റഷ്യ യുക്രൈനിലെ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. റഷ്യ ആണവനിലയം തകര്‍ത്താല്‍ അത് യൂറോപ്പിനെത്തന്നെ ഭീഷണിയിലാക്കുമെന്നായിരുന്നു ആളുകളുടെ ആശങ്ക. എന്നാലിപ്പോള്‍ റഷ്യ ചെര്‍ണോബില്‍ ഉപേക്ഷിച്ചു മടങ്ങുന്നതായാണ് വാര്‍ത്ത. ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രൈന് തിരികെ നല്കി വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ സൈനികര്‍ പ്രദേശത്തുനിന്നും പോകുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവ നിലയം സ്ഥിതി ചെയ്യുന്ന അതിസുരക്ഷാമേഖലയില്പ്പെട്ട വനത്തില്‍ ട്രെഞ്ച് കുഴിക്കുന്നതിനിടെ ആണവ വികിരണം ഏറ്റതാണ്, ന്യൂക്ലിയര്‍ പ്ലാന്റ് ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ മടങ്ങുന്നതിന് കാരണമെന്ന് യുക്രൈന് ഊര്‍ജ്ജ കമ്പനി എനര്‍ഗോട്ടം സൂചിപ്പിക്കുന്നു. എന്നാല്‍ എത്ര സൈനികര്‍ക്ക് ആണവ വികിരണം ഏറ്റുവെന്നോ, അവരുടെ നില ഗുരുതരമാണോ എന്നതുസംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആണവ വികിരണം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ക്രെംലിനും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യന്‍…
Read MoreTag: Chernobyl
ചെര്‍ണോബില്‍ വീണ്ടും ലോകത്തെ ഭീതിയിലാഴ്ത്തുന്നു ! റെഡ് ഫോറസ്റ്റില്‍ മനുഷ്യരെ കാത്തിരിക്കുന്നത വന്‍ ദുരന്തം; പുതിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഉക്രൈനിലെ ചെര്‍ണോബിലില്‍ സംഭവിച്ചത്.1986 ലാണ് ഇവിടത്തെ 4 നൂക്ലിയര്‍ റിയാക്ടറുളില്‍ ഒന്ന് പൊട്ടിത്തെറിച്ചത്. ഹിരോഷിമയില്‍ അമേരിക്ക വിക്ഷേപിച്ച ആറ്റം ബോബിലും 400 ഇരട്ടിയിലധികം റേഡിയേഷനാണ് ചെര്‍ണോബിലില്‍ ഉണ്ടായത്. കാലക്രമേണ അണുവികിരണത്തിന്റെ അളവു കുറഞ്ഞെങ്കിലും ഇപ്പോഴും അണുവികരണം ബാധിച്ച ചില മേഖലകളിലെങ്കിലും അതിശക്തമായ റേഡിയേഷന്‍ നിലനില്‍ക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ് എന്ന റഡാര്‍ സംവിധാനമുള്ള ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ചെര്‍ണോബില്‍ മേഖലയെ നിരീക്ഷിച്ചത്. പ്രദേശത്തേക്ക് മൃഗങ്ങളും മറ്റും മടങ്ങിയെത്തിയ സാഹചര്യത്തിലും റേഡിയേഷന്‍ കുറഞ്ഞ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെയുമാണ് ചെര്‍ണോബിലിലെ അണുവികരണം വിശദമായി വിലയിരുത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ പഠനം നടത്തിയതും. ലിഡാര്‍ അഥവാ ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിങ് ആണവ…
Read More