ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും ജനശക്തി പത്രാധിപരുമായ ജി ശക്തിധരന് കൈതോലപ്പായയില്‍ കോടിക്കണക്കിന് പണം പൊതിഞ്ഞു കൊണ്ടു പോയ സിപിഎം നേതാവിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത് കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. ഇതിനു ശേഷം തനിക്ക് നേരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും അര വയസുള്ള പേരക്കുട്ടിയെ വരെ അസഭ്യം പറയുന്ന സാഹചര്യമാണുള്ളതെന്നും ജി ശക്തിധരന് പറയുന്നു. ഈ സാഹചര്യത്തില്‍ താന്‍ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ശക്തിധരന് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെത്തന്നെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്… ഇനി യുദ്ധം ജനശക്തിഓൺലൈനിൽ മാന്യമിത്രമേ ഒരു സാധാരണ പൗരന് എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം നിർവ്വഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്‍ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള് അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം…
Read More