ചൈല്ഡ്ലൈന് ജീവനക്കാരുടെ കഴുത്തില്‍ കുപ്പിച്ചില്ലു വച്ച് ഭീഷണിപ്പെടുത്തിയ ശേഷം 16കാരിയെയും കൊണ്ട് കടന്നു കളഞ്ഞ യുവാവും കാമുകിയും പിടിയില്‍. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഇരുവരും 20 മണിക്കൂര്‍ അലഞ്ഞുതിരിഞ്ഞ ശേഷം 12 കിലോമീറ്ററകലെ ആമ്പല്ലൂരില്‍ നിന്നാണ് കസ്റ്റഡിയിലായത്. ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് തിരിച്ചറിഞ്ഞു പോലീസ് സ്റ്റേഷനിലേക്കു വിവരം നല്‍കുകയായിരുന്നു. ഇരുപതുകാരനായ കാമുകനെയും പതിനാറുകാരിയായ കാമുകിയെയും പോലീസ് എത്തി പുതുക്കാട് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഭവങ്ങളുണ്ടാക്കിയത്. പെണ്‍കുട്ടിക്കു പ്രായപൂര്ത്തിയായില്ലെന്നു മനസ്സിലാക്കി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയതിനു പിന്നാലെ യുവാവ് ബീയര്‍ കുപ്പി പൊട്ടിച്ചു ചില്ലുയര്‍ത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനിലെ വനിതാ ജീവനക്കാരുടെ കഴുത്തിനു നേര്‍ക്കു ചില്ലുകഷണം വീശി. എല്ലാവരും പകച്ചുനില്‍ക്കെ ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു…
Read More