ഇടുക്കി: കേരളത്തെ നടുക്കിയ നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പോലീസിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശാലിനി. കൊല്ലപ്പെട്ട രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് ശാലിനി പറഞ്ഞു. ഒമ്പത് പൊലീസുകാരാണ് മര്‍ദ്ദിച്ചത്. പൊലീസുകാരുടേതു കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നു. തന്നെ മര്‍ദ്ദിച്ച പൊലീസുകാരുടെ പേരുകള്‍ അറിയില്ല. പക്ഷേ ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു. ‘വനിതാ പൊലീസുകാരായ ഗീതു, റസിയ എന്നിവര്‍ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിക്കുകയും ചെയ്തു’ ശാലിനി വെളിപ്പെടുത്തി. ‘വരുന്ന പൊലീസുകാരെല്ലാവരും രാജ്കുമാറിനെ തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാര് കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണില്‍ എസ്ഐ പച്ചമുളക് ഞെരടി’ ശാലിനി വ്യക്തമാക്കി. തങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന എസ്പിയുടെയും ഡിവൈഎസ്പിയുടെയും വാദത്തെ പാടെ തള്ളുകയാണ് ശാലിനി. എസ്പിക്കും ഡിവൈഎസ്പിക്കും ഒക്കെ വിവരമറിയാമായിരുന്നെന്നും ഉന്നത…
Read More