ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നു; മാലദ്വീപിനെ സഹായിക്കാനെന്ന പേരിലുള്ള നീക്കം ഇന്ത്യയെ ലക്ഷ്യമിട്ട്;പാകിസ്ഥാന്‍ വഴി ഭീകരരെ കൂട്ടുപിടിച്ച് ആക്രമിക്കാനും പദ്ധതി…

ഷാങ്ഹായ്: ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നതായി സൂചന.മാലദ്വീപിനെ സഹായിക്കാനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ് കപ്പലുകളുടെ ഉന്നം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട്. കരയാക്രമണത്തിനായി പാക് ഭീകരരുമായി രഹസ്യധാരണയുണ്ടാക്കിയതായും വിവരമുണ്ട്.ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി ലക്ഷ്യമാക്കി ചൈനീസ് യുദ്ധവിമാനങ്ങള്‍ നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. മാലദ്വീപിന്റെ പേരും പറഞ്ഞ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കു ഭാഗത്തുകൂടി ചൈനീസ് പടക്കപ്പലുകള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. 11 ചൈനീസ് പടക്കപ്പലുകളെങ്കിലും മേഖലയിലുണ്ടെന്നാണു സൂചന. മാലദ്വീപിലെ അടിയന്തരാവസ്ഥ തുടരുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതിന്റെ പിന്നാലെയാണു കടലിലെ നീക്കം ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ ചേര്‍ന്ന മാലദ്വീപ് പാര്‍ലമെന്റ് അടിയന്തരാവസ്ഥ 30 ദിവസംകൂടി നീട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിലെ സ്പെഷല്‍ ഫോഴ്സസ് വിഭാഗം മാലദ്വീപിലേക്കു കുതിക്കാന്‍ തയാറെടുക്കുന്നെന്നു െചെനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാലദ്വീപിലെ അബ്ദുള്ള യാമീന്‍ സര്‍ക്കാരിനു ചൈനയുടെ ഉറച്ച പിന്തുണയുണ്ട്. ഇവിടുത്തെ പ്രതിപക്ഷം…

Read More