കുട്ടിക്കാലത്തെ നിഷ്കളങ്കമായ സൗഹൃദങ്ങളുടേതിനു പകരം വയ്ക്കാവുന്ന സൗഹൃദങ്ങള്‍ നമുക്ക് പിന്നീട് ജീവിതത്തിലൊരിക്കലും കിട്ടിയെന്നു വരില്ല. പലവഴിക്ക് പിരിഞ്ഞുപോകുന്ന കൂട്ടുകാരെ ചിലപ്പോഴൊക്കെ ജീവിതത്തില്‍ പിന്നീടൊരിക്കലും കാണാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക് വിരാമമിട്ടത് സോഷ്യല്‍ മീഡിയയുടെ കടന്നുവരവാണ്. അത്തരത്തില്‍ കുട്ടിക്കാലത്തെ കൂട്ടുകാരിയെ 18 വര്‍ത്തിനു ശേഷം കണ്ടെത്തിയ ഒരു കഥയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. എല്‍കെജിയില്‍ കൂടെ പഠിച്ച ലക്ഷിത എന്ന കൂട്ടുകാരിയെ കണ്ടെത്താന്‍ നേഹ എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങുകയായിരുന്നു. ‘ഫൈന്‍ഡിങ് ലക്ഷിത’ എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ ലക്ഷിതയുടെ കുട്ടിക്കാലത്തെ ചിത്രവും എല്‍കെജി ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയും നേഹ പങ്കുവെച്ചു. അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഫോട്ടോയും ലക്ഷിതയുടെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു. ‘എന്റെ കുട്ടിക്കാലത്തെ ചങ്ങാതി ലക്ഷ്തിയെ കണ്ടെത്താനാണ് ഈ പ്രൊഫൈല്‍ തുടങ്ങിയത്. അവള്‍ക്ക് ഇപ്പോള്‍ 21 വയസായിട്ടുണ്ടാകും. അവളുടെ സഹോദരന്റെ പേര് കുണാല്‍ എന്നാണ്.’ ഇന്‍സ്റ്റയുടെ ബയോയില്‍…
Read MoreTag: childhood friends
ഏറെനാളത്തെ പ്രണയത്തിനു ശേഷം ബാല്യകാല സുഹൃത്തുക്കള്‍ വിവാഹിതരായി ! മിനിറ്റുകള്‍ക്കകം ബന്ധുക്കളുടെ മുമ്പില്‍വച്ച് ഇരുവര്‍ക്കും ദാരുണാന്ത്യം; ഇടനെഞ്ചു തകര്‍ക്കുന്ന സംഭവം ഇങ്ങനെ…
ഒരുമിച്ച് കളിച്ചുവളര്‍ന്ന ബാല്യകാല സുഹൃത്തുക്കള്‍ വിവാഹത്തിലൂടെ പ്രണയസാക്ഷാത്കാരം നടത്തിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സന്തോഷത്തോടെ അവരെ ആശിര്‍വദിച്ചു. എന്നാല്‍ ആ സന്തോഷത്തിന് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ… യുഎസില്‍ ടെക്സാസിലാണ് ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ വിവാഹിതരായതിനു ശേഷം റിസപ്ഷനായി തിരിക്കുന്നതിനിടെ വരന്‍ ഓടിച്ച വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്ക് മുന്നിലാണ് അതിദാരുണ ദുരന്തം നടന്നത്. പത്തൊമ്പതുകാരിയായ ഹാര്‍ലി മോര്‍ഗനും-ഇരുപതുകാരനായ റിയാനന്‍ ബോട്രിക്സും തമ്മിലാണ് വെള്ളിയാഴ്ച ടെക്സാസിലെ ഓറഞ്ച് കൗണ്ടിയില്‍ വെച്ച് വിവാഹിതരായത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം റിസപ്ഷനു വേണ്ടി അഞ്ചുവരി പാതയായ ഹൈവേയിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വരനാണ് വാഹനം ഓടിച്ചിരുന്നത്. ഇവരുടെ വാഹനം നിരവധി തവണ മറിഞ്ഞതിനു ശേഷമാണ് നിന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വധുവിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ തൊട്ടുപിന്നിലായി ദുരന്തം നേരില്‍ കാണേണ്ടിവന്നു. ‘എനിക്ക് അവിടെ ഇരുന്ന് എന്റെ രണ്ടു മക്കളുടെയും മരണം കാണേണ്ടി…
Read Moreകുട്ടിക്കാലം മുതലേ ഇണപിരിയാത്ത കൂട്ടുകാര്‍ ! സയനയും ദൃശ്യയും ഒളിച്ചോടാന്‍ തീരുമാനിച്ചത് ദൃശ്യയുടെ വിവാഹം നിശ്ചയിച്ചതോടെ; പാനൂരില്‍ നിന്നും ഒളിച്ചോടിയ വിദ്യാര്‍ഥിനികളെ എട്ടു ദിവസത്തിനു ശേഷം കണ്ടെത്തിയതിങ്ങനെ…
തലശ്ശേരി: വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി പാനൂരില്‍ നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളെ കണ്ടത്തി. എട്ടു ദിവസത്തിനു ശേഷം തിരൂരില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും ഇന്നലെ രാവിലെ നാട്ടിലെത്തിച്ചു. തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിനികളെ പാനൂര്‍ പൊലീസ് തിരൂരിലെത്തിയാണ് നാട്ടിലേക്കെത്തിച്ചത്. പാനൂരിനടുത്ത കുന്നോത്ത് പറമ്പിലെ കുമാരന്റെയും സുധയുടെയും മകളായ സയന, പൊയിലൂരിലെ പ്രഭാകരന്റെയും ലീലയുടെയും മകളായ ദൃശ്യ എന്നിവരാണ് നാട്ടുകാരെയും വീട്ടുകാരെയും വട്ടംചുറ്റിച്ചതിനു ശേഷം മടങ്ങിയെത്തിരിക്കുന്നത്. നവംബര്‍ 19ന് രാവിലെ മുതലാണ് ഇവരെ കാണാതാകുന്നത്.പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനികളായിരുന്നു ഇരുവരും കുട്ടികാലം മുതലെ വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരും. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇരുവരും ഒളിച്ചോടിയത്. പതിവുപോലെ പാനൂരില്‍ ക്ലാസിനെത്തിയതായിരുന്നു.ഇതിനിടെ സയനയുടെ സ്‌കൂട്ടറില്‍ പാനൂരില്‍ എത്തിയ ഇവര്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം നാട്ടില്‍…
Read More