എണ്‍പതുകളില്‍ തമിഴ്സിനിമയിലെ സൂപ്പര്‍താരമായിരുന്നു മോഹന്‍. എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. ഇപ്പോഴിതാ താരം വീണ്ടു സിനിമയിലേക്ക് തിരികെയെത്തുകയാണ്. വിജയ് ശ്രി ജി സംവിധാനം ചെയ്യുന്ന ഹരയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് മോഹന്‍ നടത്തിയ ഒരു അഭ്യര്ഥനയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്നാണ് താരം പറയുന്നത്.സ്ത്രീകള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കാനുള്ള സ്പെയിനിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് മോഹന്റേയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടേയും അഭ്യര്‍ത്ഥന. ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ പത്ര പ്രസ്താവനയില്‍ പറയുന്നു. ആക്ഷന്‍ ഗ്രാമ…
Read MoreTag: chief minister
മുഖ്യമന്ത്രി എന്നെ അനുഗ്രഹിക്കണം ! ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിയുടെ കാലില്‍ വീണ് ജില്ലാ കളക്ടര്‍; കാലില്‍ വീണത് ‘ഫാദേഴ്സ് ഡേ’ ആയതിനാലെന്ന് കളക്ടര്‍…
ജില്ലാ കളക്ടറുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ വീണ് ജില്ലാ കളക്ടറുടെ അപ്രതീക്ഷിത പെരുമാറ്റം. തെലങ്കാനയിലെ സിദ്ധിപേട്ടിലെ പുതിയ കളക്ടറേറ്റില്‍ ഞായറാഴ്ചയാണ് സംഭവം. ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ കാലില്‍ വീണ കളക്ടര്‍ വെങ്കട്റാം റെഡ്ഡി താന്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി തനിക്ക് അച്ഛന് തുല്യനായ മനുഷ്യനാണ്. ഞായറാഴ്ച ഫാദേഴ്സ് ഡേയായതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നും അതില്‍ തെറ്റൊന്നും ഇല്ലെന്നുമായിരുന്നു കളക്ടറുടെ പക്ഷം. സംഭവത്തിന്റെ വൈറലായ വീഡിയോയില്‍ കാണുന്നത് ഇങ്ങനെയാണ്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍ വെങ്കട്റാം റെഡ്ഡി. മറ്റ് വിശിഷ്ടാതിഥികളും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ റെഡ്ഡി മുഖ്യമന്ത്രിയുടെ കാല്‍ക്കല്‍ വീഴുകയായിരുന്നു. മുഖ്യമന്ത്രി കളക്ടറുടെ ശ്രമം തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. താന്‍ ചെയ്തത് തെലങ്കാനയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കളക്ടര്‍ റെഡ്ഡി പറഞ്ഞു. പുതിയതായി ചാര്‍ജെടുക്കും മുന്‍പെ അനുഗ്രഹം വാങ്ങിയതാണെന്ന്…
Read Moreമുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ അയിഷയെ കാത്തിരുന്നത് അദ്ഭുതം ! വീട് ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് ഒരുകൂട്ടം പെണ്‍കുട്ടികള്‍…
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കണ്ണീരോടെ ദുരിതം പറയുമ്പോള്‍ ആയിഷ അറിഞ്ഞിരുന്നില്ല തന്നെക്കാത്തിരിക്കുന്നത് വലിയൊരു സര്‍പ്രൈസാണെന്ന്. പിന്നില്‍ കാത്തുനിന്ന ഒരുകൂട്ടം പെണ്‍കുട്ടികള്‍ ആയിഷയുടെയും മകള്‍ നസീമയുടെയും കണ്ണുതുടച്ച ശേഷം പറഞ്ഞു, ‘നഷ്ടമായ വീട് ഞങ്ങള്‍ പണിതുതരാം. അതും നിങ്ങള്‍ക്ക് എവിടെയാണോ വേണ്ടത് അവിടെ’. അമ്പരന്നുപോയ ആയിഷയ്ക്കും മുഹമ്മദിനും കുട്ടികള്‍ കളി പറയുകയല്ലെന്ന് ബോധ്യമാകാന്‍ പിന്നെയും കുറെ നേരമെടുത്തു. ആകെയുള്ള വീടും മൂന്ന് സെന്റ് ഭൂമിയും പുത്തുമല ദുരന്തത്തില്‍ ഒഴുകിപ്പോയ നാള്‍ മുതല്‍ വേവലോടെ ഓട്ടത്തിലാണു പച്ചക്കാട് കിളിയന്‍കുന്നത്ത് മുഹമ്മദും കുടുംബവും. ദുരിതാശ്വാസ ക്യാംപ് തീര്‍ന്നാല്‍ പോകാനിടമില്ല. ജീവിക്കാന്‍ ഒരുവഴിയും മുന്നിലില്ല. മുഖ്യമന്ത്രി ഇന്നലെ ഒട്ടേറെ ദുരിതബാധിതരെ കണ്ടെങ്കിലും ആയിഷയ്ക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. വാഹനത്തില്‍ കയറിയ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ കാറിന്റെ ചില്ല് താഴ്ത്തി മുഖ്യമന്ത്രി പറഞ്ഞു ‘നമുക്കു ശരിയാക്കാം, ഞങ്ങളെല്ലാം കൂടെത്തന്നെയുണ്ട്’. ശേഷം മുഖ്യമന്ത്രി നീങ്ങിയതോടെ കോഴിക്കോട് അല്‍ഹംറ ഇന്റര്‍നാഷനല്‍…
Read More