പ്രണയിക്കാത്ത മനുഷ്യര്‍ മനുഷ്യരല്ലെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യന് മൃഗങ്ങളോടു പ്രണയം തോന്നിയാല്‍… അത്തരത്തില്‍ മൃഗശാലയിലെ ചിമ്പാന്‍സിയുമായി പ്രണയത്തിലായ സ്ത്രീക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികൃതര്‍. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പ് മൃഗശാലയിലാണ് ഈ അപൂര്‍വ പ്രണയം സംഭവിച്ചിരിക്കുന്നത്. മൃഗശാലയില്‍ പതിവായെത്തിയിരുന്ന സ്ത്രീ ചിമ്പാന്സിയെ താമസിപ്പിച്ചിരിക്കുന്ന കൂടിന് സമീപമാണ് ഏറെസമയം ചെലവഴിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് ചിമ്പാന്‍സിയും താനും പ്രണയത്തിലാണെന്ന് ഇവര്‍ അവകാശപ്പെട്ടത്. 38 വയസുള്ള ചിറ്റ എന്നു പേരുള്ള ചിമ്പാന്‍സിയാണ് ഇവിടെ കാമുകന്. ഗ്ലാസുകൊണ്ട് മറച്ച കൂടിന് ഇരുവശത്തും നിന്ന് കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും യാത്ര പറയുമ്പോള്‍ കൈവീശി കാണിക്കുകയും ഉമ്മ നല്‍കുകയും ചെയ്യാറുണ്ട്. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ട അധികൃതരാണ് അഡി ടിമ്മര്‍മാന്‍ എന്ന വനിതയ്ക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവര്‍. ഈ ബന്ധത്തില്‍ എന്താണ് പ്രശ്നമെന്നും ഇവര്‍…
Read MoreTag: chimpanzee
വെള്ള ചിമ്പാന്‍സിക്കുഞ്ഞ് പിറന്നു ! അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജന്മത്തെ അടിച്ചു കടിച്ചും ഇല്ലാതാക്കി മുതിര്‍ന്ന ചിമ്പാന്‍സികള്‍…
അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു മാത്രമേ വെളുത്ത ചിമ്പാന്‍സിക്കുഞ്ഞിന്റെ ജന്മത്തെ വിശേഷിപ്പിക്കാനാവൂ. ഇങ്ങനെ അപൂര്‍വമായി ജനിച്ച വെളുത്ത ചിമ്പാന്‍സിക്കുഞ്ഞിനെ മുതിര്‍ന്ന ചിമ്പാന്‍സിക്കൂട്ടം തല്ലിക്കൊന്നുവെന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് സംഭവം. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രൈമറ്റോളജി എന്ന ശാസ്ത്രജേണലിലാണ് സംഭവം വിശദീകരിച്ചിരിക്കുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള ചിമ്പാന്സിക്കാണ് വെളുത്ത നിറമുള്ള കുഞ്ഞ് പിറന്നത്. ആല്‍ബിനിസം എന്ന അവസ്ഥയാണ് ചിമ്പാന്‍സിയുടെ വെള്ളനിറത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇങ്ങനെ വെള്ളനിറമുള്ള ചിമ്പാന്‍സികള്‍ ജനിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയില്‍ തന്നെ ആല്‍ബിനിസം ബാധിച്ച് പിങ്കി എന്നു പേരുള്ള ചിമ്പാന്‍സി മുന്‍പ് ജനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉഗാണ്ടയില്‍ ജനിച്ച വെള്ള ചിമ്പാന്‍സിയെയെയും അമ്മയെയും ശാസ്ത്രജ്ഞര്‍ നീരീക്ഷിച്ചുവരികയായിരുന്നു. ഒരു ദിവസം രണ്ട് മുതിര്‍ന്ന ചിമ്പന്‍സികള്‍ ഇവര്‍ക്കരികിലെത്തി വലിയ ശബ്ദങ്ങളുണ്ടാക്കി. ശത്രുജീവികളെ കാണുമ്പോള്‍ ചിമ്പന്‍സികള്‍ പുറപ്പെടുവിക്കുന്ന സ്വരങ്ങളാണ് ഇവയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.…
Read More