ചൈനയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന നിയമവിരുദ്ധ ലാബ് കാലിഫോര്‍ണിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലാബില്‍ കൊറോണ വൈറസ്, എച്ച്ഐവി, മലേറിയ എന്നിവയുള്‍പ്പെടെയുള്ള മാരകമായ രോഗാണുക്കള്‍ സൂക്ഷിക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. വെയര്‍ഹൗസില്‍ നിന്ന് ഒരു ഹോസ് പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രഹസ്യ ലാബിലെ പ്രവര്‍ത്തനം കണ്ടെത്തിയതെന്നാണ് വിവരം. ചൈനയുമായി ബന്ധമുള്ള ഒരു ബയോടെക് കമ്പനിയുമായി ലാബിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുകണക്കിന് വൈറസുകളുടെ കുപ്പികള്‍ നിറച്ച ഫ്രീസറുകളും ഏകദേശം ആയിരത്തോളം ചത്തതും, ജീവനുള്ളതുമായ എലികളും ലാബില്‍ നിന്ന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോവിഡ് പരിശോധനയ്ക്കായി ഇവയെ ഉപയോഗിച്ചു എന്നാണ് നിഗമനം. റിപ്പോര്‍ട്ട് അനുസരിച്ച്, പരിശോധനയില്‍ കോവിഡ് ഡയഗ്നോസ്റ്റിക്, ഗര്‍ഭാവസ്ഥ പരിശോധനകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കണ്ടെത്തി. കൂടാതെ, ഹെപ്പറ്റൈറ്റിസ്, ഹെര്‍പ്പസ് എന്നിവയുള്‍പ്പെടെയും ഇരുപതോളം മറ്റ് സാംക്രമിക രോഗാണുക്കളും…
Read MoreTag: china
ഭൂമിയ്ക്ക് ആശ്വസിക്കാം ! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി ചൈന
ബെയ്ജിംഗ്: പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണു ചൈനീസ് ഗവേഷകര്‍. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്. മഞ്ഞക്കടൽ തീരത്തെ യുനെസ്കോയുടെ സംരക്ഷിത സൈറ്റായ ചൈനയുടെ ഡാഫെങ് പ്രദേശത്തെ ഉപ്പ് ചതുപ്പുകളിൽനിന്നാണ് ഇത്തരത്തിലുള്ള ബാക്ടീരിയകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്നു ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡൻസ് അധികൃതർ പറയുന്നു. പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയും ഇതുവരെ ഡാഫെങ് പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞെന്നും ക്യൂ ഗാര്‍ഡന്‍സ് അവകാശപ്പെട്ടു. ലോകമെമ്പാടുമായി ഉത്പാദിപ്പിക്കപ്പെടുന്ന കോടിക്കണക്കിനു ടൺ പ്ലാസ്റ്റിക്കിൽ പകുതിയിലധികവും ഭൂമിയിലും കടലിലുമായി ഉപേക്ഷിക്കപ്പെടുകയാണ്. ബാക്കിയുള്ളതിൽ കൂടുതലും കത്തിക്കുന്നതുവഴി അന്തരീക്ഷവും മലിനമാകുന്നു. എവിടെ കിടന്നാലും, എന്തു ചെയ്താലും ദഹിക്കാത്ത പ്ലാസ്റ്റിക്കിനെ ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന വെളിപ്പെടുത്തൽ അതുക1ണ്ടുതന്നെ ലോകത്തിനാകമാനം ആശ്വാസകരമാണ്.”മനുഷ്യനിർമിത പാരിസ്ഥിതിക കേന്ദ്രം’ എന്നനിലയിൽ അറിയപ്പെടുന്ന പ്രദേശമാണ് ഫംഗസുകളെ കണ്ടെത്തിയ ഡാഫെങ്. സജീവമായ തീരപ്രദേശത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കാനാകുന്ന തരത്തിലേക്ക്…
Read Moreചൈനയില്‍ ഒരു ദാരിദ്ര്യവുമില്ല ! രാജ്യത്ത് കടുത്ത ദാരിദ്ര്യമെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളും പോസ്റ്റുകളും നീക്കി അധികൃതര്‍…
ചൈനയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്ന് തരത്തില്‍ പ്രചരിക്കുന്ന വീഡിയോകള്‍ക്കെതിരേ നീക്കം ശക്തമാക്കി ചൈനീസ് അധികൃതര്‍. വീഡിയോകള്‍ നീക്കംചെയ്യുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. പെന്‍ഷനായി ലഭിക്കുന്ന 100 യുവാന്‍ (1182 ഇന്ത്യന്‍ രൂപ) കൊടുത്താല്‍ പലചരക്ക് സാധനങ്ങള്‍ എത്രത്തോളം വാങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു പ്രായംചെന്ന വനിത പോസ്റ്റുചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ അത് ഇന്റര്‍നെറ്റില്‍നിന്ന് നീക്കംചെയ്യപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. തന്റെ ഏക വരുമാനമാണ് 100 യുവാനെന്ന് സ്ത്രീ അവകാശപ്പെട്ടിരുന്നു. ചൈനീസ് അധികൃതര്‍ രാജ്യത്ത് ലഭ്യമായ പ്ലാറ്റ്ഫോമുകളില്‍നിന്ന് വീഡിയോ നീക്കംചെയ്തുവെങ്കിലും യുട്യൂബിലടക്കം ലഭ്യമാണ്. ചൈനയിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള പാട്ടിന്റെ പേരില്‍ ഒരു ഗായകന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ‘ഞാന്‍ എല്ലാ ദിവസവും മുഖം കഴുകാറുണ്ട്. എന്നാല്‍ എന്റെ മുഖത്തെക്കാള്‍ വൃത്തി എന്റെ പോക്കറ്റിനാണ്’ എന്ന തരത്തിലുള്ള പാട്ടാണ് അധികൃതരെ ചൊടിപ്പിച്ചത്. പാട്ട്…
Read Moreകിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ചൈന നടത്തുന്നത് ഉയിഗൂര്‍ മുസ്ലിം വംശഹത്യ ! കൂടാതെ വ്യാജപ്രചരണവുമെന്ന് റിപ്പോര്‍ട്ട്
കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടമാടുന്നത് ചൈനയുടെ മുസ്ലിം വംശഹത്യയെന്ന് റിപ്പോര്‍ട്ട്. ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്നത് വംശഹത്യയാണെന്നും സെന്റര്‍ ഫോര്‍ ഉയിഗൂര്‍ സ്റ്റഡീസിന്റെ (സിയുഎസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയിഗൂര്‍ മുസ്ലീങ്ങളെ വംശഹത്യയിലേക്ക് നയിക്കുകയാണ് ചൈനീസ് ഭരണകൂടമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇസ്ലാമോഫോബിയ ഇന്‍ ചൈന ആന്റ് ആറ്റിറ്റിയൂഡ്സ് ഓഫ് മുസ്ലിം കണ്ട്രീസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ചൈനയുടെ പിന്തുണയോടെ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിരോധ ആക്രമണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1949ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായത് മുതല്‍ ഈ നിലപാട് തന്നെയാണ് പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ചൈനീസ് ഭരണകൂടം കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഇസ്ലാമിനെതിരെ പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഉയിഗൂര്‍ മുസ്ലീം വിഭാഗത്തിനെതിരെ വംശഹത്യ നടത്തുകയാണ് ഇവര്‍. എന്നാല്‍ ചൈന നടത്തുന്ന വ്യാജ പ്രചാരണം കാരണം മുസ്ലിം രാജ്യങ്ങള്‍ക്ക് ചൈനയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സെന്റര്‍ ഫോര്‍…
Read Moreകാമുകന് സമ്മാനിച്ച ബാഗുകളെല്ലാം ‘മെയ്ഡ് ഇന്‍ കുന്നംകുളം’ ! ബാഗുകള്‍ വില്ക്കാന് ചെന്ന യുവതി സത്യമറിഞ്ഞ് തകര്‍ന്നു പോയി…
കാമുകന് പറ്റിച്ചതിനെപ്പറ്റി തുറന്നു പറഞ്ഞ് വികാരാധീനയായി ചൈനീസ് യുവതി. പ്രണയ സമ്മാനമായി കാമുകന് നല്കിയ ഡിസൈനര്‍ ബാഗുകള്‍ എല്ലാം വ്യാജമായിരുന്നു എന്നാണ് യുവതി പറയുന്നത്. കാമുകന് തനിക്ക് പ്രണയസമ്മാനമായി നല്‍കിയിരുന്നത് ഡിസൈനര്‍ ബാഗുകള്‍ ആയിരുന്നുവത്രേ. ഒടുവില്‍ ബാഗുകള്‍ നിറഞ്ഞ് മുറിയില്‍ സ്ഥലമില്ലാതായതോടെ കുറേയെണ്ണം വില്ക്കാന് യുവതി തീരുമാനിച്ചു. അപ്പോഴാണ് തന്നെ അയാള്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് യുവതി മനസിലാക്കിയത്. വമ്പന്‍ ബ്രാന്ഡുകളുടേതാണെന്ന് പറഞ്ഞ് കാമുകന് നല്‍കിയത് മുഴുവന്‍ വ്യാജ ബാഗുകള്‍ ആയിരുന്നു. ആകെ തകര്‍ന്ന് പോയ യുവതി കാമുകനോട് തന്നെ നേരിട്ട് കാര്യം അന്വേഷിക്കുകയായിരുന്നു. എന്നാല്‍ അയാളുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു എന്നും യുവതി പറയുന്നു. അയാള്‍ സമ്മാനമായി നല്കിയ ബാഗുകള്‍ എങ്ങനെ വില്ക്കാന് തോന്നിയെന്നും, നിന്റെ പ്രണയം തന്നെ വ്യാജമായത് കൊണ്ടല്ലേ നിനക്ക് അങ്ങനെ ചെയ്യാന്‍ തോന്നിയത് എന്നുമാണ് കാമുകന്റെ ആരോപണം. എന്നാല്‍ യുവതി പറയുന്നത് താന്‍ ബാഗുകള്‍ വില്‍പ്പനയ്ക്ക്…
Read Moreകൃഷി ചെയ്യാന്‍ സമ്മതിക്കുന്നില്ല ! ശ്രീലങ്കയില്‍ നിന്ന് ഒരു ലക്ഷം കുരങ്ങുകളെ ചൈനയിലേക്ക് കയറ്റി വിടും…
ചൈനയിലേക്ക് ഒരു ലക്ഷം കുരങ്ങന്മാരെ കയറ്റി അയയ്ക്കാന്‍ തീരുമാനിച്ച് ശ്രീലങ്ക. ശ്രീലങ്കയിലുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ ടോഖ് മകാഖ്വെ വിഭാഗത്തില്‍പെടുന്ന കുരങ്ങന്മാരെയാണ് കയറ്റുമതി ചെയ്യുക. ചൈനയിലെ ആയിരം മൃഗശാലകളിലേക്ക് ഈയിനത്തില്‍പെട്ട കുരങ്ങുകളെ വേണമെന്ന് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ പദ്ധതി. കര്‍ഷകര്‍ക്ക് ശല്യമായതോടെ സംരക്ഷിത വിഭാഗത്തില്‍പെടുന്ന കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളെ കൊന്നൊടുക്കാന്‍ ശ്രീലങ്ക അനുമതി നല്‍കിയിരുന്നു. ശ്രീലങ്കയില്‍ ടോഖ് മകാഖ്വെകളുടെ എണ്ണം 30 ലക്ഷം കടന്നെന്നും രാജ്യത്തെ കൃഷിക്ക് ഇവ ഭീഷണിയായതായുമാണ് ഗവണ്മെന്റ് പറയുന്നത്. ടോഖ് മകാഖ്വെകളുടെ വംശവര്‍ധനവ് തടയുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് ഇത്തരമൊരു ആവശ്യവുമായി ചൈന ശ്രീലങ്കയെ സമീപിക്കുന്നത്. ഇത്തരത്തിലുള്ള കയറ്റുമതികളെല്ലാം രാജ്യത്ത് നിരോധിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇത്തരമൊരു നടപടിക്ക് ശ്രീലങ്ക ഒരുങ്ങുന്നത്. ആദ്യപടി എന്നോണമാകും ഒരുലക്ഷം കുരങ്ങുകള്‍ രാജ്യം കടക്കുക. ശ്രീലങ്കയില്‍ തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ടോഖ് മകാഖ്വെകള് ഭീഷണിയാണ്.…
Read Moreഇത് പുതിയ ഇന്ത്യ ! മുമ്പത്തെക്കാള്‍ കൂടുതല്‍ തിരിച്ചടിക്കുന്ന രാജ്യമായി ഇന്ത്യമാറിയെന്ന് യു.എസ്; പാക്, ചൈന ബന്ധങ്ങളില്‍ ആശങ്ക…
അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ആശങ്കയെന്ന് യു.എസ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു വരുന്നതായാണ് യു.എസ്. ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക് പ്രകോപനങ്ങള്‍ക്കെതിരെ മോദിയുടെ കീഴില്‍ ഇന്ത്യ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്നും യു.എസ്. വ്യക്തമാക്കി. പ്രസ്തുത റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം യു.എസ്. കോണ്ഗ്രസിനുമുന്പില് സമര്‍പ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ല. 2020-ലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന്റെ അസ്വസ്ഥതകള്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ-പാക് ബന്ധത്തിലും യു.എസ്. ഇന്റലിജന്‍സ് ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും ആക്രമണം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യു.എസ്. മുന്നറിയിപ്പ് നല്കുന്നു. പാകിസ്താനെ സംബന്ധിച്ച്, തീവ്രവാദസംഘങ്ങളെ പിന്തുണക്കുന്നതിന്റെ ദീര്‍ഘമായ ചരിത്രമുണ്ടെന്നും എന്നാല്‍ ഇന്ത്യയാവട്ടെ മുമ്പത്തെക്കാള്‍ തിരിച്ചടിക്കുന്ന രാജ്യമായി…
Read Moreചൈനയില്‍ ജനസംഖ്യ വന്‍തോതില്‍ കുറയുന്നു ! 50 വര്‍ഷത്തിനിടെ ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു…
ചൈനയില്‍ ജനനനിരക്ക് വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇപ്പോള്‍ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം 141.18 കോടിയാണ് 2022ലെ ജനസംഖ്യ. 2021ലെ കണക്കുകളില്‍ നിന്ന് 8,50,000ത്തിന്റെ കുറവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന മുമ്പ് നടപ്പാക്കിയിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ പരിണിതഫലമായാണ് ഇതിനെ ലോകം കാണുന്നത്. നയം തിരുത്തിയെങ്കിലും ഇതിനോടകം ഒറ്റക്കുട്ടി, അല്ലെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന മാനസികാവസ്ഥയിലേക്ക് ചൈനീസ് യുവത്വം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. 2021ല്‍ 7.52 ആയിരുന്ന ജനനനിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍ 6.77 ആണ് ജനനനിരക്ക്. 1976ന് ശേഷം ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു. 7.37 ആണ് 2022ലെ കണക്കുകള്‍ പ്രകാരമുള്ള മരണനിരക്ക്. 7.18 ആയിരുന്നു 2021ലെ മരണനിരക്ക്. ചൈനയുടെ ജനസംഖ്യാനിരക്കിലെ ഈ കുറവ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചൈനയെ മറികടക്കാന്‍…
Read Moreസഹിക്കുന്നതിന് ഒരു പരിധിയില്ലേ ! ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് ചൈനയില്‍ വന്‍പ്രതിഷേധം…
ചൈനയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ ലോക്ഡൗണ്‍ കടുപ്പിക്കുകയാണ് ചൈനീസ് ഗവണ്മെന്റ്. ഷിന്‍ജിയാങിലെ ഉറുംകിയില്‍ തീപിടിത്തത്തില്‍ 10 പേര് മരിക്കാന്‍ കാരണം ചൈനീസ് ഗവണ്മെന്റ് ആണെന്ന് ആരോപിച്ച് ചൈനയില്‍ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. മൂന്ന് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഷി ജിന്‍പിങും തുലയട്ടെയെന്നും ഉറുംകിയെ സ്വതന്ത്രമാക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഉറുംകിയിലും ഷിന്‍ജിയാങിലും ചൈനയില്‍ മൊത്തത്തിലുമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് ആവശ്യമെന്നും നിയന്ത്രണങ്ങളല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സീറോ കോവിഡ് പോളിസിയെന്ന പേരില്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ചൈനയില്‍ തുടരുകയാണ്. ജീവന് രക്ഷിക്കാനുള്ള ഷിയുടെ നയമെന്നാണ് നിയന്ത്രണങ്ങളെ ചൈന…
Read Moreചൈന വീണ്ടും അടച്ചു പൂട്ടലിലേക്ക് ? രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നു;പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്.
ചൈനയില്‍ വീണ്ടും കോവിഡ് അതിരൂക്ഷമാവുന്നു. രോഗബാധ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. നവംബര്‍ ആറു മുതലാണ് ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ പല പ്രവിശ്യകളിലും ലോക്ഡൗണ്‍ സമാനമായ സാഹചര്യമാണ്. കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനുമാണു നിര്‍ദേശം. തലസ്ഥാന നഗരമായ ബെയ്ജിംഗില്‍ മാത്രം ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിലൊതുങ്ങാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നഗരം വിട്ടുപോയാല്‍ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം. ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച സീറോ കോവിഡ് പോളിസിയെത്തുടര്ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഈ മാസമാദ്യം ചൈന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യാന്തര…
Read More