പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിത(മഞ്ജു-36)യെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷല്‍ പോക്സോ കോടതിയാണ് യുവതിയെ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണം. 12 വയസില്‍ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവുശിക്ഷ അനുഭവിക്കണം. പല തവണ പീഡനത്തിന് ഇരയാക്കിയതിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ…
Read MoreTag: child abuser
കുറ്റം ചെയ്തിട്ട് വിദേശത്തേക്ക് മുങ്ങിയാലും ഇനി രക്ഷയില്ല ! 13കാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ മെറിന് ജോസഫ് ഐപിഎസ് സൗദിയിലെത്തി പൊക്കി; ചരിത്രത്തില്‍ ഇടംപിടിച്ച ദൗത്യം ഇങ്ങനെ…
നാട്ടില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ട് വിദേശത്തേക്ക് മുങ്ങി രക്ഷപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ പഴങ്കഥയാവുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സൗദിയിലെ റിയാദിലേക്ക് മുങ്ങിയ മലയാളി യുവാവിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. ഇയാളെ സൗദി ഇന്ത്യക്ക് കൈമാറും. ഈ ദൗത്യത്തിന് ചുമതല കിട്ടിയതാകട്ടെ മെറിന് ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനും. കൊല്ലം പൊലീസ് കമ്മീഷണറായ മെറിനാണ് ഓച്ചിറ സ്വദേശിയായ സുനില്‍കുമാര്‍ ഭദ്രനെ പിടികൂടി നാട്ടിലേക്ക് കൊണ്ടുവന്നത്.തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇതിന് മുമ്പ് ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറിയിട്ടുണ്ടെങ്കിലും പോക്സോ കേസില്‍ ഇതാദ്യമാണ്. 2010 ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹന് സിംഗിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. ആ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പൊലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം…
Read More