ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയയായ യുവനടിയാണ് അനശ്വര രാജന്. 2018ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം വമ്പന്‍ ഹിറ്റായി മാറിയതോടെ അനശ്വര മലയാളികളുടെ മനസ്സില്‍ ചേക്കേറി. പിന്നീട് സൂപ്പര്ശരണ്യയടക്കമുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ താരത്തിന്റെ കരിയര്‍ ഗ്രാഫുയര്‍ത്തി. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് അനശ്വര. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ബസില്‍ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര രാജന് തുറന്ന് പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് താരത്തിന്റെ പ്രതികരണം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മോശം അനുഭവം ഉണ്ടായത്. ചെറിയ ഫ്രോക്കൊക്കെ ഇട്ട് സ്കൂളില്‍…
Read MoreTag: childhood
എട്ടാം വയസ്സു മുതല്‍ പീഡനത്തിന് ഇരയായി ! അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു ആ നീചന്; മീരാ വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…
തന്മാത്ര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് മീര വാസുദേവ്. മുംബൈയിലെ പരസ്യലോകത്തു നിന്നാണ് മീര തന്മാത്രയിലേക്കെത്തിയത്. സിനിമയിലും സീരിയലിലും തിളങ്ങാന്‍ സാധിച്ചെങ്കിലും താരത്തിന്റെ വ്യക്തിജീവിതം അത്രകണ്ട് വിജയമായില്ല. രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെട്ടു. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്. ഈ സീരിയലില്‍ നാല് മക്കളുടെ അമ്മയയുടെ വേഷം സുമിത്ര വളരെ പക്വതയോടെയാണ് കൈകാര്യം ചെയ്യുന്നത്. അതേ സമയം മുമ്പ് ഒരിക്കല്‍ മീരാ വാസുദേവ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ നേരത്തെ ഒരിക്കല്‍ എത്തിയപ്പോള്‍ ആയിരുന്നു നടി തുറന്നു പറച്ചില് നടത്തിയത്. മീരാ വാസുദേവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ… എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ…
Read Moreഅന്നും ഇന്നും ഒരേ ചിരി ! മാതാപിതാക്കള്‍ക്കും അനിയത്തിക്കുമൊപ്പം നില്‍ക്കുന്നത് മലയാളത്തിലെ പ്രമുഖതാരം; ആളെ മനസ്സിലായോ ?
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയ നടിയാണ് അനുമോള്‍. ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയാണ് അനു മലയാളികളുടെ മനംകവര്‍ന്നത്. അച്ഛനെ കുറിച്ചുള്ള ഓര്മ പങ്കുവച്ചുകൊണ്ടുള്ള അനുവിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. ”കാലം കടന്നു പോയിരിക്കുന്നു, പക്ഷേ താങ്കള്‍ ഹൃദയത്തിലില്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. നിങ്ങളെ നഷ്ടപ്പെട്ട ആ ദിവസമാണ് എന്റെ അസ്തിത്വം എന്നേക്കുമായി മാറിയത്… ഒരുപാട് അരക്ഷിതാവസ്ഥകളോടെ, നിരന്തരമായ പോരാട്ടങ്ങളോടെ, വേദനകളോടെ ജീവിച്ചു…ഈ ലോകത്ത് ഒന്നിനും നിങ്ങള്‍ ബാക്കിവച്ചുപോയ ശൂന്യത ഞങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ കഴിയുന്നില്ല… ഞങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളെ സ്നേഹിക്കുന്നു അച്ഛാ, താങ്കളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന മകള്‍,” അനു കുറിക്കുന്നു. പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോള്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പി ബാലചന്ദ്രന്റെ ‘ഇവന് മേഘരൂപന്‍’ എന്ന തിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി.…
Read Moreസ്വരമാധുര്യം കൊണ്ട് തെന്നിന്ത്യയുടെ വാനമ്പാടിയായിത്തീര്‍ന്ന ഈ ഗായികയെ അറിയാമോ ? പ്രശസ്ത ഗായികയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ വൈറലാകുന്നു…
സംഗീതലോകത്തിന് കേരളം സമ്മാനിച്ച അപൂര്‍വ പ്രതിഭകളിലൊരാളാണ് ഗായിക സുജാത മോഹന്‍. പന്ത്രണ്ടു വയസ്സ് മുതല്‍ മലയാള സിനിമയില്‍ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് സുജാത ഇപ്പോള്‍. ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സില്‍ കലാഭവനില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന് രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒമ്പത് വയസ്സു മുതല്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.’ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ്…
Read Moreഈ സുന്ദരിക്കുട്ടി ആരെന്നു പറയുന്നവര്‍ക്ക് സമ്മാനം ! താരത്തിന്റെ ബാല്യകാല ചിത്രങ്ങള്‍ വൈറലാകുന്നു…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ താരങ്ങളെല്ലാം വീട്ടില്‍ അകപ്പെട്ടു. ടിക് ടോക്കും മറ്റുമായി പലരും സോഷ്യല്‍മീഡിയയില്‍ സജീവമായെങ്കിലും ടിക് ടോക്ക് നിരോധിച്ചതോടെ പലരും പിന്നെയും പെട്ടു. എന്നാല്‍ തോറ്റു പിന്മാറാന് തയ്യാറാകാത്ത ചിലര്‍ പഴയകാല ഫോട്ടോകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ പുതിയ ചിത്രവും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ പഴയകാലചിത്രങ്ങള്‍കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമ്മയുടെ സുന്ദരിക്കുട്ടി ആരാണെന്നറിയാമോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. ഇതിനോടകംതന്നെ വീഡിയോ ലക്ഷ്മിയുടെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreകുട്ടിക്കാലത്ത് തോന്നിയ പ്രണയം വിഫലമായതോടെ മനസ്സില്‍ പകയായി ! ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവസരം കിട്ടിയപ്പോള്‍ യുവതിയെ മകനു മുമ്പിലിട്ട് ബലാല്‍സംഗം ചെയ്ത് ബാല്യകാല സുഹൃത്തിന്റെ പ്രതികാരം…
ഔറംഗബാദ്: കുട്ടിക്കാലത്ത് തോന്നിയ പ്രണയം വിഫലമായതോടെ മനസ്സില്‍ വളര്‍ന്ന പകയെത്തുടര്‍ന്ന് മകന്റെ മുന്നില്‍ വെച്ച് യുവതിയെ ബാല്യകാല സുഹൃത്ത് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയായ സുലിബഞ്ജന്‍ സ്വദേശിയായ ചരണ്‍ സിംഗ് സോണാവാലയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും മകനെയും ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ ചരണ്‍ സിംഗ് ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയും ഇത് കുടിച്ച യുവതിയും കുട്ടിയും മയങ്ങുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ ഇരുവരും ഒരു ഇരുട്ടുമുറിയിലായിരുന്നു. അല്പസമയം കഴിഞ്ഞ് അവിടെയെത്തിയ ഇയാള്‍ മകന്റെ കണ്മുമ്പില്വെച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനു ശേഷം യുവതിയുടെ മകനെയും ഉപദ്രവിച്ചു. യുവതിയോട് ചരണ്‍ സിംഗിന് പ്രണയമുണ്ടായിരുന്നു, എന്നാല്‍ അത് സഫലമാകാതായതോടെ പകയായി മാറുകയായിരുന്നു. ഇവരോട് പ്രതികാരം വീട്ടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു ഇയാള്‍. യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്.…
Read More