ഇടുക്കി ഡാം തുറന്നാല്‍ ഞൊടിയിടയില്‍ വെള്ളത്തിനടിയിലാവുന്നത് ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ! കണക്കുകള്‍ ഇങ്ങനെ…

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നാല്‍ ക്ഷണനേരത്തിനുള്ളില്‍ വെള്ളത്തിനടിയിലാവുക ആയിരക്കണക്കിന് കെട്ടിടങ്ങളെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട്. വ്യവസായ സ്ഥാപനങ്ങളും വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളുമെല്ലാം പട്ടികയിലുണ്ട്. ഇടുക്കി അണക്കെട്ടിനു ഷട്ടറുകളില്ലാത്തതിനാല്‍ അണക്കെട്ടിലെ വെള്ളം ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക. ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നാല്‍ വെള്ളം ആദ്യം ഒഴുകിയെത്തുന്നത് ചെറുതോണി പുഴയിലേക്കും പിന്നീട് പെരിയാറിലേക്കുമാണ്. ഈ ഭാഗത്തെ കെട്ടിടങ്ങളുടെ 2017 വരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചാണ് ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവിധ ഉപഗ്രഹങ്ങളില്‍ നിന്നു ശേഖരിച്ച വിവരങ്ങളും ഗൂഗിളില്‍ നിന്നു ലഭിച്ച വിവരങ്ങളും കോര്‍ത്തിണക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉപഗ്രഹങ്ങളില്‍ നിന്നു ലഭിച്ച വ്യക്തതയേറിയ ചിത്രങ്ങളാണ് പ്രധാനമായും ഉപയോഗപ്പെടുത്തയത്. വേള്‍ഡ് വ്യൂ, ഐക്കനോസ്, സ്‌പോട്ട് എന്ന ഉപഗ്രഹങ്ങളില്‍ നിന്നുമാണ് പ്രധാനമായും ചിത്രങ്ങളെടുക്കുന്നത്. എന്നാല്‍, ഇടുക്കിയിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ജില്ലയിലെ എല്ലാ ഭാഗത്തും ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനാകില്ല. മേഘങ്ങള്‍…

Read More