മാവേലിക്കര: അതിജീവനത്തിന്റെ നാളുകളിൽ അംഗീകാരത്തിന്റെ കൊടുമുടിയിലേറി ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച. ലോകപ്രശസ്തമായ ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചയ്ക്ക് ഭാരത സർക്കാരിന്റെ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ഇടം ലഭിച്ചു. കഴിഞ്ഞ ഡിസംബറിൽ നടന്ന മഹാഭാരത അന്താരാഷ്്ട്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ശ്രീദേവിവിലാസം ഹിന്ദുമത കണ്വൻഷൻ പ്രസിഡന്റ് എം.കെ. രാജീവ് കേന്ദ്ര സാംസ്കാരിക വകുപ്പുമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര നഗരിയുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ട പദ്ധതികൾ കഴിഞ്ഞ കുംഭഭരണി ദിവസം ക്ഷേത്രത്തിൽ എത്തി പ്രഖ്യാപിക്കും എന്ന് മന്ത്രി അറിയിച്ചിരുന്നു. ഒൗദ്യോഗിക തിരക്കു കാരണം അദ്ദേഹത്തിന് എത്താനോ പ്രഖ്യാപനങ്ങൾ നടത്താനോ സാധിച്ചില്ല. എന്നാൽ, കഴിഞ്ഞ ദിവസം സാംസ്കാരിക വകുപ്പിന്റെ ഒൗദ്യോഗിക പത്രക്കുറിപ്പിലൂടെ ഭാരത സർക്കാരിന്റെ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച ഉൾപ്പെട്ടു എന്ന് അറിയിക്കുകയായിരുന്നു. വരും വർഷങ്ങളിൽ ഓണാട്ടുകരയുടെയും…
Read MoreTag: chetti kulangara
ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്; കെട്ടുകാഴ്ചപ്പൊലിമയിൽ ചെട്ടികുളങ്ങര; ക്ഷേത്രനട ഇന്ന് അടയ്ക്കില്ല
മാവേലിക്കര: ഓണാട്ടുകരയിൽ കുംഭമാസത്തിലെ ശിവരാത്രി നാളിൽ ആരംഭിച്ച കുംഭഭരണി മഹോത്സവ ആഘോഷങ്ങൾ ഇന്ന് കെട്ടുത്സവങ്ങളായി ക്ഷേത്ര സന്നിധിയിലെ കളിക്കണ്ടത്തിൽ അണിനിരക്കും. ശിവരാത്രി മുതൽ ആരംഭിച്ച വഴിപാട് കുത്തിയോട്ടങ്ങൾ ഇന്ന് അമ്മയ്ക്ക് മുന്പിൽ എത്തിച്ചേരും. കുത്തിയോട്ട വഴിപാട് വീടുകളിൽ നിന്നും കുത്തിയോട്ടബാലൻമാരെ ക്ഷേത്രസന്നിധിയിലെത്തിച്ചു ചൂരൽ മുറിയുന്നതോടെ കുത്തിയോട്ട വഴിപാടിന് പൂർണ്ണതയിയായി. ഓണാട്ടുകരയിൽ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ ലോകപ്രശസ്തമാണ്. ലോകത്തിൽ അങ്ങോളമിങ്ങോളമുള്ള ശല്പസൗന്ദര്യ ആരാധകർ എത്തിചേരുന്ന സംഗമവേദികൂടിയാണ് ഈ തിരുവുത്സവം. ദാരുശില്പരൂപഭംഗിയിൽ ദൃശ്യവിസ്മയങ്ങൾ പകരുന്നതും ഗ്രാമത്തിന്റെ തനത് കാർഷികസംസ്കാരത്തെ വിളിച്ചോതുന്നതുമായ ഈ മഹാസംഗമത്തിനാണ് ഓണാട്ടുകര ഇന്ന് വേദിയാകുന്നത്. ശിവരാത്രിമുതൽ കുംഭഭരണിവരെയുള്ള ദിനങ്ങൾ ഈനാടും നാട്ടുകാരും ഒരേമനസോടെ കൈമെയ് മറന്ന് അധ്വാനിക്കുന്നതിന്റെ ഫലമാണ് അംബരചുംബികളായ കെട്ടുകാഴ്ചകൾ. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടക്കാവ് എന്നീകരക്കാർ കുതിരകളേയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂർ, ആഞ്ഞലിപ്ര, മേനാന്പള്ളി എന്നീകരക്കാർ തേരുകളേയും മറ്റംതെക്ക് കരക്കാർ…
Read Moreചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം നാളെ; കെട്ടുകാഴ്ച ദൂരദര്‍ശനില്‍ തത്സമയം; കെഎസ്ആർടിസിയുടെ അധികബസ് സര്‍വ്വീസ്
ചെട്ടികുളങ്ങര: ഓണാട്ടുകരയില്‍ കുംഭമാസത്തിലെ ശിവരാത്രി നാളില്‍ ആരംഭിച്ച കുഭഭരണി മഹോത്സവ ആഘോഷങ്ങള്‍ പുരോഗമിക്കുന്നു. ശിരവാത്രി മുതല്‍ ആരംഭിച്ച വഴിപാട് വീടുകളിലെ കുത്തിയോട്ടങ്ങള്‍ ഇന്നലെ നടന്ന പൊലിവോടെ സമാപിച്ചു. ഇന്ന് വിശ്രമദിവസമാണ്. കുംഭഭരണി ദിവസമായ നാളെ കുത്തിയോട്ട വഴിപാട് വീടുകളില്‍ നിന്നും കുത്തിയോട്ടബാലന്മാരെ ക്ഷേത്രസന്നിധിയിലെത്തിച്ചു നാലുപാദം വെയ്ക്കുന്നതോടെ കുത്തിയോട്ട വഴിപാടിന് പൂര്‍ണ്ണതയാകും . ഈരേഴതെക്ക്,ഈരേഴവടക്ക്,കൈതതെക്ക്,കൈതവടക്ക്,പേള,നടക്കാവ് എന്നീകരക്കാര് കുതിരകളേയും കണ്ണമംഗലം തെക്ക്,കണ്ണമംഗലം വടക്ക്,കടവൂര്‍,ആഞ്ഞലിപ്ര,മേനാമ്പള്ളി എന്നീകരക്കാര് തേരുകളേയും മറ്റംതെക്ക് കരക്കാര് ഹനുമാനേയും പാഞ്ചാലിയേയും മറ്റം വടക്കു കരക്കാര് ഭീമനേയും അണിയിച്ചൊരുക്കുന്നു. കരകളില്‍ ഒരുക്കങ്ങളുടെ തിരക്കാണ് 50 അടിയിലേറെ ഉയരം വരുന്ന കുതിരകളേയും തട്ടുകള്‍ കൊണ്ട് ആകര്‍ഷിണീയമായ തേരുകളുടേയും ഹനുമാന്റെയും ഭീമന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. കുഭഭരണി ദിനമായ നാളെ ഉച്ചയോടെ ഒരുക്കങ്ങള്‍ പൂര്‍ണ്ണമാകുമെന്നാണ് കരക്കാര് പറയുന്നത്. കുത്തിയോട്ട ഭവനങ്ങളില്‍ നിന്നുള്ള കുത്തിയോട്ട ഘോഷയാത്രകള്‍ നാളെ രാവിലെ ആറ് മണിമുതല്‍ ക്ഷേത്രത്തില്‍ എത്തി…
Read Moreചെട്ടികുളങ്ങര കുംഭഭരണി; കെട്ടുകാഴ്ചയുടെ നിർമാണവുമായി ബന്ധപ്പെട്ട ചെട്ടിക്കുളങ്ങരക്കാരുടെ മാത്രം പദാവലികളെക്കുറിച്ചറിയാം…
ചെട്ടികുളങ്ങര: കുംഭഭരണി കെട്ടുകാഴ്ച നിർമാണവുമായി ബന്ധപ്പെട്ട് ചെട്ടികുളങ്ങരക്കാർ ഉപയോഗിക്കുന്ന തലമുറകൾ പഴക്കമുള്ളതും അവരുടേതായ അർത്ഥതലങ്ങളുള്ളതുമായ നിരവധി വാക്കുകളുണ്ട്. തലമുറകൾ മാറി വന്നിട്ടുകൂടി കെട്ടുകാഴ്ച നിർമാണ സമയത്ത് തനതായ രീതിയിൽ ഇവർ ഇത് ഉപയോഗിക്കുന്നു എന്നുള്ളത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. തനതായ ഓണാട്ടുകര ശൈലിയിലുള്ള ഈ വാക്കുകൾ വ്യക്തമായും കൃത്യമായും അതിന്റെ അർഥത്തെ സംവേദനം ചെയ്യുന്ന നാട്ടുഭാഷയാണ്. കുതിര, തേര്, എന്നിവ കെട്ടാൻ ഉപയോഗിക്കുന്ന പല വലിപ്പത്തിലുള്ളതും അളവിലുള്ളതുമായ തടികഷണങ്ങളെയും കമുകിൻ കീറുകളെയും അവയെ യോജിപ്പിക്കുന്ന രീതികളേയും അവർ പല പേരിട്ടു സന്ദർഭോചിതമായി വിളിക്കുന്നു. തലമുറകൾ മറക്കാതെ സൂക്ഷിക്കേണ്ട കെട്ടുകാഴ്ചയുടെ തച്ചുശാസ്ത്ര വൈദഗ്ധ്യത്തിന്റെ സൂക്ഷ്മ കണക്കുകൾ ഈ ലളിത പദാവലിയിൽ അന്തർലീനമാണ്. അടിക്കൂട്ട്, ചാട്, ചീപ്പ്, വട്ടം വീശുക,അച്ചുതടി, ചിറകുപടികൾ, കുറ്റിക്കാൽ, മലർത്തു പടികൾ, കമഴ്ത്തുപടികൾ, താങ്ങുപടികൾ, താങ്ങുകാലുകൾ, തണ്ട്,ആപ്പ്,പിള്ളച്ചാട്,കട്ടിള,കതിരുകാൽ,വല്ലഴി,തിരുമിക്കെട്ട്,കുട്ടികന്പ്,കുത്തുകത്രിക,ചാരിക്കെട്ട്,കുടുംബക്കയർ,കപ്പി,പിള്ളക്കതിരുകാൽ,ഇല്ലത്തട്ട്,വെട്ടലക്,പക്കലക്,മൂലക്കോൽ,ചരിപ്പ്,ദളം,കോഴിക്കാൽ,അമണ്ഡം,ഓടുവല്ലഴി,കയറുപാകൽ,വെള്ളയിടീൽ,തൂക്ക്,വട്ടക്കെട്ട്,ഇടക്കൂടാരം,വൈരക്കൊടി,പ്രങട,മുടിച്ചട്ടം,മൃഗപടി,മേൽകൂടാരം,നാന്പ്,മണ്ഡപത്തറ,കൈക്കോൽ എന്നിവയാണ് ചെട്ടികുളങ്ങരയിൽ മാത്രം പ്രചാരത്തിലുള്ള വ്യത്യസ്ഥമായ കെട്ടുകാഴ്ച…
Read Moreചെട്ടികുളങ്ങര കുംഭഭരണി; ഓണാട്ടുകരയ്ക്ക് ഓണത്തേക്കാൾ മഹത്തരം ഭരണി
ചെട്ടികുളങ്ങര: ഓണാട്ടുകരയ്ക്ക് ഓണത്തേക്കാൾ മഹത്തരമാണ് കുംഭഭരണി. പ്രധാനമായും ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിൽ വലിയ ഉത്സവ പ്രതീതി തന്നെയാണ് കുംഭഭരണി നാളുകളിൽ. ദൃശ്യഭംഗിയാൽ കാഴ്ചക്കാരനായി എത്തുന്ന ഏതൊരാൾക്കും ആഹ്ലാദം ഉളവാക്കുന്ന ഒന്നാണ് കെട്ടുകാഴ്കൾ. ചെട്ടികുളങ്ങര ഭഗവതിയുടെ തിരുസന്നിധിയിൽ എത്തിക്കുന്ന കെട്ടുത്സവ നിർമാണത്തിൽ പങ്കാളികളാകാൻ ഏതു ദേശത്തുള്ള ചെട്ടികുളങ്ങരക്കാരും ഈ സമയം ഇവിടെ എത്തുന്നമെന്നത് ഒരു വലിയ പ്രത്യേകത തന്നെയാണ്. കുംഭഭരണി നാളിൽ ചെട്ടികുളങ്ങരയിലെ ഏതു വീട്ടിൽ ചെന്നാലും കൊഞ്ചും മാങ്ങയും ഉച്ചഭക്ഷണത്തിനൊപ്പം ഉണ്ടാകും. രാവിലെ ക്ഷേത്രത്തിലേക്കുള്ള കുത്തിയോട്ട ഘോഷയാത്ര കണ്ട ശേഷം കൊഞ്ചും മാങ്ങയും കൂട്ടിയുള്ള സദ്യയുമുണ്ട്. കെട്ടുകാഴ്ചയുടെ സമീപത്ത് എത്തുന്ന കരക്കാരന്റെ ഓരോ പ്രവർത്തനങ്ങളിലും ശിവരാത്രി നാൾ മുതൽ അഹോരാത്രം അധ്വാനിച്ചു നിർമിച്ച കെട്ടുകാഴ്ചയെ ക്ഷേത്ര സന്നിധിയിൽ എത്തിക്കുന്നതിനുള്ള ആവേശമാണു നിറയുന്നത്. കെട്ടുകാഴ്ച നിർമാണത്തിന്റെ ആവേശം പുരോഗമിക്കവേ കരകളിൽ ആവേശവും ഏറെ. അമ്മയുടെ…
Read Moreചെട്ടികുളങ്ങര കുംഭഭരണി; ഉച്ചനീചത്വങ്ങളില്ലാതെ ഭരണിക്ക് കുതിരമൂട്ടിൽ കഞ്ഞി
ചെട്ടികുളങ്ങര: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടത്തുന്ന മഹത്തായ അന്നദാന വഴിപാടാണ് കുതിരമൂട്ടിൽ കഞ്ഞി. ദേവീ പ്രീതിയ്ക്കുവേണ്ടി കരയിലെ എല്ലാ കുടുംബങ്ങളും കെട്ടുകാഴ്ച നിർമാണത്തിൽ പങ്കെടുത്ത് സന്നദ്ധ സേവനം നടത്തുന്പോൾ ഇവർക്ക് ദേവി ഭക്ഷണം കണ്ടെത്തുന്നതായാണ് ഇതിന്റെ സങ്കൽപ്പം. ഭക്ത ജനങ്ങളുടെ വഴിപാടായാണ് കഞ്ഞി നടത്തുക. കെട്ടുകാഴ്ച നിർമാണം തുടങ്ങുന്ന ശിവരാത്രി മുതൽ തന്നെ കുതിരമൂട്ടിൽ കഞ്ഞിയും ആരംഭിക്കും. നിത്യേന രണ്ടും മൂന്നും കഞ്ഞി വീതം ഓരോ കുതിര ചുവട്ടിലും നടക്കുന്നുണ്ട്. ചില കരകളിൽ വീടുകളിൽ വെച്ചും കഞ്ഞി വഴിപാട് നടത്താറുണ്ട്. കഞ്ഞി കുടിക്കാനായി കരക്കാരെ വഴിപാടുകാർ താലപ്പൊലി കുത്തിയോട്ട പാട്ട് എന്നിവയുടെ അകന്പടിയോടെ സ്വീകരിച്ച് കുതിരമൂട്ടിലേക്ക് ആനയിക്കും. കഞ്ഞി, മുതിരപുഴുക്ക്, അസ്ത്രം, കടുക്മാങ്ങ, പപ്പടം, ഉണ്ണിയപ്പം, അവിൽ, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്ക് കൊടുക്കുക. കഞ്ഞി കുടിക്കാൻ പഴയകാലത്തെ അനുസ്മരിപ്പിക്കും വിധം ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്.…
Read Moreമോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര’ പാട്ടിന് ചുവടുവച്ച് സെവാഗ് ! വീഡിയോ കിടുക്കിയെന്ന് ആരാധകര്‍
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ എന്റര്‍ടെയിനര്‍ ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. അതാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ ബോളില്‍ തന്നെ സിക്സും ഫോറും പായിക്കുന്ന സെവാഗിനെ ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടപ്പെടാന്‍ കാരണവും ഈ സ്റ്റൈല്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ സേവാഗിന്റെ പുതിയ ടിക്ടോക് വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. മോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍’ എന്ന ഗാനത്തിനു വ്യായാമത്തിനിടെ ചുവടുവെക്കുകയാണ് സേവാഗ്. എം.ജി. ശ്രീകുമാര്‍ പാടിയ റിമിക്സ് വേര്‍ഷനാണ് സേവാഗിന്റെ ചുവടുവെപ്പ്. സേവാഗിന്റെ ഈ വിഡിയോ മോഹന്‍ലാല്‍ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം. നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഊഞ്ഞാലാടുന്ന സേവാഗിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എല്ലാവര്‍ഷവും ജന്മദിനത്തില് മോഹന്‍ലാലിനെ സേവാഗ് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിക്കും. തിരിച്ച് ലാലും അങ്ങനെ തന്നെ. ഇരുവരുടെയും ആശംസകള്‍ ആരാധകര്‍…
Read More