ഉത്തര്‍പ്രദേശില്‍ സൗജന്യമായി കോഴിയിറച്ചി നല്‍കാത്തതിന്റെ പേരില്‍ ദളിത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മദ്യലഹരിയില്‍ ചെരിപ്പ് ഉപയോഗിച്ച് യുവാവിനെ ഇവര്‍ അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലളിത്പൂരില്‍ നടുറോഡിലാണ് സംഭവം. ഗ്രാമങ്ങള്‍ തോറും ബൈക്കിലെത്തി കോഴിയിറച്ചി വില്‍ക്കുന്ന സുജന്‍ അഹിര്‍വാര്‍ ആണ് മര്‍ദ്ദനത്തിന് ഇരയായത്. ജോലിക്കിടെ യുവാക്കളുടെ സംഘം തടഞ്ഞുനിര്‍ത്തി, സൗജന്യമായി കോഴിയിറച്ചി നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ പണം ആവശ്യപ്പെട്ടതോടെ, കുപിതരായ സംഘം സുജന്‍ അഹിര്‍വാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചെരിപ്പ് ഉപയോഗിച്ചാണ് സംഘം മര്‍ദ്ദിച്ചത്. ഇവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreTag: chicken
കോഴിയെ തിന്നാൻ വന്ന പുലി കുടുങ്ങി ! കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി കോഴിയെ പിടിച്ചിരുന്നു…
പാലക്കാട്: ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ പുലി കുടുങ്ങി.വനം വകുപ്പ് സ്ഥാപിച്ച കുട്ടിലാണ് പുലി കുടുങ്ങിയത്. വെട്ടം തടത്തിൽ ടി ജി മാണിയുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലർച്ചയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി പുലി കോഴിയെ പിടിച്ചിരുന്നു. തുടർന്നാണ് പുലിയുടെ സാന്നിധ്യം ഈ പരിസരത്ത് തന്നെ ഉണ്ടെന്ന് മനസിലാക്കി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.പുലി കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിക്കൂട് വനപാലകർ സ്ഥലത്തു നിന്ന് മാറ്റി. പുലിക്കൂട് നീക്കുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. പുതുപ്പെരിയാരം വാർഡ് മെന്പർ ഉണ്ണികൃഷ്ണനെ പുലി മാന്തി. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂട്ടിലായ പുലിയെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാർ വിശദ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിട്ടേക്കും.പറന്പിക്കുളത്തെ വനത്തിൽ വിടാനാണ് അധികൃതർ ആലോചിക്കുന്നത്.
Read More‘അല്‍ഫാം’ കഴിക്കാനായി സ്കൂളില്‍ കയറാതെ പെണ്‍കുട്ടികള്‍ കറങ്ങാനിറങ്ങി ! ഒടുവില്‍ പോലീസ് പിടിച്ചു…
അല്‍ഫാം കഴിക്കുവാനുള്ള കൊതി മൂത്തതോടെ സ്കൂളില്‍ കയറാതെ കറങ്ങാനിറങ്ങിയ പെണ്‍കുട്ടികളെ പോലീസ് പിടികൂടി തിരികെ ഏല്‍പ്പിച്ചു. വീട്ടില്‍ നിന്നും രാവിലെ സ്കൂളില്‍ പോകുവാനായി ഇറങ്ങിയ 15, 13 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് പൊടുന്നൊനെ അല്‍ഫാം തിന്നുവാനുള്ള മോഹം ഉദിച്ചത്. ഇതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരമായി സ്കൂളില്‍ എത്തുന്ന കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു. കുട്ടികള്‍ സ്കൂളില്‍ എത്താത്തിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ ഇരുവരും കയറി. ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെടുകയും ചെയ്തു. ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ഒരുകുട്ടി ഇറങ്ങിയെങ്കിലും കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്ന് സഞ്ചരിക്കുകയും ചെയതു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍…
Read Moreഊണു കഴിഞ്ഞാല്‍ ഒന്നു ഹാന്‍സ് വയ്ക്കണം…അതു നിര്‍ബന്ധാ ! പാലും ഒരു തൈരും വേണ്ട, ചിക്കന്‍ വേണമെന്ന് കട്ടായം പറഞ്ഞ് ‘അതിഥി’കള്‍; ഹാന്‍സ് ഉണ്ടോയെന്ന അതിഥികളുടെ ചോദ്യം കേട്ട് കണ്ണുതള്ളി പോലീസുകാരും…
മലയാളികളേക്കാള്‍ കാര്യമായാണ് കേരള സര്‍ക്കാരും പോലീസും അതിഥി തൊഴിലാളികളെ ഇപ്പോള്‍ പരിചരിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണമാണ് നല്കി വരുന്നത്. ഡല്‍ഹി മോഡലില്‍ ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിതോടെയാണ് കേരള സര്‍ക്കാര്‍ പെട്ടത്. ഭക്ഷണവും കുടിവെള്ളവും അവശ്യസാധനങ്ങളും ലഭ്യമാക്കണം എന്നതായിരുന്നു ഇവരുടെ പരാതി. പരാതി പരിഹരിച്ച് പൊലീസ് അന്വേഷമം തുടങ്ങിയപ്പോള്‍ പിന്നില്‍ വ്യാജ സന്ദേശം എന്നും കണ്ടെത്തി. ഇപ്പോഴിതാ സര്‍ക്കാര്‍ അവശ്യത്തിന് എല്ലാ സാധനങ്ങളും എത്തിച്ച് അതിഥികലെ സല്ക്കരിക്കുമ്പോള് അതിഥി തൊഴിലാളികളുടെ ആവശ്യം കേട്ട് അമ്പരക്കുകയാണ് പൊലീസ്. ഭക്ഷണത്തിന് പുറമെ അതിഥികള്‍ക്ക് അര ലിറ്റര്‍ പാലും നല്‍കുന്നുണ്ട്. 103 ക്യാമ്പുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല് വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതവും തൈരും വിതരണം ചെയതു. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും…
Read Moreകോഴിയ്ക്കും കൊറോണയോ ? ‘ബംഗളുരുവിലെ കൊറോണ ബാധിച്ചു മരിച്ച കോഴി ‘ പ്രചാരണങ്ങള്‍ക്കു പിന്നിലെ വസ്തുത ഇങ്ങനെ…
കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തുമ്പോള്‍ ചില വില്ലന്മാര് വ്യാജപ്രചരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിലൊന്നാണ് ബംഗളുരുവിലെ കൊറോണ വൈറസ് ബാധിച്ച കോഴി. തൂവലുകള്‍ വടിച്ച് നീക്കിയ കോഴിയുടെ ശരീരത്തില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലുള്ള ചിത്രമാണ് കൊറോണ ബാധിച്ച കോഴിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സൗരവ് മൊണ്ടാല്‍ എന്നയാളാണ് കൊറോണ ബാധിച്ച കോഴിയെ ബെംഗലുരുവില്‍ കണ്ടെത്തിയെന്ന കുറിപ്പുമായി ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിവിധ പേരുകളില്‍ പ്രചരിക്കുന്ന ചിത്രമാണിതെന്നാണ് ഇന്ത്യാ ടുഡേയുടെ കണ്ടെത്തല്‍. ഇന്ത്യ ടുഡേയുടം ആന്റി ഫേക്ക് ന്യൂസ് വാര് റൂമാണ് പ്രചരിക്കുന്ന ചിത്രത്തിനും കുറിപ്പിനും പരസ്പര ബന്ധമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതിന് പിന്നില്‍ ഏത് ജീവിയാണെന്ന് ഇനിയും കൃത്യമാണെന്ന് കണ്ടെത്താനായിട്ടില്ല. അപ്പോഴാണ് കോഴിയെ പ്രതിയാക്കുന്നത്. എന്തായാലും നിരവധി ആളുകള്‍ തെറ്റായ വിവരങ്ങളോടു…
Read Moreനിപയുടെ ഉറവിടം കോഴിയോ ? ചിക്കന്‍ കഴിക്കരുതെന്ന് പ്രചരണം; പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഇങ്ങനെ…
കേരളത്തില്‍ നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയാണ് സംസ്ഥാനം പുലര്‍ത്തുന്നത്. എന്നാല്‍ ഇതിനിടയില്‍ ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനെന്ന വണ്ണം വ്യാജ പ്രചരണങ്ങളും അഴിച്ചു വിടുകയാണ്. ഇതിനിടയിലാണ് കോഴികളില്‍ക്കൂടി നിപ്പ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടേതെന്ന വ്യാജേന ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ വ്യാജസന്ദേശത്തിനെതിരെ കര്‍ശനമുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നു അധികൃതര്‍ പറഞ്ഞു. ‘നിപ്പ വൈറസ് ബാധ കോഴികളിലൂടെ പകരുന്നു എന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു’ ഇതായിരുന്നു ലെറ്റര്‍ഹെഡിലെ വാചകങ്ങള്‍. എന്നാല്‍ കോഴിയും നിപ്പയുമായി…
Read More