ചങ്ങനാശേരി: ഏഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളെ സ്കൂൾ വാനിൽ ലൈംഗികമായി ചൂഷണത്തിന് വിധേയരാക്കിയ വാൻ ഡ്രൈവർക്ക് കോടതി കഠിന തടവ് ശിക്ഷ വിധിച്ചതിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളും. പായിപ്പാട് നാലുകോടി ഭാഗത്ത് ഒറ്റക്കുഴി വീട്ടിൽ സുനീഷ് കുമാറിനെ(37)യാണ് വിവിധ കുറ്റങ്ങളിലായി 23 വർഷം കഠിന തടവിനും 1,55,000 രൂപ പിഴയും കോടതി വിധിച്ചത്. സ്കൂൾ കുട്ടികളോട് അതിക്രമം കാട്ടുന്നവർക്കുള്ള ഓർമപ്പെടുത്തലായിരിക്കണം ഈ വിധിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പിന്തുണച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പിഴത്തുക വാങ്ങാൻ കേസിലെ ഇരകൾ അർഹരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷകൾ ഏഴുവർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. 2017ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ ബസ് ഡ്രൈവറായിരുന്നു സുനീഷ് കുമാർ. സ്കൂളിലേക്കു പോകുന്പോഴും വരുന്പോഴും പലപ്പോഴും കുട്ടികളെ ചൂഷണത്തിനിരയാക്കിയിരുന്നു. കുട്ടികൾ സ്കൂളിൽ വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം…
Read MoreTag: child molester
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപകന് പിടിയില്‍; ബാല പീഡകന് പിടിയിലായത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച്
മേപ്പയൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാനൊരുങ്ങിയ അധ്യാപകന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി.പോക്സോ കേസ് ചുമത്തപ്പെട്ട മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ അറബി അദ്ധ്യാപകന് മേപ്പയൂര്‍ കല്പ്പത്തൂര് നെല്ലിയുള്ള പറമ്പില്‍ റിയാസാണ് അറസ്റ്റിലായത്. വിദേശത്തേക്ക് പോകാനായി എത്തിയ ഇയാളെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വെയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്കൂള്‍ ജാഗ്രതാ സമിതിക്ക് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. പിന്നീട് അദ്ധ്യാപകനെതിരേ കേസെടുക്കുകയും ഇയാള്‍ ഒളിവില്‍ പോകുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ച ശേഷം മേപ്പയൂര്‍ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. നേരത്തേ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും ചൈല്‍ഡ് ലൈന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പോലീസിനും റിപ്പോര്‍ട്ട്…
Read More