ആര്യനാട്: വെള്ളായണിയിലെ ആശുപത്രിയില്‍ വച്ച് രാമസ്വാമിയുടെ ജീവന് പൊലിഞ്ഞുവെങ്കിലും അദ്ദേഹം പോയത് ഈ മാലാഖ പെണ്‍കുട്ടികളെ മനസു നിറഞ്ഞ് അനുഗ്രഹിച്ചതിനു ശേഷമായിരിക്കും. പുരുഷ കേസരികള്‍ ചുറ്റും കാഴ്ചക്കാര്‍ മാത്രമായപ്പോള്‍ നെഞ്ചുവേദനയില്‍ പിടഞ്ഞ സ്വാമിക്കു തുണയാകാനും വെള്ളം കൊടുക്കാനും ആശുപത്രിയിലെത്തിക്കാനും ഈ കൂട്ടുകാരും നന്മനിറഞ്ഞ അവരുടെ മനസ്സിന്റെ കരുത്തും മാത്രമല്ലേ ഉണ്ടായിരുന്നുള്ളു. നീറമണ്‍കരയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ രാമസ്വാമി വേദനയില്‍ പുളയുമ്പോള്‍ കാഴ്ചക്കാരായി യുവാക്കളടക്കം പുരുഷന്മാര് പലരുണ്ടായിരുന്നു. ഇവരൊക്കെ ആ പിടച്ചില്‍ കണ്ടു നിന്നപ്പോള്‍ മനസ്സില്‍ കാരുണ്യം നിറഞ്ഞതും അത് രക്ഷാപ്രവര്‍ത്തനം വരെ എത്തിക്കണമെന്നു നിശ്ചയിച്ചതും നിറമണ്‍കര എന്‍എസ്എസ് കോളജിലെ ഡിഗ്രി ഫിലോസഫി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ നാലുപേര്‍ മാത്രമാണ്. പി.എസ്.ജ്യോത്സ്ന, ജെ.എസ്.ദീപീക, എസ്.എസ്.ശ്രുതി, എം.ശ്രീലക്ഷ്മി എന്നിവര്‍. അവശനായ രാമസ്വാമിയോട് അവര്‍ വിവരം തിരക്കി. നെഞ്ചുവേദനയാണെന്നു പറഞ്ഞപ്പോള്‍ ശുശ്രൂഷിച്ചു, കയ്യിലിരുന്ന വെള്ളം നല്കി. വീണ്ടും ചോദിച്ചപ്പോള്‍ സമീപത്തെ ബേക്കറിയില്‍ നിന്നു…
Read MoreTag: chest pain
പണിപാളിയോ ! നടന് നാദിര്‍ഷയ്ക്ക് നെഞ്ചുവേദന; ആശുപത്രിയിലായത് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ജയിലിലേക്ക് സിനിമാതാരങ്ങളുടെ ഒഴുക്ക് തുടരുമ്പോള്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് നാദിര്‍ഷ പോലീസിനെ അറിയിച്ചതായാണ് വിവരം. നാദിര്‍ഷ ആദ്യം പറഞ്ഞത് പലതും പച്ചക്കള്ളമാണെന്ന് പോലീസ് പറയുന്നുണ്ട്. ആശുപത്രി വിട്ടാലുടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കേസില്‍ ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് നാദിര്‍ഷ നിയമോപദേശം തേടി. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. ബുധനാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനായി നാദിര്‍ഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നെഞ്ചുവേദനയാണെന്നു പറഞ്ഞ് ചികിത്സ തേടുകയായിരുന്നു എന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ…
Read More