കോല്‍ക്കൊത്ത: സീരിയലുകള്‍ പലപ്പോഴും കുടുംബങ്ങളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പറയാറുണ്ട്. സീരിയലില്‍ രംഗങ്ങള്‍ അനുകരിച്ച് പലരും അപകടത്തിലാകാറുമുണ്ട്. ജനപ്രിയ സീരിയലിലെ ആത്മഹത്യാ രംഗം അനുകരിച്ച ഏഴു വയസുകാരി ഒടുവില്‍ മരണത്തിനു കീഴടങ്ങി.കൊല്‍ക്കത്തയിലെ ഇച്ചാപൂര്‍ എന്ന സ്ഥലത്താണ് സംഭവം. ഈ സമയത്ത് പെണ്‍കുട്ടിയും രണ്ട് മാസം മാത്രം പ്രായമുള്ള അനിയനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥനായ അച്ഛന് രാവിലെ ജോലിയ്ക്കു പോയിരുന്നതിനാല്‍ അമ്മയും കുട്ടികളും മാത്രമായിരുന്നു വീട്ടില്‍. അമ്മ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്നതിനു പോയപ്പോഴായിരുന്നു പെണ്‍കുട്ടി അവിവേകം കാണിച്ചത്. അമ്മ തിരികെ വീട്ടില്‍ വന്നപ്പോഴാണ് സ്ക്രാഫില് കുരുക്കിട്ട് തൂങ്ങി നില്ക്കുന്ന മകളെയാണ് കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടികളെ ശ്രദ്ധിക്കണമെന്ന് അയല്‍വാസിയോട് പറഞ്ഞിട്ടാണ് അമ്മ പുറത്തുപോയത്. കുട്ടി സ്ഥിരമായി കണ്ടിരുന്ന ടിവി സീരിയലില്‍ ഇത്തരത്തില്‍ ഒരു രംഗമുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു സ്ക്രാഫ് എടുത്ത് കളിക്കുന്നതിനിടെയാണ് കഴുത്തില്‍ കുരുക്ക്…
Read MoreTag: child girl
കലിതുള്ളി വന്ന പശുവില്‍ നിന്ന് അനുജനെ രക്ഷിച്ചത് എട്ടുവയസുകാരിയുടെ ധൈര്യം; സോഷ്യല്‍ മീഡിയയില്‍ വന്ഹിറ്റായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം…
ബംഗളുരു: വിരണ്ടോടിയ പശുവില്‍ നിന്നും കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടു വയസുകാരി കാണിച്ച ധൈര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തതോടെയാണ് സംഗതി വൈറലായത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം. നാല് വയസ്സുളള സഹോദരനെ ആരതി വീട്ട് മുറ്റത്ത് സൈക്കിള്‍ ചവിട്ടിപ്പിക്കുമ്പോള് നിരത്തിലൂടെ വിരണ്ടോടി വരികയായിരുന്ന പശു കുട്ടികളുടെ അടുത്തേക്ക് ആക്രമിക്കാനായി പാഞ്ഞെത്തുകയായിരുന്നു. ഉടന്‍ തന്നെ ആരതി കുട്ടിയെ കൈയ്യിലെടുത്ത് പശുവിന്റെ ആക്രമണത്തില്‍ നിന്നും പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് മുതിര്‍ന്ന ഒരാള്‍ വന്ന് പശുവിനെ ഓടിച്ച് വിടുകയായിരുന്നു.ആരതി സന്ദര്ഭോജിതമായി ഇടപ്പെട്ടതുകൊണ്ടാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. അനിയനെ പശുവിന്റെ ആക്രമണത്തില്‍ നിന്ന് സാഹസികമായി രക്ഷിക്കുന്ന കുഞ്ഞു ചേച്ചിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വന്‍ ഹിറ്റാണ്.
Read More