ബാക്കു (അസർബൈജാൻ): പ്രായം പതിനെട്ടേയുള്ളൂ എങ്കിലും ബുദ്ധി രാക്ഷസനാണെന്നു വീണ്ടും തെളിയിച്ച് ഇന്ത്യയുടെ രമേഷ്ബാബു പ്രഗ്നാനന്ദ. 2023 ലോകകപ്പ് ചെസ് ഫൈനലിൽ ഒന്നാം നന്പർ താരമായ മാഗ്നസ് കാൾസണുമായി രണ്ടാം ഗെയിമിലും പ്രഗ്നാനന്ദ സമനില പാലിച്ചു. ആദ്യ മത്സരത്തിൽ 35 നീക്കത്തിനുശേഷമാണ് ഇരുവരും സമനിലയിൽ പിരിഞ്ഞതെങ്കിൽ രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾ മാത്രമാണുണ്ടായിരുന്നത്. അഞ്ചു തവണ ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ ലോക ഒന്നാം നന്പർ താരമായ കാൾസനെതിരേ രണ്ടാം ഗെയിമിൽ പ്രഗ്നാനന്ദയ്ക്കായിരുന്നു തുടക്കത്തിൽ മുൻതൂക്കം. വെള്ള കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ തുടക്കത്തിൽ ലീഡ് നേടി. എന്നാൽ, അതു നിലനിർത്താനും സമയം പാലിക്കാനും പ്രഗ്നാനന്ദയ്ക്കു സാധിച്ചില്ല. അതോടെയാണു മത്സരം സമനിലയിൽ കലാശിച്ചത്. ടൈബ്രേക്കർ ഇങ്ങനെ ആദ്യ രണ്ട് ഗെയിമും സമനിലയിൽ കലാശിച്ചതോടെയാണു ടൈബ്രേക്കറിന്റെ ആവശ്യം വന്നത്. ടൈബ്രേക്കറിൽ റാപ്പിഡ് ഫോർമാറ്റിൽ രണ്ടു ഗെയിം വീതം കളിക്കും.…
Read MoreTag: chess
പ്രഗ്നാനന്ദയുടെ ഇഷ്ടവിഭവം ഉണ്ടാക്കാൻ പ്രഷർ കുക്കറുമായി നടക്കുന്ന അമ്മ…
ഭൂഗോളത്തിന്റെ ഏതു കോണിൽ പോയാലും പ്രഷർ കുക്കറുമായി നടക്കുന്ന ഒരു അമ്മയുണ്ട് ചെന്നൈയിൽ.പ്രഷർ കുക്കറുമായി നടക്കുന്നതെന്തിനാണെന്നാണ് ചോദ്യമെങ്കിൽ ഒരുത്തരം മാത്രം, മകനു രസവും ചോറുമാണ് ഏറ്റവും ഇഷ്ടം. ആരാണ് ഈ മകൻ എന്നു ചോദിച്ചാൽ പേര് രമേഷ്ബാബു പ്രഗ്നാനന്ദ. അതേ, 2023 ചെസ് ലോകകപ്പ് ഫൈനലിലെത്തി ഇന്ത്യയുടെ അഭിമാനമായ പ്രഗ്നാനന്ദതന്നെ. ലോകകപ്പ് ചെസ് ടൂർണമെന്റിനായി അസർബൈജാനിലെ ബാക്കുവിലേക്കു വിമാനം കയറിയപ്പോഴും പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി ആദ്യം പായ്ക്ക് ചെയ്തത് പ്രഷർ കുക്കറും ഇൻഡക്ഷൻ സ്റ്റൗവും അരിയും മസാലകളുംതന്നെ. മകന്റെ ചെസ് ലോക യാത്രയിൽ കുട്ടിക്കാലം മുതൽ കൂട്ടുകാരിയായുള്ളതും നാഗലക്ഷ്മിയാണ്. ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ ജോലിത്തിരക്കിലാണെങ്കിലും മകന്റെ നേട്ടങ്ങളിൽ കൃത്യമായ നോട്ടമെത്തിക്കുന്നു. മകന്റെ എല്ലാ നേട്ടങ്ങൾക്കു പിന്നിലും നാഗലക്ഷ്മിയുടെ സമർപ്പണമാണെന്നാണു പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ്ബാബുവിന്റെ സാക്ഷ്യം. 2023 ലോകകപ്പ് ചെസ് ചാന്പ്യൻഷിപ്പിനിടെ നാഗലക്ഷ്മിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു.…
Read Moreചെസ് ലോകകപ്പ് ഫൈനൽ: കാൾസനെ സമനിലയിൽ തളച്ച് പ്രഗ്നാനന്ദ
ബാകു: ഫിഡെ ചെസ് ലോകകപ്പിൽ ഇന്ത്യൻ കൗമാരതാരം ആർ. പ്രഗ്നാനന്ദയും നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസനും തമ്മിലുള്ള ഫൈനൽ പോരിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. 35 നീക്കങ്ങൾക്കൊടുവിൽ, വെള്ളക്കരുക്കളുമായി പോരാടിയ പ്രഗ്നാനന്ദ കാൾസന് മുമ്പിൽ സമനില സമ്മതിക്കുകയായിരുന്നു. ഇരുവർക്കും .50 പോയിന്റുകൾ വീതമാണ് ആദ്യ പോരാട്ടത്തിന് ശേഷം ലഭിച്ചത്. ബുധനാഴ്ച നടക്കുന്ന രണ്ടാം പോരാട്ടത്തിൽ വെള്ളക്കരുക്കളുമായി കാൾസൻ ആകും നീക്കങ്ങൾ ആരംഭിക്കുക. ഈ മത്സരവും സമനിലയിൽ അവസാനിച്ചാൽ വ്യാഴാഴ്ച നടക്കുന്ന ടൈബ്രേക്കറിലേക്ക് ഫൈനൽ നീങ്ങും. ഇതിനിടെ, അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ വീഴ്ത്തി അസർബൈജാന്റെ 69-ാം സീഡ് താരം നിജാത് അബസോവ് ലോകകപ്പിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി.
Read Moreചതുരംഗകളത്തിലെ രാജകുമാരി! പട്ടിണിയെ ചെസ്സ് കളിച്ച് തോല്‍പ്പിച്ചവള്‍; അതിജീവനത്തിന്റെ ചതുരംഗകളിയിലൂടെ ലോകപ്രശസ്തയായ ഫിയോണയെക്കുറിച്ചറിയാം
പട്ടിണിമൂലം ഏതുനിമിഷവും മരിക്കാന്‍ തായാറായി കഴിയുന്ന ഉഗാണ്ടയിലെ കാത്വേയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് ഫിയോണ. രോഗങ്ങളും അകാലമരണങ്ങളും കാത്വേയില്‍ കാറ്റായി വീശിയടിച്ചുകൊണ്ടിരുന്നു. എക്കാലവും. കൗമാരക്കാരായ പെണ്‍കുട്ടികള്‍ പോലും വിവാഹിതരാവുകയും അമ്മമാരാവുകയും ചെയ്യുന്ന നാടാണിത്. 1996-ല്‍ ആ നരകാനുഭവങ്ങള്‍ക്ക് നടുവില്‍ പിറന്നുവീണ ഫിയോണ എന്ന ആ പെണ്‍കുട്ടി ഇന്ന് ലോകപ്രസിദ്ധയാണ്. അവള് കാത്വേയുടെ കുപ്രസിദ്ധിയെ തന്റെ ഇച്ഛാശക്തികൊണ്ടും പ്രതിഭകൊണ്ടും കഴുകിക്കളഞ്ഞിരിക്കുന്നു. ഇന്ന് കാത്വേയെ ലോകമറിയുന്നത് ചെസിലെ ഒരു അത്ഭുത പ്രതിഭയുടെ ജന്മദേശം എന്ന നിലയ്ക്കാണ്. ലോകപ്രസിദ്ധ ചലച്ചിത്രകാരി മീരാ നായര്‍ അവരുടെ ഏറ്റവും പുതിയ ചലച്ചിത്രത്തിന് വിഷയമാക്കിയത് അവളുടെ ജീവിതകഥയാണ്. ക്വീന്‍ ഓഫ് കാത്വേ എന്ന ആ ചലച്ചിത്രം ഇന്ന് ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്നു. ഇപ്പോള്‍ ഇരുപതുവയസ്സുള്ള ഫിയോണ മുറ്റ്സി എന്ന ആ പെണ്‍കുട്ടിക്ക് ജീവിതമെന്നാല്‍ പട്ടിണിയോടുള്ള നിരന്തര പോരാട്ടമായിരുന്നു. ആ അസാധാരണ ജീവിതത്തിലെ കനല്‍വഴികള്‍ ആദ്യം ലോകത്തിന് കാട്ടിക്കൊടുത്തത്…
Read More