കോവിഡ് സ്ഥിരീകരിച്ചവരില്‍ നിരവധിപേര്‍ക്ക് ക്ഷയരോഗവും ! കടുത്ത രോഗലക്ഷണമുള്ളവരില്‍ ഇനി മുതല്‍ ക്ഷയരോഗ നിര്‍ണയവും നടത്തും…

കോവിഡ് സ്ഥിരീകരിച്ച നിരവധി ആളുകളില്‍ ക്ഷയരോഗവും കണ്ടെത്തിയതോടെ ഇനി ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കും. വൈറസ് പരിശോധനാഫലം നെഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന പനി, ചുമ, ഭാര ശോഷണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയില്‍ സംശയങ്ങള്‍ തോന്നുന്നവരെയുമാണ് ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കുന്നത്. മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സ തേടിയെത്തുന്നവരില്‍ 27 ശതമാനം പേര്‍ക്കു ക്ഷയരോഗം കണ്ടെത്തിയിരുന്നു. രണ്ട് രോഗങ്ങള്‍ക്കും പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്നു വിദഗ്ധര്‍ പറഞ്ഞു. കോവിഡ് ക്ഷയരോഗത്തിലേക്കു നയിക്കുമോയെന്ന സംശയവും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട്.

Read More