കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയില്‍ ! ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യും മുമ്പുതന്നെ അമേരിക്കയില്‍ കോവിഡ് എത്തിയിരുന്നുവെന്ന വിവരം ഞെട്ടിക്കുന്നത്…

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം എന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ പഴികേട്ട സ്ഥലമാണ് ചൈനയിലെ വുഹാന്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം ലോകത്തെയാകെ ഞെട്ടിക്കുന്നുവെന്നു പറഞ്ഞാല്‍ പോലും അത് അതിശയോക്തിയാവില്ല. ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പു തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നു എന്നുള്ള പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യും മുമ്പ് തന്നെ കൊറോണവൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്ന് പഠനം പറയുന്നു. 2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് ലഭിച്ച 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുന്നു. റെഡ്‌ക്രോസാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സാര്‍സ് കോവ്-2 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ അമേരിക്കയില്‍ എത്തിയെന്നാണ് പഠനം…

Read More

പണിപാളി ! ചൈനയില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പാക്കറ്റില്‍ വന്‍തോതില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം; തണുത്ത ഭക്ഷണത്തില്‍ വൈറസ് ബാധ അപൂര്‍വം…

ചൈനയില്‍ ഇറക്കുമതി ചെയ്ത ഭക്ഷണപാക്കറ്റില്‍ കൊറോണ സാന്നിദ്ധ്യം കണ്ടെത്തി. ശീതീകരിച്ച മത്സ്യപാക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതെ സമയം ഭക്ഷണ പാക്കറ്റ് എവിടെനിന്നാണ് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇത്തരം ഭക്ഷണപ്പൊതികളുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍(സിഡിസി) പറഞ്ഞു. തണുത്ത ഭക്ഷണത്തില്‍ വൈറസ് സാന്നിദ്ധ്യം അപൂര്‍വമാണെന്നാണ് സിഡിസി പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ ശീതീകരിച്ച ചെമ്മീന്‍ പായ്ക്കറ്റില്‍ നിര്‍ജീവമായ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചെമ്മീനിന്റെ ഇറക്കുമതി ചൈനയില്‍ നിരോധിച്ചിരുന്നു. ഈ വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് പല രാജ്യങ്ങളും ഇത്തരത്തിലുള്ള ഫ്രോസന്‍ ഭക്ഷണങ്ങളുടെ ഇറക്കുമതി കര്‍ശന പരിശോധനയ്ക്കു ശേഷം മതിയെന്ന നിലപാടിലാണെന്നാണ് റിപ്പോര്‍ട്ട്.

Read More

ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയാക്കാനൊരുങ്ങി പാക്കിസ്ഥാന്‍ ! പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തു കളയാന്‍ തുടങ്ങുന്നത് ചൈനയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്…

പാക്കിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തിന്റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞ് പാക് പ്രവിശ്യയാക്കാന്‍ നീക്കം. ചൈനീസ് സമ്മര്‍ദഫലമായാണിതെന്നാണ് സൂചന. ഈ നീക്കങ്ങളുടെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്റെയും ചുമതലയുള്ള അലി അമിന്‍ ഗന്ദാപുര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ പരിഗണിച്ചു മാത്രമേ ഇക്കാര്യം നിയമപരമായി നടപ്പാക്കാന്‍ പാകിസ്താന് സാധിക്കൂ. 1949-ല്‍ ഒപ്പിട്ട കറാച്ചി എഗ്രിമെന്റ് പ്രകാരം കൊണ്ടുവന്ന ഫ്രോണ്ടിയര്‍ ക്രൈം റെഗുലേഷന്‍ പ്രകാരമായിരുന്നു പാകിസ്താന്‍ ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 1975ല്‍ ഇത് ഇല്ലാതാക്കിയെങ്കിലും ഇതിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ നിലനിര്‍ത്തി. 1994ല്‍ നോര്‍ത്തേണ്‍ ഏരിയ കൗണ്‍സില്‍ രൂപീകരിച്ച് ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഭരണം അതിന്റെ…

Read More

ഇതെന്താ വൈറസുകളുടെ ഫാക്ടറിയോ ? കോവിഡ് ലോകത്തെ വിറപ്പിക്കുമ്പോള്‍ മറ്റൊരു വൈറസിനെക്കൂടി ലോകത്തിനു സമ്മാനിച്ച് ചൈന; ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിലും എത്തിയെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്…

ചൈനയിലെ വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വൈറസ് ലോകത്തെ തകര്‍ത്ത് മുന്നേറുമ്പോള്‍ തന്നെ ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് കൂടി ഇന്ത്യയില്‍ എത്തിയതായി വിവരം. ക്യാറ്റ് ക്യൂ(സിക്യുവി) എന്ന പേരിലറിയപ്പെടുന്ന ചൈനീസ് വൈറസിനെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ആണ് ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ ക്യാറ്റ് ക്യൂ വൈറസിന് ശേഷിയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി ക്യൂവിന്റെ വ്യാപനം മനസ്സിലാക്കുന്നതിന് രാജ്യത്ത് കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പഠനം പറയുന്നുണ്ട്. ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് സിക്യുവി. ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് വിദ്ഗ്ധര്‍ പറയുന്നു.…

Read More

ചൈനയില്‍ ബ്രസല്ല രോഗം പിടിമുറുക്കുന്നു ! രോഗബാധിതരുടെ എണ്ണം 3000 പിന്നിട്ടു; രോഗവ്യാപനം കൊറോണയേക്കാള്‍ വേഗത്തില്‍…

കൊറോണയ്ക്കു പിന്നാലെ ബ്രസല്ല രോഗവും ചൈനയില്‍ വ്യാപകമാവുന്നു. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്താണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. ഇതുവരെ 3000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലാന്‍സോ എന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലെ നിരവധി ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടു. മൃഗങ്ങള്‍ക്കായി ബ്രൂസല്ല വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ലാന്‍സോ. കാലാവധി കഴിഞ്ഞ അണുവിമുക്ത ലായനികള്‍ ഉപയോഗിച്ചിരുന്നതാണ് രോഗം പടരാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിലുണ്ടായ വാതക ചോര്‍ച്ചയ്‌ക്കൊപ്പം ബ്രസല്ല ബാക്ടീരിയയും അന്തരീക്ഷത്തില്‍ വ്യാപിച്ച് 200 ഓളം പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.നിലവില്‍ 3,245 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കന്നുകാലികള്‍, പന്നി, പട്ടി എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. ഈ രോഗം ബാധിച്ച മൃഗങ്ങളുടെ പാല് മറ്റ് ഉത്പന്നങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പടരാം. ബ്രസല്ല ബാക്ടീരിയ അന്തരീക്ഷത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഈ വായു ശ്വസിക്കുന്നതിലൂടെയും രോഗം പിടിപെടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വൈറസ്…

Read More

പണി പട്ടുനൂലിലും ! ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനൊരുങ്ങി ഇന്ത്യ; ഇന്ത്യയുടെ നീക്കം ചൈനയ്ക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തല്‍…

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് അടുത്ത പണി കൊടുത്ത് ഇന്ത്യ. ടിക്‌ടോകും പബ്ജിയുമടക്കമുള്ള ആപ്പുകള്‍ നിരോധിച്ചതിലൂടെ ചൈനീസ് സാമ്പത്തിക മേഖലയ്ക്ക് ആഘാതമേല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം കനത്ത തിരിച്ചടിയാകും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണ നിലവാരം ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത ഒരു വര്‍ഷത്തനകമായി ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാത്രമല്ല രാജ്യത്ത് പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ്മ നേരത്തെ വിമര്‍ശനത്തിന് വിധേയമായിരുന്നു. അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കു ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്. 2019-20 സാമ്പത്തിക…

Read More

ചൈന നേരിടാന്‍ പോകുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി ! ചൈനയ്‌ക്കെതിരേ ഉപരോധം കടുപ്പിക്കാനുറച്ച് അമേരിക്ക; സാംസങിന്റെ ചൈനയിലെ അവസാന ടിവി ഫാക്ടറിയും പൂട്ടുന്നു…

അമേരിക്ക ചൈനയ്‌ക്കെതിരേ ഉപരോധങ്ങള്‍ കടുപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ പരന്നതോടെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ട് ചൈന. ഒറ്റയടിക്ക് 400 കോടി ഡോളറിന്റെ നഷ്ടമാണ് ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിക്കുണ്ടായത്. ഹോങ്കോങ് വിപണിയില്‍ 22 ശതമാനവും, ഷാങ്ഹായ് വിപണിയില്‍ 11 ശതമാനവുമാണ് ഇടിഞ്ഞത്. ഇതോടെ ശരിക്കുമുള്ള ഉപരോധം പ്രഖ്യാപിച്ചാല്‍ സ്ഥിതി ദയനീയമാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ കമ്പനികള്‍ ഇനി എസ്എംഐസിക്ക് സാധനങ്ങളോ സേവനങ്ങളോ നല്‍കരുതെന്ന ഉത്തരവ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയേക്കാമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതാണ് തകര്‍ച്ചയ്ക്ക് വഴിവെച്ചത്. ഈ റിപ്പോര്‍ട്ട് ശരിയാവുകയാണെങ്കില്‍ പ്രോസസര്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാമെന്ന ചൈനയുടെ സ്വപ്നത്തിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ആവശ്യത്തിന് ചിപ്പുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ചൈനയുടെ അവസാന പ്രതീക്ഷയായിരുന്നു എസ്എംഐസി. അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ കേന്ദ്രമാക്കിയിറങ്ങുന്ന ഇത്തരം വാര്‍ത്തകള്‍ക്കെതിരേ രൂക്ഷ പ്രതികരണമാണ് ചൈന നടത്തുന്നത്. നീതിയില്ലാത്ത പീഡനമാണിതെന്ന് ചൈന തുറന്നടിച്ചു. കുറച്ചു…

Read More

പബ്ജി നിരോധനത്തിലൂടെ ഇന്ത്യ ചൈനയ്ക്ക് നല്‍കിയത് എട്ടിന്റെ പണി ! ടെന്‍സെന്റിന് നഷ്ടം 1.02 കോടി രൂപ; കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്…

ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഗെയിംസിന് ഏര്‍പ്പെടുത്തിയ നിരോധനം ചൈനയെ സാമ്പത്തികമായി ഉലച്ചിരിക്കുകയാണ്. പബ്ജി നിരോധനത്തിന്റെ പിറ്റേ ദിവസം തന്നൈ വിപണി മൂല്യത്തില്‍ 1,400 കോടി ഡോളര്‍ (ഏകദേശം 1.02 ലക്ഷം കോടി രൂപ) നഷ്ടമായെന്ന് റിപ്പോര്‍ട്ട്. പബ്ജി നിരോധിച്ചതിന് ശേഷം ടെന്‍സെന്റ് ഓഹരികള്‍ രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് നിരോധിച്ചത്. ഇന്ത്യ-ചൈന ലഡാക്ക് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയം ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഗെയിമുകളും കാമറ ആപ്പുകളുമാണ് നിരോധിച്ചവയില്‍ ഏറെയും. ഇതില്‍ത്തന്നെ പബ്ജി നിരോധിച്ചതാണ് ഏറ്റവും പ്രാധാന്യം നേടുന്നത്.ഏകദേശം 175 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഒരു ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ…

Read More

ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ വിലപിച്ച് ചൈന ! ഇന്ത്യ തെറ്റു തിരുത്താന്‍ തയ്യാറകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം…

പബ്ജി ഉള്‍പ്പെടെയുള്ള ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ചൈന. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണെന്ന് ഇന്ത്യയുടെ തീരുമാനമെന്നും ഇന്ത്യ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞു. ജനപ്രിയ വിഡീയോ ഗെയിം പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍ ഐ.ടി.നിയമത്തിന്റെ 69 എ പ്രകാരം രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഗെയിം ആപ്പുകളായ കാംകാര്‍ഡ്, ബെയ്ഡു, കട്കട്, ട്രാന്‍സെന്‍ഡ് തുടങ്ങിയവയും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. ടിക്‌ടോക് അടക്കം നേരത്തേ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഈ ആപ്പുകള്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിലുള്ള ചില ആപ്പുകള്‍ അവ ഉപയോഗിക്കുന്നവരുടെ…

Read More

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയില്‍ കൊറോണ വൈറസ് ! ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ചൈന…

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ചൈനയിലെ മറ്റു പ്രധാന നഗരങ്ങളിലും ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍ വിഭവങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിയിറച്ചില്‍ നിന്ന് എടുത്ത സാംപിള്‍ പരിശോധിക്കവെയാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെന്‍സെനിലെ തദ്ദേശീയ ഭരണകൂടമാണ് ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി അറിയിച്ചത്. ഇതേതുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു നിര്‍ദേശം നല്കി. ഉല്‍പ്പന്നവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള ആളുകളുടെ സാംപിള്‍ പരിശോധനകളും നടത്തുന്നുണ്ട്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ യാന്റ്‌റായില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read More