ബൊഗോട്ട: കൊളംബിയയില്‍ ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്നു കാണാതായ നാലു കുട്ടികളെ 40 ദിവസത്തെ തെരച്ചിലിനുശേഷം ജീവനോടെ കണ്ടെത്തി. പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള സഹോദരങ്ങളെയാണ് ദുര്ഘടവനമേഖലയില്നിന്നു സൈന്യം രക്ഷപ്പെടുത്തിയത്. നാലും ഒന്‍പതും പതിമൂന്നും വയസുള്ളവരാണു മറ്റു കുട്ടികള്‍. കുഞ്ഞുങ്ങള്‍ക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു സൈന്യം അറിയിച്ചു. നിര്‍ജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പരിക്കും മാത്രമാണുള്ളത്. അസാധാരണവും വിസ്മയകരവുമായ രക്ഷാപ്രവര്‍ത്തനം വിജയം കണ്ടെന്ന വാര്‍ത്ത കൊളംബിയന്‍ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ ചിത്രം സഹിതം ട്വീറ്റ് ചെയ്തു. രാജ്യത്തിനാകെ സന്തോഷമെന്നു പ്രസിഡന്റ് പറഞ്ഞു. മേയ് ഒന്നിനാണ് വിമാനം തകര്‍ന്നുവീണ് കുട്ടികള്‍ കാട്ടില്‍ അകപ്പെട്ടത്. വിമാനത്തിന്റെ എഞ്ചിനു സംഭവിച്ച തകരാറാണ് അപകടകാരണം. ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം ആമസോണിലെ അരാറക്വാറയില്നിന്ന് സാന്‍ ജോസ് ഡേല്‍ ഗ്വവിയാരേയിലേക്കുള്ള യാത്രാമധ്യേ ആമസോണ്‍ വനമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. നാലു കുട്ടികള്‍ അടക്കം ഏഴു പേരായിരുന്നു ചെറുവിമാനത്തിലെ യാത്രക്കാര്‍.…
Read MoreTag: children
മൂന്നുകുട്ടികളുടെ അമ്മയായ 27കാരി പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടി ! യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്…
പ്രായം കുറഞ്ഞ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയും കാമുകനും പിടിയില്‍. കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയും ഇരുപത്തിയാറുകാരനുമാണ് തിങ്കളാഴ്ച രാവിലെ വൈത്തിരിയില്‍ നിന്നു പിടിയിലായത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ നാലിനാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് കൂരാച്ചുണ്ട് പോലീസ് കേസെടുത്തിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരേയും ഇതിനു പ്രേരണ നല്‍കിയതിനു കാമുകനെതിരെയുമാണ് കേസെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ ഷാ ആണ് കേസ് അന്വേഷിക്കുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Read Moreഡിയോഡറന്റ് എന്ന് കരുതി പെപ്പര്‍ സ്പ്രേ അടിച്ചു ! 22 കുട്ടികള്‍ ബോധംകെട്ട് ആശുപത്രിയില്‍; സംഭവം അധ്യാപകന്റെ ജന്മദിനാഘോഷത്തിനിടെ…
അധ്യാപകന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ 22 കുട്ടികള്‍ ബോധംകെട്ട് വീണു. ഡിയോഡറന്റ് ആണെന്ന് കരുതി പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ ഡല്‍ഹിയിലെ മെഹ്റോളിയില് സര്‍ക്കാര്‍ സ്കൂളില്‍ ബുധനാഴ്ചയാണ് സംഭവം. ബോധംകെട്ട് വീണ കുട്ടികളെ ഉടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. വിവരം അറിഞ്ഞ് പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
Read Moreമക്കളെ കെട്ടിയിട്ട് ബലമായി ശരീരത്തില്‍ ടാറ്റു പതിപ്പിച്ചു ! സംഭവം കേസായപ്പോള്‍ ചെയ്തത് ഞെട്ടിക്കുന്ന ക്രൂരത…
കുട്ടികളുടെ ദേഹത്ത് ബലംപ്രയോഗിച്ച് ടാറ്റൂ അടിച്ച കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. ഈ സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞപ്പോള് ടാറ്റു അടിച്ച അത്രയും ഭാഗത്തെ ചര്‍മം ഇരുവരും ചേര്‍ന്ന് മുറിച്ചു മാറ്റുകയും ചെയ്തു. നാരങ്ങാനീര് കൊണ്ട് ശരീരത്തില്‍ ഉരച്ചും ചുരണ്ടിയും ടാറ്റൂ നീക്കം ചെയ്യാനാണ് ഇരുവരും ആദ്യം ശ്രമിച്ചത്. ഇത് കുട്ടികളുടെ ദേഹത്ത് മുറിവുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും ടാറ്റൂ നീക്കം ചെയ്യാനാവാതെ വന്നതോടെയാണ് ചര്‍മ്മം മുറിച്ചുമാറ്റിയത്. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ഒന്‍പതും അഞ്ചും വയസുള്ള കുട്ടികളെ കെട്ടിയിട്ടാണ് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ടാറ്റൂ അടിച്ചത്. ഒരാളുടെ തോളിലും മറ്റേയാളുടെ കയ്യിലുമായിരുന്നു ടാറ്റൂ ചെയ്തത്. കുട്ടികളുടെ ശരീരത്തിലെ ടാറ്റൂ ശ്രദ്ധയില്‍പെട്ടതോടെ ഇവരുടെ അച്ഛനും രണ്ടാനമ്മയുമാണ് സംഭവം ശിശു സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന സി.പി.എസില്‍ (ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ്) അറിയിച്ചത്. പരാതി ലഭിച്ചതറിഞ്ഞതോടെയാണ് പ്രതികള്‍ അറസ്റ്റ് ഒഴിവാക്കാനും തെളിവ് നശിപ്പിക്കാനുമായി കുട്ടികളുടെ ദേഹത്ത്…
Read Moreപറമ്പില്‍ പോയി ഏറെ നേരമായിട്ടും അച്ഛനെ കാണാഞ്ഞ് മക്കള്‍ തിരക്കിയിറങ്ങി ! പറമ്പിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സമചിത്തത കൈവിടാതെ മക്കള്‍ ചെയ്തത്…
പറമ്പില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും അച്ഛന് തിരികെയെത്താഞ്ഞതിനെത്തുടര്‍ന്നാണ് മക്കള്‍ തിരക്കിയിറങ്ങിയത്. എന്നാല്‍ പറമ്പിലെത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. അച്ഛനതാ ഷോക്കേറ്റ് പിടയുന്നു… ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് സമചിത്തത വീണ്ടെടുത്ത് ഉണങ്ങിയ വടിയെടുത്ത് വൈദ്യുതക്കമ്പി നീക്കി അച്ഛനെ രക്ഷിക്കുകയായിരുന്നു. ഗുരുവായൂരാണ് സംഭവം നടന്നത് അച്ഛനെ രക്ഷിച്ച സന്ദര്‍ഭം ഓര്‍ത്തെടുക്കുമ്പോള്‍ അഞ്ജനയ്ക്കും അരുണിനും ഇപ്പോഴും ആ കാഴ്ച കണ്ട ‘ഷോക്ക്’ മാറുന്നില്ല. വൈദ്യുതക്കമ്പിയില്‍തട്ടി ഷോക്കേറ്റ അച്ഛനെ രക്ഷിച്ച മക്കളിപ്പോള്‍ നാട്ടിലെ താരങ്ങള്‍ ആയിരിക്കുകയാണ്. മക്കളുടെ മനക്കരുത്തുകൊണ്ട് ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ആ പിതാവ്. കോട്ടപ്പടി വാക്കയില്‍ ഷാജനാണ് ഷോക്കേറ്റുവീണത്. വീടിന്റെ തൊട്ടടുത്ത പറമ്പില്‍ പശുവിനെ കെട്ടിയിരുന്നു. പശു പതിവില്ലാതെ കരയുന്ന ശബ്ദം കേട്ടാണ് ഷാജന് നോക്കാന്‍ പോയത്. പിന്നാലെ മക്കളും. അവിടെ വൈദ്യുതക്കമ്പി ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതറിയാതെ പശുവിനെ അഴിക്കുന്നതിനിടയില്‍ വൈദ്യുതക്കമ്പി ഷാജന്റെ ദേഹത്തുവീണ് ഷോക്കേല്‍ക്കുകയായിരുന്നു. മക്കള്‍ വടികൊണ്ട് അടിച്ച്…
Read Moreഅല്‍ദി റിസാല്‍! രണ്ടു വയസുള്ളപ്പോള്‍ ദിവസേന 40 സിഗററ്റ് വീതം വലിച്ചിരുന്ന ബാലന്; ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്തോനേഷ്യക്കാരനായ ആ കുട്ടി ഇങ്ങനെയാണ്
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2010ല്‍ ഒരു ചിത്രം സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. ഇന്തോനേഷ്യക്കാരനായ ഒരു രണ്ടുവയസുകാരന് ആസ്വദിച്ച് സിഗററ്റ് വലിക്കുന്ന ചിത്രം. സ്വാഭാവികമായും ആ ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ദിവസേന 40 സിഗററ്റ് വലിക്കുന്ന കുട്ടിയാണിതെന്ന ഒരു കുറിപ്പും ആ ചിത്രത്തോടൊപ്പമുണ്ടായിരുന്നു. രണ്ടുവയസുമാത്രമുള്ള ഒരു കുട്ടിക്ക് എങ്ങനെ ഇത്രയും സിഗററ്റ് വലിച്ചുതീര്‍ക്കാന്‍ സാധിക്കും എന്നായിരുന്നു ഇതേക്കുറിച്ചറിഞ്ഞ ആളുകളെല്ലാം ചോദിച്ചുകൊണ്ടിരുന്നത്. കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത പുറംലോകമറിഞ്ഞതോടെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് അവനെ ഒരു പുനരധിവാസ കേന്ദ്രത്തിലാക്കി. കൂടാതെ കുട്ടികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന പുകവലി ശീലം ഇല്ലാതാക്കാനായി പ്രത്യേകം പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപ്പാക്കി. ഏതായാലും പുനരിധിവാസം കൊണ്ട് അല്‍ദി റിസാല്‍ എന്ന നമ്മുടെ കഥാനായകന് നല്ല മാറ്റമുണ്ടായി. പുകവലി ശീലം അവന് പാടെ ഉപേക്ഷിച്ചു. എന്നാല്‍ മറ്റൊരു ദുശ്ശീലം അവനെ പിടികൂടി. ഭക്ഷണത്തോടുള്ള അമിത ആസക്തിയായിരുന്നു അടുത്തത്.…
Read Moreപ്രായത്തെ കടത്തിവെട്ടുന്ന ബുദ്ധി! പതിനൊന്നാം വയസില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായി; അഗസ്ത്യ ജെയ്സ്വാള്‍ എന്ന മിടുക്കനെക്കുറിച്ചറിയാം
പത്ത് പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ആശങ്ക എത്രമാത്രമാണെന്ന് അതനുഭവിച്ചിട്ടാല്ലത്തവര്ക്ക് ചിലപ്പോള്‍ പറഞ്ഞാല്‍ മനസിലാവണമെന്നില്ല. കാരണം ഭൂരിഭാഗം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും ഒരു ബാലികേറാമലയാണ് ഈ രണ്ടുപരീക്ഷകളും. എന്നാല്‍ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയെന്ന കടമ്പ 63 ശതമാനം മാര്‍ക്കോടെ വിജയിച്ചു കയറിയിരിക്കുകയാണ് തെലുങ്കനായില്‍ നിന്നുള്ള പതിനൊന്നു വയസ്സുകാരന് അഗസത്യ ജയ്സ്വാള്‍. കൃത്യമായി പറഞ്ഞാല്‍ ഒരു ആറാംക്ലാസുകാരന്. സിവിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളടങ്ങുന്ന പരീക്ഷ 63 ശതമാനം മാര്‍ക്കോടെയാണ് അഗസ്ത്യ വിജയിച്ചത്. ഹൈദരാബാദിലെ യൂസഫ്ഗുഡയിലുള്ള സെന്റ് മേരീസ് ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥിയായ അഗസ്ത്യ ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരമാണ് സീനിയര്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷ എഴുതിയത്. ഞായറാഴ്ചയാണ് പരീക്ഷാ ഫലം പുറത്തുവന്നത്. തന്നേക്കാള്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷ എഴുതിയാണ് അഗസ്ത്യ ഈ മികച്ച വിജയം നേടി ബിരുദ പഠനത്തിന് അര്‍ഹത നേടിയിരിക്കുന്നത്. ബിരുദത്തിന് കൊമേഴ്സ് പ്രധാന വിഷയമായി തെരഞ്ഞെടുത്ത് പഠിക്കണമെന്നാണ് അഗസ്ത്യയുടെ നിലവിലെ…
Read More