ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോള്‍ ഷാംപൂ തേച്ച് കുളിച്ചാല്‍ എങ്ങനെയിരിക്കും. ഇത്തരത്തില്‍ നടുറോഡില്‍ ഷാംപൂ തേച്ച് കുളി പാസാക്കിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നാന്‍ജിംഗിലാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവ് ട്രാഫിക് ലൈറ്റ് പച്ചയാകുന്നതുവരെ കാത്തിരിക്കേണ്ട സമയത്ത് കയ്യില്‍ കരുതിയ ഷാംപൂ എടുത്ത് തലയില്‍ തേക്കുകയായിരുന്നു. ആ സമയത്ത് നല്ല മഴ പെയ്തതാണ് യുവാവിനെ ഇതിന് പ്രേരിപ്പിച്ചത്. മേല്‍വസ്ത്രം ധരിക്കാതെയാണ് യുവാവ് തലയില്‍ ഷാംപൂ തേച്ച് പിടിപ്പിച്ചത്. യുവാവിന്റെ പ്രവര്‍ത്തി മുഴുവന്‍ പകര്‍ത്തിയ പുറകിലെ വാഹനത്തില്‍ വന്ന വ്യക്തി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കുളി വൈറലായി. യുവാവിനോട് ട്രാഫിക് പോലീസ് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്റെ മോശം മാനസികാവസ്ഥ ഒഴിവാക്കാന്‍ മുടി ഷാംപൂ ചെയ്തു എന്നാണ് യുവാവിന്റെ മറുപടി. ‘ട്രാഫിക് ലൈറ്റ് പച്ച നിറമാവുന്നത്…
Read MoreTag: china
പ്രളയത്തിനു പിന്നാലെ മണല്‍ക്കാറ്റും ! 25 നില കെട്ടിടത്തിന്റെ ഉയരത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ ഉലഞ്ഞ് ചൈന;വീഡിയോ കാണാം…
ദുരന്തങ്ങള്‍ ചൈനയെ വിടാതെ പിന്തുടരുന്നുവോ. കനത്ത പ്രളയം ദുരിതം വിതച്ച ചൈനയില്‍ അതിനു പിന്നാലെ വീശിയടിച്ച മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയത്തിന് പിന്നാലെ ഡാമുകള്‍ തകര്‍ന്നത് ചൈനയില്‍ വലിയ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. ഇതിന് പിന്നാലെ 100 മീറ്റര്‍ ഉയരത്തിലാണ് മണല്‍ക്കാറ്റ് അടിച്ചത്. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഗാന്‍സു പ്രവിശ്യയിലെ ഡുന്‍ഹാങ് നഗരത്തിലാണ് ശക്തമായ മണല്‍ക്കാറ്റ് എത്തിയത്. ഗോബി മരുഭൂമിയോട് ചേര്‍ന്ന കിടക്കുന്ന നഗരം കൂടിയാണിത്. മണല്‍ക്കാറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. കാറ്റിന്റെ ശക്തി കണ്ട് ജനങ്ങള്‍ പരിഭ്രമിച്ച് ഓടുന്നതും പുറത്തുവന്ന വീഡിയോകളില്‍ കാണാം. കൊറോണ വൈറസിന് പിന്നാലെ മഹാപ്രളയങ്ങളും മണല്‍ക്കാറ്റും അടക്കമുള്ള ദുരന്തങ്ങളാണ് ചൈനയില്‍ അടുത്തിടെയായി സംഭവിക്കുന്നത്.
Read Moreസഖാവ് ജാക്കിച്ചാന്‍ ! വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റുന്ന പാര്‍ട്ടിയുടെ മഹത്വം മനസ്സിലാക്കുന്നു ! ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാക്കിച്ചാന്‍…
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല നടപടികളും ലോകവ്യാപകമായി വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍താരം ജാക്കി ചാന്‍ രംഗത്ത്. പാര്‍ട്ടി നടത്തിയ സിംപോസിയത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം താന്‍ മനസിലാക്കുന്നുവെന്നും ജാക്കി ചാന്‍ കൂട്ടിച്ചേര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു സിംപോസിയം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സൂപ്പര്‍താരം പാര്‍ട്ടി നിയോഗിച്ച ഉപദേശക സമിതിയില്‍ അംഗമാണ്. പക്ഷേ 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ചൈന വിരുദ്ധ ജനാധിപത്യസമരങ്ങള്‍ക്കു താരം പിന്തുണ പ്രഖ്യാപിച്ചതു വിവാദമായിരുന്നു.
Read Moreകൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് യുഎസില്‍ നിന്നെന്ന് ചൈന ! ചൈനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…
ലോകത്തെ കാര്‍ന്നുതിന്നു മുന്നേറുന്ന കോവിഡ്19 വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് പല ലോകരാജ്യങ്ങളും ആരോപിക്കുമ്പോള്‍ വൈറസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന വാദവുമായി ചൈന രംഗത്ത്. 2019 ഡിസംബറിനു മുന്നേ തന്നെ രോഗം യുഎസില്‍ പ്രചരിച്ചിരുന്നതായി അടുത്തിടെ പഠനത്തില്‍ കണ്ടെത്തിയിരുന്നുവെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ് പറയുന്നു. ഇത് അന്വേഷിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അടുത്തിടെ യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) പുറത്തുവിട്ട പഠനത്തില്‍ അഞ്ചു യുഎസ് സ്റ്റേറ്റുകളില്‍നിന്നായി ഏഴു പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചതായി പറയുന്നു. ഔദ്യോഗികമായി കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഴ്ചകള്‍ മുന്‍പായിരുന്നു ഇത്. നിരീക്ഷണങ്ങളും പഠനങ്ങളും ഇനി യുഎസിലേക്കു മാറ്റണം. ബയോളജിക്കല്‍ ലബോറട്ടറികളുള്ള യുഎസില്‍ ആദ്യ ഘട്ടത്തില്‍ പരിശോധന വളരെ പതുക്കെയാണ് നടന്നതെന്നും സെങ് ഗുവാങ് പറഞ്ഞു. യുഎസിലെ ജൈവായുധങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും…
Read Moreലംബോര്‍ഗിനി മെരിച്ചു…ബാര്‍ബിക്യൂ കൊന്നു ! ബാര്‍ബിക്യൂ ലംബോര്‍ഗിനിയ്ക്ക് 51 ലക്ഷം രൂപയുടെ പണിയുണ്ടാക്കിയതിങ്ങനെ…വീഡിയോ കാണാം…
ഒരു ബാര്‍ബിക്യൂ കാരണം ഉണ്ടായത് വെറും 51 ലക്ഷം രൂപയുടെ നഷ്ടം. ലംബോര്‍ഗിനി അവന്റഡോറിന്റെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് വരുന്ന തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ശ്രമിച്ച യുവാവിനാണ് ഈ കനത്ത നഷ്ടം സംഭവിച്ചത്. ചൈനയിലെ ഹുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് ഒരു അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗില്‍ പാര്‍ട്ടി നടത്തുകയായിരുന്ന യുവാവിന്റെ തലയില്‍ ഞൊടിയിടയിലാണ് പുതിയൊരു ഐഡിയ ഉദിച്ചത്. ത്രോട്ടില്‍ നല്‍കുന്നതിന് അനുസരിച്ച് ലംബോര്‍ഗിനി അവന്റഡോറിന്റെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് ഇടയ്ക്ക് തീ വരാറുണ്ട്. എന്‍ജിനില്‍ നിന്നുള്ള റോ ഫ്യൂവല്‍ എക്‌സ്‌ഹോസ്റ്റിലേക്ക് തള്ളുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്തുകൊണ്ട് ആ തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്തുകൂടാ എന്ന ചിന്തയാണ് യുവാവിന് 51 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയത്. കുറച്ചു നേരം രസകരമായിരുന്നുവെങ്കിലും എന്‍ജിനില്‍ നിന്ന് പുക വന്നതോടെ പണിപാളിയെന്ന് മനസ്സിലാക്കിയ യുവാവ് ഗ്രില്‍ മതിയാക്കി. വാഹനത്തിന്റെ കൂളന്റ് സിസ്റ്റവും തകരാറിലായി. കുടൂതല്‍…
Read Moreമഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍ നിന്നു തന്നെ ? വുഹാന്‍ ലാബിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിനു മുമ്പുതന്നെ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്…
അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നതു പോലെ തന്നെ കോവിഡ് വൈറസ് പുറത്തു വന്നത് ചൈനയിലെ വുഹാനില്‍ ലാബില്‍ നിന്നാണെന്ന സംശയം ബലപ്പെടുന്നു. കോവിഡിനെക്കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. രോഗബാധിതരായ ഗവേഷണകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വൈറസിന്റെ ഉറവിടം വുഹാനിലെ ലാബാണെന്ന വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രോഗവ്യാപനത്തെക്കുറിച്ച സംശയങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ വിദഗ്ധര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിച്ചു മുമ്പോട്ടു പോവുകയാണെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു. വൈറസ്…
Read Moreകോവിഡ് ചൈനയുടെ ജൈവായുധം ? മൂന്നാം ലോകയുദ്ധത്തിലൂടെ ലോകത്തെ തകര്‍ക്കാന്‍ കരുതിവെച്ചത്; പെന്റഗണ്‍ ചോര്‍ത്തിയ ചൈനീസ് ധവള പത്രത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
കോവിഡ് ചൈനീസ് സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. 2015 ല്‍ തന്നെ സാര്‍സ് കോവ് വൈറസിലെ ജൈവായുധ ‘സാധ്യത’ ചൈന തിരിച്ചറിഞ്ഞിരുന്നെന്നാണു യു.എസ്. പ്രതിരോധ വകുപ്പായ പെന്റഗണിന്റ നിലപാട്. ഇതുസംബന്ധിച്ചു ചൈനീസ് സൈന്യം തയാറാക്കിയ ധവളപത്രം ചോര്‍ന്നുകിട്ടിയെന്നാണ് പെന്റഗണ്‍ പറയുന്നത്.ധവളപത്രത്തിന്റെ ഉള്ളടക്കം ‘ ദ് ഓസ്ട്രേലിയന്‍’ പുറത്തുവിട്ടു. ചൈനീസ് സൈന്യത്തിന്റെ ഭാഗമായ ആരോഗ്യ വിദഗ്ധരാണു ധവളപത്രം തയാറാക്കിയത്. മൂന്നാം ലോകയുദ്ധം ജൈവായുധം ഉപയോഗിച്ചുള്ളതാകുമെന്നു ധവളപത്രത്തിലുണ്ട്. ജൈവായുധം ഉപയോഗിക്കാന്‍ പറ്റിയ സാഹചര്യത്തെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്. വൈകിട്ടാകണം ഈ ആയുധം പ്രയോഗിക്കേണ്ടത്. മഴയും മഞ്ഞുമുള്ള ദിവസങ്ങള്‍ ഒഴിവാക്കുകയാകും നല്ലത്. ഇവ ജൈവായുധങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തും. കാറ്റും അനുകൂല ഘടകമാണ്. വൈറസ് പടരുന്നതോടെ ശത്രുരാജ്യത്തിന്റെ ആരോഗ്യ സംവിധാനം തകരാറിലാകും. ഇതോടെ ശത്രുരാജ്യം പ്രതിസന്ധിയിലാകും. ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയുടെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെയാണു പ്രതിരോധ വിദഗ്ധര്‍ സംശയത്തോടെ കാണുന്നത്. ഇവിടെ വൈറസുകള്‍ക്കു ജനിതക മാറ്റം…
Read Moreകൊറോണയെ കണ്ടെത്താന്‍ ചൈനയുടെ ‘ഗുദ’ പരിശോധന ! നിന്ദ്യമായ ഈ പരിശോധന നിര്‍ത്തണമെന്ന് ജപ്പാന്‍; ഒന്നും പറയാതെ ചൈന…
ചൈനയില്‍ കോവിഡ് ബാധ കണ്ടെത്താന്‍ പലയിടത്തും നടത്തി വരുന്നത് ‘ഗുദ’ പരിശോധന. ഈ സാഹചര്യത്തില്‍ ചൈനയില്‍ താമസിക്കുന്ന ജപ്പാനീസ് പൗരന്മാരില്‍ ഗുദത്തില്‍ സ്വാബ് പരിശോധനകള്‍ നടത്തുന്നത് പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഇത് പരിശോധനയ്ക്കു വിധേയരാകുന്നവരില്‍ കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നാണ് ജപ്പാന്‍ പറയുന്നത്. എന്നാല്‍, പരിശോധനാ രീതി മാറ്റുമോ എന്ന കാര്യത്തില്‍ ചൈന വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ലെന്നാണ് ജാപ്പനീസ് അധികൃതര്‍ വ്യക്തമാക്കിയത്. ചില ജപ്പാന്‍ പൗരന്മാര്‍, ഗുദ പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നതായി ജാപ്പനില്‍ എംബസിയില്‍ പരാതി നല്‍കുകയായിരുന്നു എന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി കാറ്റ്‌സുനോബു കാറ്റോ അറിയിച്ചു. എത്രപേര്‍ക്ക് ഇപ്രകാരമുള്ള പരിശോധന നടത്തി എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇനം വൈറസുകള്‍ വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ചില ചൈനീസ് നഗരങ്ങളില്‍ ഗുദത്തില്‍ നിന്നുള്ള സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുക്കുന്നത്. ഈ സാമ്പിള്‍ ശേഖരിക്കുന്നതിനായി…
Read Moreചൈനയില്‍ ഐസ്‌ക്രീമിലും കൊറോണ വൈറസ് ! ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു; കൊറോണയുടെ വ്യാപനരീതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നു…
ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തി ഐസ്‌ക്രീമിലും കൊറോണ വൈറസിന്റെ സാന്നിധ്യം. ചൈനയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഐസ്‌ക്രീം നിര്‍മിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും ചെയ്തു. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസ്‌ക്രീമിന്റെ 2,089 ബോക്സുകള്‍ കമ്പനി നശിപ്പിച്ചു. എന്നാല്‍ കമ്പനിയുടെ 4836 ഐസ്‌ക്രീം ബോക്‌സുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐസ്‌ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇവരോട് അവരുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകള്‍ വന്നതോടെ കമ്പനിയിലെ 1600 ഓളം ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇവരില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ…
Read More‘കഞ്ഞികുടിക്കാന്‍ ഇന്ത്യയെ ആശ്രയിച്ച് ചൈന’ ! മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു…
മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ അരി ഇറക്കുമതി ചെയ്യാന്‍ ചൈന തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യവസായ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ, ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ബെയ്ജിംഗില്‍ മാത്രം പ്രതിവര്‍ഷം നാല് ദശലക്ഷം ടണ്‍ അരിയാണ് ഇറക്കുമതി ചെയ്യുന്നത്. മുമ്പ് ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇവര്‍ ഇന്ത്യയില്‍ അരി വാങ്ങുന്നത് നിര്‍ത്തിയിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം എന്നത് ശ്രദ്ധേയമാണ്. ”ചൈന ആദ്യമായി അരി വാങ്ങുന്നു. ഇന്ത്യന്‍ വിളയുടെ ഗുണനിലവാരം കണ്ട് അടുത്ത വര്‍ഷവും അവര്‍ അരി വങ്ങിയേക്കാം,” റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു. ഒരു ടണ്ണിന് 300 ഡോളര്‍ നിരക്കില്‍ ഒരു…
Read More