ഒരു കാലത്ത് തമിഴ്‌സിനിമയെ ഇളക്കിമറിച്ച താരമായിരുന്നു ചിമ്പു എന്ന സിലമ്പരസന്‍. പ്രായം 37 ആയെങ്കിലും താന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നതിനു കാരണം തന്നെ പ്രണയത്തില്‍ കുരുക്കി കടന്നു കളഞ്ഞ നായികമാരാണെന്ന് താരം പറയുന്നു. പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്പുവിന്റെ പക്കല്‍ മറുപടിയുണ്ട്. ജീവിതത്തിലുണ്ടായ രണ്ട് പ്രണയപരാജയങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞെന്ന് ചിമ്പു പറയുന്നു. ഇന്‍ഡസ്ട്രിയിലെ മുന്‍നിര നായികമാരായ നയന്‍താരയും ഹന്‍സികയുമായിരുന്നു ആ പ്രണയകഥകളിലെ നായികമാര്‍. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു…
Read MoreTag: chimbu
ചിമ്പുവുമായുള്ള പ്രണയം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി ഹന്‍സിക, ആ ഷോക്കില്‍ നിന്നും എനിക്കു തിരിച്ചുവരാന്‍ സാധിച്ചില്ല
കോളിവുഡ് ആഘോഷമാക്കിയിരുന്ന ചിമ്പുമായുള്ള പ്രണയബന്ധം തകര്‍ന്നതിനുള്ള കാരണം ഹന്‍സിക വ്യക്തമാക്കുന്നു. ‘ആദ്യമൊക്കെ ഒരേമനസ്സിലും ഇഷ്ടത്തിലും പോകുന്നവരാണ് ഞങ്ങള്‍ രണ്ടുപേരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ചിമ്പു പറഞ്ഞ ആ ഒരൊറ്റ വാക്ക് എന്നെ തകര്‍ത്തുകളഞ്ഞു. ആ ഷോക്കില്‍ നിന്നും ഇപ്പോഴും എനിക്ക് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് ഞാന്‍ പിരിയാന്‍ തീരുമാനിച്ചത്.’ഹന്‍സിക വ്യക്തമാക്കി.ബന്ധം പിരിയാന്‍ കാരണമായി ചിമ്പു പറഞ്ഞത് ഹന്‍സികയ്ക്ക് പണത്തിനോട് ആര്‍ത്തിയെന്നാണ്. വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു. സിനിമയിലെ ഒരു ഗാനരംഗവും മറ്റുപല രംഗങ്ങളും ഇതിനിടെയാണ് ഇവര്‍ ചിത്രീകരിച്ചു തീര്‍ത്തത്. ഷൂട്ടിലെ ബ്രേക്കിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ മുഖം തിരിച്ചിരിക്കുകയായിരുന്നു പതിവ്. ഹന്‍സികയെ ഉപേക്ഷിക്കാനുണ്ടായ കാരണം ചിമ്പു വ്യക്തമാക്കിയിരുന്നെങ്കിലും ഹന്‍സിക മൗനം പാലിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധം തകരാന്‍ കാരണമായതിനെപ്പറ്റി ഹന്‍സിക…
Read More