‘വാവെ’ കരയുന്നു ! അത്യാധുനിക പ്രൊസസറുകള്‍ ഇനി നിര്‍മിക്കാനായേക്കില്ലെന്ന് ചൈനീസ് കമ്പനി; അമേരിക്കയുടെ ഉപരോധം ഏറ്റു തുടങ്ങി ?

ചൈനീസ് കമ്പനികള്‍ക്ക് ഇത് കഷ്ടകാലമോ ? അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ അനന്തരഫലം അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ് ലോകത്തെ വലിയ ചൈനീസ് കമ്പനികളിലൊന്നായ വാവെ. തങ്ങളുടെ ഏറ്റവും അത്യാധുനിക പ്രോസസറുകള്‍ ഇനി നിര്‍മിക്കാനായേക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍. അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും കമ്പനി മുന്നോട്ടു നീങ്ങുമെന്ന പ്രതീക്ഷയായിരുന്നു ഇതുവരെ വാവെയ് പ്രകടിപ്പിച്ചുവന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ കമ്പനി പ്രതിസന്ധിയിലാണെന്ന സൂചനയാണ് നല്‍കുന്നത്. ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാവെയ് കമ്പനി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്ന് എന്നതു കൂടാതെ ടെലികോം നെറ്റ്വര്‍ക്ക് ഉപകരണ നിര്‍മാണത്തിലും ഒന്നാം സ്ഥാനത്താണ്. ഇന്ത്യയും അമേരിക്കയും അടക്കം പല രാജ്യങ്ങളും അടുപ്പിക്കില്ലെങ്കിലും ലോകത്ത് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ചെലവിലും, ഏറ്റവും ഗുണമേന്മയുള്ളതുമായ 5ജി നെറ്റ്വര്‍ക്ക് ഒരുക്കാനുള്ള ശേഷിയുള്ളത് വാവെയ്ക്കാണെന്നാണ് വിലയിരുത്തല്‍. അമേരിക്ക-ചൈന സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ധുവായി തീര്‍ന്നതാണ് വാവെയ്ക്കു വിനയായത്.…

Read More

ചൈനയില്‍ നിന്ന് ഒരു വൈറസ് കൂടി ! ചെള്ളില്‍ നിന്ന് പകരുന്ന വൈറസ് ബാധിച്ച് ഇതിനോടകം മരിച്ചത് ഏഴുപേര്‍; വളര്‍ത്തു ജീവികളെയും ബാധിക്കുന്ന വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും…

ചൈനക്കാരുടെ സംഭാവനയായ കോവിഡ് ലോകമാകെ സംഹാരതാണ്ഡവം തുടരുന്നതിനിടെ മറ്റൊരു തരം വൈറസ് ബാധ കൂടി ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഒരു തരം ചെള്ളില്‍ നിന്നാണ് ഈ വൈറസ് പടരുന്നത്. ഈ ചെള്ളിന്റെ കടിയേറ്റ് ഇതിനോടകം ഏഴുപേര്‍ മരിച്ചുവെന്നാണ് വിവരം. അറുപതോളം പേര്‍ക്ക് രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ മാധ്യമം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേര്‍ക്ക് ജൂണില്‍ ഈ വൈറസ് ബാധിച്ചതായും പിന്നീട് അന്‍ഹൂയി പ്രവിശ്യയിലെ 23 പേര്‍ കൂടി രോഗബാധിതരായെന്നും റിപ്പോര്‍ട്ടുണ്ട്. രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചെള്ളിന്റെ കടിയേല്‍ക്കുന്നതാണ് രോഗബാധക്കുള്ള പ്രധാന കാരണം. കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, പന്നികള്‍ തുടങ്ങിയ മൃഗങ്ങളിലും…

Read More

അമേരിക്കയില്‍ പുതിയ ‘വിത്തിറക്കി’ ചൈന ! ചൈനയുടെ അജ്ഞാത വിത്തു പായ്ക്കറ്റുകള്‍ എത്തിയത് അമേരിക്കയിലെ ആയിരക്കണക്കിന് വീടുകളുടെ മെയില്‍ ബോക്‌സില്‍;ജൈവായുധമെന്ന് സംശയം…

കൊറോണ വൈറസിന് ലോകത്തിനു സമ്മാനിച്ച ചൈനയുടെ വക അമേരിക്കയ്ക്ക് പുതിയ സമ്മാനം. അമേരിക്കയിലെ ആയിരക്കണക്കിന് വീടുകളുടെ മെയില്‍ ബോക്‌സില്‍ എത്തിയിരിക്കുന്ന അജ്ഞാത ചൈനീസ് വിത്തുകളാണ് അമേരിക്കയെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ വീടുകളില്‍ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയില്‍നിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാര്‍ഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയില്‍ പലതും യുഎസില്‍ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓര്‍ഡര്‍ ചെയ്തിട്ടുമല്ല ലഭിച്ചതും. കൃഷി ചെയ്താല്‍ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് ജൈവായുധമാണ് ഇതെന്ന സംശയം മുറുകുന്നത്. ഇതേത്തുടര്‍ന്ന് സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാര്‍ട്‌മെന്റ് ഓഫ് അഗ്രികള്‍ചേഴ്‌സ് ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍…

Read More

ചൈനയില്‍ കോവിഡിന്റെ രണ്ടാം വരവ് ? ഷിന്‍ജിയാങ് പ്രവിശ്യയില്‍ പരിശോധന സൗജന്യം; ഉറവിടമറിയാത്ത കേസുകളുടെ എണ്ണം കൂടുന്നു…

ചൈനയില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന. രോഗം വീണ്ടും വ്യാപിച്ചേക്കുമെന്ന ഭയത്തെത്തുടര്‍ന്ന് ഷിന്‍ജിയാങ് പ്രവശ്യയില്‍ കോവിഡ് പരിശോധ സൗജന്യമാക്കി. പ്രവിശ്യയില്‍ മാളുകളും ഹോട്ടലുകളും അടച്ചു. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രാദേശിക സമ്പര്‍ക്കത്തെ തുടര്‍ന്ന് ഉറുംഖി നഗരത്തില്‍ 13 കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രണ്ട് ഘട്ടമായി പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. നഗരത്തില്‍ 30 കേസുകളും 41 ലക്ഷണങ്ങളില്ലാത്ത രോഗവാഹകരുമുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരുമായും സംശയിക്കപ്പെടുന്നവരുമായും സമ്പര്‍ക്കത്തിലുള്ളവരെയാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കുക. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ മറ്റ് പാര്‍പ്പിട സമുച്ചയങ്ങളിലെ താമസക്കാര്‍, സര്‍ക്കാര്‍, സിവില്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവര്‍ക്കും പരിശോധന നടത്തും. ഇതിനിടയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പുതിയ കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 എണ്ണവും പ്രാദേശിക സമ്പര്‍ക്കം മൂലം ഉണ്ടായതാണ്. മൂന്നെണ്ണം മാത്രമാണ് പുറത്ത് നിന്ന് വന്നത്. കഴിഞ്ഞ 24…

Read More

വൈറസിനെക്കുറിച്ച് ചൈന പുറത്തു പറഞ്ഞത് ഏറെ വൈകി ! തന്റെ ഗവേഷണത്തെ അവഗണിച്ചില്ലായിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞ…

കോവിഡിനു കാരണമായ കൊറോണ വൈറസിനെപ്പറ്റി വളരെ മുമ്പേ തന്നെ അറിയാമായിരുന്നിട്ടും ചൈന പുറംലോകത്തിനു മുമ്പില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് ഏറെ വൈകിയെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞ. അമേരിക്കയില്‍ അഭയം തേടിയ ശാസ്ത്രജ്ഞയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വൈറോളജി ആന്‍ഡ് ഇമ്യൂണോളജിയില്‍ വൈദഗ്ധ്യം നേടിയ ലി മെങ് യാന്‍ ആണ് ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പകര്‍ച്ചവ്യാധികളില്‍ വൈദഗ്ധ്യമുള്ള റഫറന്‍സ് ലാബോറട്ടറിയായി ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ചൈനയെ പരിഗണിക്കുന്നതു കൂടി കണക്കിലെടുത്ത് 2020ന്റെ തുടക്കത്തില്‍ ലോകം മുഴുവന്‍ കോവിഡ് വൈറസ് വ്യാപിച്ചപ്പോള്‍ ഇതിനേക്കുറിച്ച് ലോകത്തോടു വെളിപ്പെടുത്താനും ചൈനയ്ക്കു ബാധ്യതയുണ്ടായിരുന്നുവെന്നു ലീ മെങ് അഭിമുഖത്തില്‍ പറഞ്ഞു. ഈ മേഖലയില്‍ ഏറ്റവും വൈദഗ്ധ്യം ഉള്ളവരെന്നു കരുതുന്ന തന്റെ സൂപ്പര്‍വൈസര്‍മാര്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട തന്റെ ഗവേഷണത്തെ അവഗണിച്ചുവെന്നും അല്ലാത്തപക്ഷം നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും ലീ…

Read More

ചൈനയ്ക്ക് പുറത്തേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങി ടിക് ടോക് ! ഇതോടൊപ്പം പുതിയ മാനേജ്മെന്റ് ബോര്‍ഡും സൃഷ്ടിക്കും; ഇന്ത്യ കൊടുത്ത പണി ശരിക്കും ഏറ്റു…

ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോക്ക് നിരോധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സമൂല മാറ്റത്തിനൊരുങ്ങി കമ്പനി. ചൈനക്ക് പുറത്തേക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് മാറ്റാനും പുതിയ മാനേജ്മെന്റ് ബോര്‍ഡ് സൃഷ്ടിക്കാനുമാണ് ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാന്‍സ് ലിമിറ്റഡ് ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബൈറ്റ്ഡാന്‍സിന് ഉപരിയായി ടിക് ടോക്കിന് പ്രത്യേക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ല. ചൈന കേന്ദ്രീകരിച്ചാണ് ബൈറ്റ് ഡാന്‍സ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചൈനീസ് ബന്ധം തിരിച്ചടിയാവുമെന്ന് വ്യക്തമായതോടെ വിവിധ രാജ്യങ്ങളില്‍ ഓഫീസ് സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് ടിക് ടോക്കിന്റെ പദ്ധതി. പേരു വെളിപ്പെടുത്താത്ത ടിക് ടോക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോസ് ആഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ലണ്ടന്‍, ഡുബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് തുറക്കാനാണ് ആലോചന. നേരത്തെ വാള്‍സ്ട്രീറ്റ് ജേണലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിര്‍മാതാക്കളുടെയും താല്‍പര്യം മാനിച്ചാണ് പ്രവര്‍ത്തന രീതിയില്‍ മാറ്റം…

Read More

ചൈന മാരക രോഗങ്ങളുടെ ഫാക്ടറി ആവുന്നുവോ ! കൊറോണയ്ക്കും പന്നിപ്പനിയ്ക്കും പിന്നാലെ ‘പ്ലേഗും’ വരുന്നുണ്ടെന്ന് ചൈനയുടെ തുറന്നു പറച്ചില്‍…

ചൈന മാരക രോഗങ്ങളുടെ ഫാക്ടറിയാവുന്നുവോ എന്ന ചോദ്യമാണ് കഴിഞ്ഞ ഏതാനും നാളുകളായി ഉയരുന്നത്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കോവിഡിനു പിന്നാലെ ചൈനയില്‍ മാരകമായ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ മാരകമായ അടുത്ത രോഗം എത്തിക്കഴിഞ്ഞുവെന്ന വിവരമാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തു വരുന്നത്. ബൂബോണിക് പ്ലേഗ് ആണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ പ്രദേശമായ ബയാന്നൂരില്‍ നിന്നാണ് ഞായറാഴ്ച ഇതു സംബന്ധിച്ച മുന്നറിയിപ്പ് വന്നത്. ലെവല്‍ മൂന്ന് തലത്തിലുള്ള മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബയാന്നൂരിലെ ഒരു ആശുപത്രിയിലാണ് രണ്ട് പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ മുന്നറിയിപ്പ് തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറയുന്നു. ഖൊവ്ഡ് പ്രവിശ്യയില്‍ ബൂബോണിക് പ്ലേഗ് പടരുന്നതായി ജൂലായ്…

Read More

മികച്ച രീതിയില്‍ പോകുമ്പോഴാണ് ചൈനീസ് വൈറസ് പണിതന്നത് ! ‘പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തിരുന്ന വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ കോടിക്കണക്കിനു ഡോളര്‍ യുഎസ് ഖജനാവിലേക്ക് നല്‍കുന്ന സ്ഥിതിയായി;ചൈനയ്‌ക്കെതിരേ തുറന്നടിച്ച് ട്രംപ്

യുഎസിന്റെ 244-ാം സ്വാതന്ത്ര്യദിനത്തില്‍ ചൈനയ്‌ക്കെതിരേ തുറന്നടിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ! നല്ല രീതിയില്‍ പോകുകയായിരുന്ന രാജ്യത്തിന് പണി തന്നത് ചൈനയില്‍ നിന്നു വന്ന കൊറോണ വൈറസാണെന്ന് ട്രംപ് വ്യക്തമാക്കി. ‘സല്യൂട്ട് ടു അമേരിക്ക’ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. ജൂലൈ നാലിനായിരുന്നു യുഎസ് സ്വാതന്ത്ര്യദിനം.’പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തിരുന്ന വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ കോടിക്കണക്കിനു ഡോളര്‍ യുഎസ് ഖജനാവിലേക്ക് നല്‍കുന്ന സ്ഥിതിയായി. പക്ഷേ അതിനിടയിലാണു ചൈനയില്‍ നിന്നുവന്ന വൈറസ് നമ്മളെ ബാധിച്ചത്.’ ട്രംപ് പറഞ്ഞു. ഇപ്പോള്‍ വസ്ത്രങ്ങള്‍, മാസ്‌കുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവ യുഎസ് നിര്‍മിക്കുന്നു. നേരത്തെ ഇതു ഭൂരിഭാഗവും വിദേശരാജ്യങ്ങളിലാണ് നിര്‍മിച്ചിരുന്നത്, പ്രത്യേകിച്ച് ചൈനയില്‍. വൈറസ് പടര്‍ന്നതും അവിടെനിന്നാണെന്നതാണ് വിരോധാഭാസം. ചൈനയുടെ വഞ്ചനമൂലം കോവിഡ് ലോകമെങ്ങും പടര്‍ന്നു. ഇതിനു ചൈനയ്ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ട്. ഇപ്പോള്‍ യുഎസ് അവിശ്വസനീയമാംവിധം നന്നായി പ്രവര്‍ത്തിക്കുന്നു. വാക്‌സിന്‍, ചികിത്സാരീതി…

Read More

നിങ്ങളുടെ ദൃഢനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ല ! രാജ്യത്തിനു മുഴുവന്‍ നിങ്ങളില്‍ പൂര്‍ണവിശ്വാസമുണ്ട്; സൈന്യത്തിനു വീര്യം പകര്‍ന്ന് പ്രധാനമന്ത്രി…

ഇന്ത്യന്‍ സൈന്യത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്റെ മനോബലത്തെയും ദൃഢനിശ്ചയത്തെയും തോല്‍പ്പിക്കാന്‍ ലോകത്ത് തന്നെ ആര്‍ക്കും സാധ്യമല്ലെന്ന് മോദി വ്യക്തമാക്കി. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍ ഉയരത്തിലാണെന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. രാജ്യത്തിനു മുഴുവന്‍ സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. വീരജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണ്. സ്വയംപര്യാപത്രാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിനു സൈന്യം മാതൃകയാണ്. ഗല്‍വാനില്‍ വീരമൃത്യുവരിച്ച എല്ലാ സൈനികര്‍ക്കും വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുന്നു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല. അതിനു ധൈര്യം ആവശ്യമാണ്. അടുത്തിടെ നിങ്ങള്‍ കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ചു ലോകമെമ്പാടും സന്ദേശം നല്‍കി. നിങ്ങളുടെ ഇച്ഛാശക്തി ഹിമാലയം പോലെ ശക്തവും ഉറച്ചതുമാണ്. രാജ്യം മുഴുവന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നെന്നും…

Read More

ഹോങ്കോങിനുള്ള മരണമണി മുഴങ്ങിക്കഴിഞ്ഞു ! പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം ഹോങ്കോങില്‍ ആദ്യ അറസ്റ്റ്; ഇനി പ്രതിഷേധിക്കുന്നവര്‍ പുറംലോകം കണ്ടേക്കില്ല…

ഹോങ്കോങിനുള്ള മരണമണി മുഴങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഉരുക്കുമുഷ്ടിയില്‍ അമര്‍ത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഫലമായി പാസാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം ഹോങ്കോങില്‍ ആദ്യത്തെ അറസ്റ്റ് സംഭവിച്ചു കഴിഞ്ഞു. ബ്രിട്ടിഷ് ഭരണം അവസാനിച്ചതിന്റെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജനാധിപത്യ അനുകൂല റാലിയില്‍ പങ്കെടുത്ത 10 പേരെയാണ് അറസ്റ്റ് ചെയ്തത്. 360 പേരെ കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമടക്കം പൊലീസ് പ്രയോഗിച്ചു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ഒത്തുകൂടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ദേശീയ നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിച്ചേക്കാം. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ചൈനയുടെ നടപടിക്കെതിരെ രംഗത്തെത്തി. എന്നിരുന്നാലും പ്രതിഷേധക്കാര്‍ക്കെതിരേ പ്രതികാര നടപടികളുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് ചൈനയുടെ തീരുമാനം.

Read More