പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കാണാതായ നാലുകുട്ടികളെയും കണ്ടെത്തി. വര്‍ഗീസ്(17), വിവേക് വസന്തന്‍ (17), ആകാശ്(17), അമല്‍ (17) എന്നിവരെയാണ് കണ്ടെത്തിയത്. നെടുമങ്ങാട് കരിപ്പൂരില്‍ നിന്നാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്. നെടുമങ്ങാടുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 തോടെയായിരുന്നു സംഭവം. ഇതിന് മുന്‍പും ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായിരുന്നു. സമാനമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടും ചില്‍ഡ്രന്‍സ് ഹോമിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കാത്തതില്‍ വലിയ വിമര്‍ശനമാണുയരുന്നത്.
Read More