പണപ്പെരുപ്പവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഒരു കാലത്ത് എണ്ണപ്പണത്താല്‍ സുവര്‍ണ ഭൂമിയായിരുന്ന വെനസ്വേലയെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ജോലിയും മികച്ച ജീവിതസൗകര്യവും തേടി ആളുകള്‍ അയല്‍നാടുകളിലേക്ക് പാലായനം തുടരുകയാണ്. സ്വന്തം മക്കളെ പോറ്റാന്‍ അയല്‍രാജ്യങ്ങളിലേക്ക് ലൈംഗികത്തൊഴിലിനായി പോകുന്ന അമ്മമാരും ഇവിടെ കുറവല്ല. ഇങ്ങനെയുള്ള പരിതസ്ഥിതി തുടരുന്ന ഘട്ടത്തില്‍ തന്നെ ഹൃദയഭേദകമായ മറ്റൊരു വാര്‍ത്തകൂടി വെനസ്വേലയില്‍ നിന്ന് പുറത്തു വരികയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍വച്ച് യാത്രാബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സ്വന്തം ജീവന്‍ നല്‍കി മക്കളെ രക്ഷിച്ച ഒരു അമ്മയുടെ കഥയാണിത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നടുക്കടലില്‍ അകപ്പെട്ടു പോവുകയായിരുന്നു. തകര്‍ന്ന ബോട്ടിന്റെ വെള്ളത്തില്‍ ഉയര്‍ന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോണ്‍ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്. എന്നാല്‍ ഭക്ഷണമോ വെള്ളമോ കയ്യില്‍ ഇല്ലാത്തതിനാല്‍ ആറുവയസ്സുകാരനായ…
Read More