപ്രസംഗം പറയുന്നുണ്ട്. വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ് ഉണ്ടായിരുന്നുവെന്ന് ആരോപിക്കുന്ന മുഖപ്രസംഗം, ചെറിയാന് ഫിലിപ്പിനോട് ചിറ്റമ്മനയമാണ് സിപിഎം കാണിച്ചതെന്നും കുറ്റപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്…
Read MoreTag: cherian philip
ചെറിയാന് ഫിലിപ്പ് ബിജെപിയിലേക്ക് ? ഇടതു സഹയാത്രികനെ പാളയത്തിലെത്തിക്കാനുള്ള ചുമതല ശ്രീധരന് പിള്ളയ്ക്ക്, ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് സൂചന, കൂടുതല്‍ നേതാക്കളെ വലയിലാക്കാന്‍ അമിത് ഷാ അടുത്തമാസം കേരളത്തില്‍
കേരളത്തില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പുതിയ ഘട്ടത്തിലേക്ക്. ജനപ്രീതിയുള്ള മറ്റു പാര്‍ട്ടികളെ അസംതൃപ്തരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ഊര്ജിതമായതായി സൂചന. ആദ്യ ഘട്ടത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഇടതു സഹയാത്രികന് ചെറിയാന് ഫിലിപ്പിനെയും ബിജെപി ക്യാമ്പ് ഉന്നംവയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ളയാണ് പഴയ കോണ്ഗ്രസുകാരന് കൂടിയായ ചെറിയാനെ കാവിപ്പാളയത്തിലെത്തിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയതായി ചില പത്രങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തമാസം 25, 26, 27 തിയതികളില്‍ കേരളത്തിലെത്തും. 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഷായുടെ വരവ്. സന്ദര്‍ശനത്തിനിടെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്മാന് കെ.എം. മാണിയുമായി ചര്‍ച്ച നടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ മാണിയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. യുഡിഎഫിലേക്കില്ലെന്ന് പറയുമ്പോള്‍ തന്നെയും ബിജെപിയുമായി…
Read More