കുറഞ്ഞ നിരക്കില്‍ കുളിര്‍മയുള്ള യാത്ര വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി; ‘ചില്‍’ സര്‍വീസിന് ആവേശ്വോജ്ജ്വലമായ തുടക്കം; ബസുകള്‍ നിറഞ്ഞോടുന്നു…

കൊച്ചി:കുറഞ്ഞ നിരക്കില്‍ കുളിര്‍മയുള്ള യാത്ര ചെയ്യാനുള്ള അവസരമൊരുക്കി കെഎസ്ആര്‍ടിസി ചില്‍ ബസിന്റെ പരീക്ഷണ ഓട്ടത്തിനു തുടക്കമായി. എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴി പകല്‍ ഒരോ മണിക്കൂര്‍ ഇടവിട്ടാണു സര്‍വീസ്. കെയുആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസുകളുപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ഒരോ മണിക്കൂര്‍ ഇടവിട്ടും രാത്രി 10ന് ശേഷം 12, രണ്ട്, അഞ്ച് എന്നീ സമയങ്ങളിലുമാണ് സര്‍വീസ്. എസി ലോ ഫ്‌ളോര്‍ ബസിന്റെ നിരക്കാണു ചില്‍ ബസിനും. ചേര്‍ത്തല-79, ആലപ്പുഴ-122, ഹരിപ്പാട്-174, കായംകുളം-197, കരുനാഗപ്പള്ളി-220, കൊല്ലം-258, ആറ്റിങ്ങല്‍-319, തിരുവനന്തപുരം-357 എന്നിങ്ങനെയാണു എറണാകുളത്തു നിന്നുള്ള നിരക്കുകള്‍. ചില്‍ ബസിന്റെ കോട്ടയം വഴിയുളള എറണാകുളം- തിരുവനന്തപുരം സര്‍വീസും മൂന്നാര്‍, തൊടുപുഴ, കുമളി, ഗുരുവായൂര്‍, കോഴിക്കോട്, പാലക്കാട് സര്‍വീസുകളും ഓഗസ്റ്റ് ഒന്നിനു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടൊപ്പം നിലവില്‍ വരും. പരീക്ഷണ ഓട്ടത്തിനു മികച്ച പ്രതികരണമാണു ലഭിച്ചതെന്നു…

Read More