തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളിൽ മിക്കവരേയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണെന്നും ഇതിനാൽ ഭാര്യയേയും മക്കേളയും സൂക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ആരുടേയും പേരെടുത്ത് പറയാതെ ഫേസ്ബുക്കിലാണ് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചത്. ത്യാഗ പൂർണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ്. ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം. വാർധക്യ കാലത്ത് ഇവരുടെ സംരക്ഷണം ഉണ്ടാകുമെന്ന മിഥ്യാ ധാരണയിലാണ് ദുർബലരായ പല നേതാക്കളും ഇവരുടെ പ്രേരണയ്ക്ക് വഴങ്ങുന്നത്. അധികാരലഹരിയിൽ പണക്കൊതി പൂണ്ട ഭാര്യയേയും മക്കളെയും നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
Read MoreTag: cheriyan philip
രാഷ്ട്രീയ അഭയം നൽകിയ പിണറായിയെ തള്ളിപ്പറയില്ല; രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്നു ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എ.കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വിമർശിച്ചത് തെറ്റെന്ന് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ അഭയം നൽകിയ പിണറായിയെ തള്ളിപ്പറയില്ലെന്നും ചെറിയാൻ പറഞ്ഞു. കോൺഗ്രസിലേക്ക് ക്ഷണിച്ച വീക്ഷണം ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാല്യം മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഇക്കാര്യം ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണെന്നും ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശരീരത്തിലും മനസിലും കറ പുരളാത്തതിനാൽ മരണം വരെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.
Read More”അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു; നട്ടെല്ലിനൊപ്പം അവര്‍ തകര്‍ത്തു കളഞ്ഞത് എന്റെ വിവാഹമോഹങ്ങളാണ്; എസ്എഫ്ഐ പണ്ട് തന്നോട് ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ചെറിയാന് ഫിലിപ്പ്
ഇന്ന് ഇടതു സഹയാത്രികനായ ചെറിയാന് ഫിലിപ്പിനെ ഒരു കാലത്ത് ഇഎംഎസ് വിശേഷിപ്പിച്ചത് മോഹമുക്തനായ കോണ്‍ഗ്രസുകാരനെന്നായിരുന്നു. മുന്‍ കോണ്‍ഗ്രസുകാരനെ അല്ലാതെങ്ങനെ വിശേഷിപ്പിക്കാന്‍. തന്റെ ജീവിതം തകര്‍ത്തവരാണ് എസ്എഫ്ഐക്കാരെന്നു തുറന്നു പറയുകയാണ് ചെറിയാന് ഫിലിപ്പ്… ”അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു, നട്ടെല്ല് പൊട്ടി. ഇന്നും നടക്കാന്‍ വയ്യ”വീഴ്ചയില്‍ നട്ടെല്ലു തകര്‍ന്നപ്പോള്‍ തകര്‍ന്നത് തന്റെ വിവാഹസ്വപ്നങ്ങള്‍ കൂടിയാണെന്ന് 65കാരനായ ചെറിയാന് പറയുന്നു. കാലം 1972, കോളജ് യൂണിയന് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീര്‍ന്നു. യൂണിവേഴ്സിറ്റി കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും കെ.എസ്.യു. നേതാവുമായ ചെറിയാന് ഫിലിപ്പ് യൂണിയന് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെന്നു പ്രഖ്യാപനം.പിന്നെ നടന്നതിനെക്കുറിച്ച് ചെറിയാന് ഫിലിപ്പ് പറയുന്നതിങ്ങനെ… ”പെട്ടെന്നു നാലഞ്ചുപേര് എന്നെ തടഞ്ഞു. പൊക്കിയെടുത്ത് രണ്ടാംനിലയില്‍നിന്നു മുറ്റത്തേക്കെറിഞ്ഞു. എസ്.എഫ്.ഐക്കാര്‍ കാട്ടിക്കൊടുത്തതിനേത്തുടര്‍ന്ന് പാളയം ചന്തയില്‍നിന്നു വന്ന സി.ഐ.ടി.യുക്കാരാണ് എന്നെ ആക്രമിച്ചത്. ആ വീഴ്ചയില്‍ നട്ടെല്ല് പൊട്ടി. ഇടതുകാല് ശോഷിച്ചു, നടക്കാന്‍ വയ്യ, കുനിയാന്‍…
Read More