തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിക്കാന്‍ യൂണിയന്‍ നേതാക്കള്‍ സകല അടവും പയറ്റുമ്പോള്‍ തച്ചങ്കരിയുടെ ഒരു ഉദ്യമം കൂടി വിജയം കാണുകയാണ്. എസി ലോഫ്‌ളോര്‍ ബസുകളുപയോഗിച്ച് കെഎസ്ആര്‍ടിസി നടത്തിയ ചില്‍ സര്‍വീസ് വന്‍ വിജയമായതോടെ ഇനി എന്തു ചെയ്യും എന്ന ചിന്തയിലാണ് യൂണിയന്‍കാര്‍. 114 ബസുകളുപയോഗിച്ച് നടത്തിയ സര്‍വീസ് ആറുദിവസം കൊണ്ട് നേടിയത് 24 ലക്ഷം രൂപയാണ്. 14 എസി ലോഫ്ളോര്‍ ബസുകള്‍ ഉപയോഗിച്ചുള്ള 20 ഷെഡ്യൂളുകളാണു കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്. ഓഗസ്റ്റ് ഒന്നിനു ചില്‍ ബസ് മറ്റു റൂട്ടുകളില്‍ കൂടി വരുന്നതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നുവെന്നു സിഎംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ചില്‍ ബസ് കാറ്റഗറിയില്‍ കേരളമൊട്ടാകെ 219 ബസുകള്‍ ഓടിക്കാനാണ് പദ്ധതി. കൃത്യമായ സര്‍വ്വീസ് ക്രമീകരണത്തിലൂടെ ആളില്ലാ ബസുകള്‍ ഓടുന്ന സ്ഥിതി ഇല്ലാതാക്കും. ഓണക്കാലത്ത് ഗണ്യമായ വരുമാനവര്‍ദ്ധനയാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ചില്‍ ബസുകളില്‍ കൂടുതല്‍…
Read More