അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക്് 59 ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യന്‍ നടപടി ചൈനയ്ക്ക് കനത്ത ആഘാതമാവുമെന്ന് വിലയിരുത്തല്‍. ആപ്പുകളുടെ ഇന്ത്യന്‍ നിരോധനം കാരണംആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്, ടെന്‍സെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ് തുടങ്ങി പ്രമുഖ ചൈനീസ് ടെക് കോര്‍പറേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടാനിടയുണ്ടെന്നാണ് സൂചന. 59 ചൈനീസ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ജനങ്ങളുടെ വ്യക്തി സുരക്ഷ മുന്‍നിര്‍ത്തി യൂറോപ്പു മുതല്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വരെ ചൈനീസ് ആപ്പ് നിരോധിക്കാനുള്ള സാധ്യതയുണ്ട്. ടെക് ലോകത്ത് അമേരിക്കയ്ക്ക് വെല്ലുവിളിയായി ചൈന വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം ചൈനക്കാര്‍ക്ക് പ്രഹരമാകുന്നത്. ലോകത്താകമാനം 100 കോടിയ്ക്കടുത്ത് ഉപയോക്താക്കളുള്ള ടിക് ടോക്കിന് ഇന്ത്യയില്‍ മാത്രം 20 കോടി ഉപയോക്താക്കളുണ്ട്. ഷവോമിയാകട്ടെ ലോകത്തിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡും. ആലിബാബയും ടെന്‍സെന്റും തങ്ങളുടെ…
Read MoreTag: china
ഹോങ്കോങിനെ ഉരുക്കുമുഷ്ടിയില്‍ അമര്‍ത്താന്‍ ചൈന ! ഇനി മുതല്‍ ഹോങ്കോങ് ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍; ഹോങ്കോങിന്റെ രാഷ്ട്രീയ ഭാവി തന്നെ അനശ്ചിതത്വത്തിലാക്കുന്ന കരിനിയമം പാസാക്കി…
ഹോങ്കോങിന്റെ രാഷ്ട്രീയഭാവി തന്നെ ചോദ്യചിഹ്നമാക്കുന്ന വിവാദ നിയമം ആരുമറിയാതെ പാസാക്കി ചൈന. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലായാല്‍ അത് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികം കാലമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങിനുമേല്‍ തങ്ങളുടെ സ്വാധീനം എത്രയും പെട്ടെന്ന് ഉറപ്പിക്കണം എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഷി ജിന്‍ പിങ്ങിന്റെ നയമാണ് ഈ നിയമം പാസാക്കാന്‍ കാണിച്ച ധൃതിയിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമം നടപ്പില്‍ വന്നതോടെ ഹോങ്കോങ്ങിനെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഹോങ്കോങില്‍ നിലവില്‍ നടന്നു വരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള വഴികള്‍ ആലോചിക്കുന്ന ചൈനയുടെ കുറുക്കുവഴിയായാണ് ഈ നിയമം വിലയിരുത്തപ്പെടുന്നത്. ചൈനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി, മൂന്നു ദിവസത്തെ ചര്‍ച്ചക്കൊടുവില്‍ ചൊവ്വാഴ്ചയാണ് പുതിയ ബില്‍ ഐകകണ്ഠ്യേന പാസാക്കിയത്. ഈ ബില്ലിന്റെ കരട് രേഖ…
Read Moreഒലിയെ വെട്ടാന്‍ പ്രചണ്ഡ ! ഭൂപടം മാറ്റി വരയ്ക്കാന്‍ സമയം കണ്ടെത്തിപ്പോള്‍ നേപ്പാളിന്റെ സ്ഥലങ്ങള്‍ ചൈന സ്വന്തമാക്കി; നേപ്പാളില്‍ ‘മാന്‍ഡരിന്‍’ പഠനം സ്‌പോണ്‍സര്‍ ചെയ്ത് ചൈന; നേപ്പാളിനെതിരേ തന്ത്രപരമായ നീക്കവുമായി ഇന്ത്യ…
ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി തെറിച്ചേക്കുമെന്ന് വിവരം. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ഒലിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒലി പരാചയമാണെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ പൊതുവികാരം. മാത്രമല്ല ചൈനയുടെ കൈയ്യേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ഒലിയുടെ പ്രവണതയും പാര്‍ട്ടിക്കുള്ളിലെ പ്രധാന എതിരാളിയായ പ്രചണ്ഡ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിനിടയാക്കിരിക്കുകയാണ്. ചൈനയ്ക്ക് അനുകൂലമായ തീരുമാനങ്ങള്‍ നിരന്തരമായി കൈക്കൊള്ളുന്നതില്‍ പാര്‍ട്ടിയ്ക്ക് ഒന്നടങ്കം എതിര്‍പ്പാണുള്ളത്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുള്ള പ്രശ്‌നപരിഹാരത്തിനാണ് ഇന്ത്യയുടെ നീക്കം.കഴിഞ്ഞ ദിവസം നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഒലിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയായി തുടരാന്‍ ഒലി ചെയ്ത പ്രവൃത്തികളെക്കുറിച്ചു പ്രചണ്ഡ വെളിപ്പെടുത്തല്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അധികാരത്തില്‍ തുടരാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് മോഡലുകള്‍…
Read Moreസംഘര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ചൈന അതിര്‍ത്തിയിലേക്ക് അയച്ചത് പര്‍വതാരോഹകരെയും ആയോധനകലാ നിപുണരെയും; 15,000 സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ച് ഇന്ത്യ; പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല…
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പര്‍വതാരോഹകരെയും ആയോധന കലയില്‍ നിപുണന്മാരായ അഭ്യാസികളെയും അയച്ചിരുന്നതായി ചൈനീസ് സൈന്യത്തിന്റെ സ്ഥിരീകരണം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക പത്രമായ നാഷണല്‍ ഡിഫന്‍സ് ന്യൂസിന്റെ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് സൂചന നല്‍കുന്നത്. ജൂണ്‍ 15ന് ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ അഞ്ച് പുതിയ സേനാ ഡിവിഷനുകള്‍ പരിശോധനക്കായി എത്തിയതായാണ് റിപ്പോര്‍ട്ട്. ഈ സംഘത്തില്‍ എവറസ്റ്റ് ഒളിമ്പിക് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ പോരാളികളും ഉള്‍പ്പെട്ടിരുന്നു. ലാസയില്‍ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലും പുറത്ത് വിട്ടിരുന്നു. ഇവിടെ നിന്ന് 1300 കിലോമീറ്റര്‍ ദൂരെയുള്ള ലഡാക്ക് മേഖലയിലാണ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആയോധനകല ക്ലബ്ബില്‍ നിന്നുള്ള റിക്രൂട്ട്മെന്റുകള്‍ സൈന്യത്തിന്റെ ഘടനയും ശക്തിയും പടയൊരുക്കവും വളരെയധികം ഉയര്‍ത്തുമെന്ന് ടിബറ്റ് കമാന്‍ഡര്‍ വാങ് ഹൈജിയാങ് പറഞ്ഞതായി ചൈന നാഷണല്‍ ഡിഫന്‍സ് ന്യൂസ് അറിയിച്ചു.…
Read More25 കൊല്ലത്തിനു മുമ്പ് നല്‍കിയ വാക്കിന് ചൈന കല്‍പ്പിച്ചത് പുല്ലുവില; ഇനി ആണി തറച്ച തടിക്കഷണങ്ങളുമായി ചൈനീസ് പട്ടാളത്തെ കണ്ടുപോയാല്‍ വെടിവെച്ചു പുകയ്ക്കാന്‍ ഓര്‍ഡര്‍ ; ചൈനയെ നേരിടാന്‍ ഇന്‍സാസ് റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കമാണ്ടര്‍മാര്‍ക്ക് അനുമതി…
ക്ഷമയുടെ നെല്ലിപ്പലക കണ്ട ഇന്ത്യന്‍ സൈന്യം ശാന്തസ്വഭാവം കൈവിടുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വെടിനിര്‍ത്തലിന് ഇന്ത്യയും ചൈനയും ഉണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു തോക്കുപയോഗിക്കാതെയുള്ള പെട്രോളിങ്. എന്നാല്‍ ഗല്‍വാനില്‍ ചൈനീസ് സൈന്യം കാണിച്ച നെറികേട് ഇന്ത്യയെ മാറ്റിചിന്തിപ്പിക്കുകയാണ്. ആണി തറച്ച തടിക്കഷണങ്ങളുമായി ഇനി ചൈനീസ് പട്ടാളം ഇറങ്ങിയാല്‍ വെടിവെച്ചു പുകയ്ക്കാനാണ് ഓര്‍ഡര്‍. അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കമാന്‍ഡര്‍മാര്‍ക്കു കരസേന നല്‍കി. അതിര്‍ത്തിയില്‍ വെടിവെയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറില്‍ നിന്നാണ് ഇന്ത്യ പിന്മാറുന്നത്. ലഡാക്കില്‍ ചൈനീസ് സേന കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാല്‍ മുന്‍ രീതിയിലേക്കു മടങ്ങും. ഇതിനിടെ ഗാല്‍വാനില്‍ ഏതാനും ചൈനീസ് പട്ടാളക്കാരെ ഇന്ത്യ പിടികൂടിയ ശേഷം…
Read Moreചൈനയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് എന്തു സഹായം വേണമെങ്കിലും നല്‍കാമെന്ന് റഷ്യ ! യുദ്ധവിമാനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലെത്തിക്കാന്‍ തയ്യാര്‍…
ചൈനയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യ. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ മിഗ് 29, എസ്യു 30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 30ഓളം യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ഇന്ത്യന്‍ വ്യോമസേന പദ്ധതിയിട്ടിരിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയാണ് റഷ്യയുടെ മുന്‍കൂര്‍ പ്രതികരണം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടയിലാണ് റഷ്യയുടെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്. മിഗ് 29 വിമാനങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. മിഗ് 29 പരിഷ്‌കരിക്കുമ്പോള്‍ റഷ്യയുടെയും പുറത്തുനിന്നുളളതുമായ ആയുധങ്ങള്‍ സംയോജിപ്പിക്കാന്‍ സാധിക്കും. ആധുനിക സംരക്ഷണ സാമഗ്രികളും സാങ്കേതികവിദ്യകളും മിഗ് -29 പോര്‍വിമാനങ്ങളുടെ സേവന കാലാവധി 40 വര്‍ഷം വരെ വര്‍ധിപ്പിക്കും. സു-30 എംകെഐയ്ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ സുപ്രധാന സ്ഥാനമാണുള്ളത്. ഇന്ത്യന്‍ വ്യോമസേന ഈ വര്‍ഷം ജനുവരിയില്‍ ബ്രഹ്മോസ്-എ ക്രൂസ് മിസൈല്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള സു-30…
Read Moreലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം ! ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ പോലും വലിയ പ്രാധാന്യം; അനധികൃതമായി കൈവശപ്പെടുത്തിയ അക്‌സായ് ചിന്‍ നഷ്ടമാകുമോയെന്ന ഭയം ചൈനയെ ഭ്രാന്തന്‍മാരാക്കുമ്പോള്‍…
ഇന്ന് ലോകത്തെ തര്‍ക്കപ്രദേശങ്ങളില്‍ വലിപ്പത്തില്‍ ഒന്നാം സ്ഥാനമാണ് അക്‌സായ് ചിനിനുള്ളത്. ഇതിന്റെ വിസ്തീര്‍ണം ഏകദേശം സ്വിറ്റ്‌സര്‍ലന്‍ഡിനോളം വരും. 1962ല്‍ ചൈന ഇന്ത്യയ്‌ക്കെതിരേ യുദ്ധം തുടങ്ങിയതു തന്നെ ഇന്ത്യന്‍ സൈന്യം ഗാല്‍വന്‍ താഴ് വരയ്ക്കു ചുറ്റുമുള്ള കുന്നുകളിലൊന്നില്‍ സ്ഥാപിച്ച പോസ്റ്റ് തകര്‍ത്തു കൊണ്ടായിരുന്നു. അന്നു മുതല്‍ത്തന്നെ അക്‌സായ് ചിന്‍ തര്‍ക്കമില്ലാതെ സ്വന്തമാക്കുക ചൈനയുടെ സ്വപ്‌നമായിരുന്നു. ഇന്ത്യയുടെ ശക്തമായ ചെറുത്തു നില്‍പ്പ് മറികടന്ന് ചൈന അന്ന് ഗാല്‍വന്‍ പിടിച്ചെടുത്തു. പിന്നീട് ഒരു മാസത്തിനു ശേഷം പിന്മാറുകയായിരുന്നു. ഇപ്പോള്‍ ചൈനയുടെ അധീനതയിലുള്ള അക്‌സായ് ചിന്‍ ഇന്ത്യ പിടിച്ചെടുക്കുമെന്ന ഭയമാണ് ഇപ്പോഴത്തെ ചൈനീസ് പ്രകോപനത്തിനു കാരണം. അക്‌സായ് ചിന്‍ പ്രദേശം പിടിച്ചെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു. ഇത് ചൈനയെ വിറളി പിടിപ്പിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും അവര്‍ ഇതിനോടൊപ്പം കൂട്ടിവായിച്ചു. അതിര്‍ത്തിക്കടുത്ത് ലാന്‍ഡിങ് സ്ട്രിപ്പുകള്‍ നിര്‍മ്മിച്ചതും…
Read Moreചൈന പറഞ്ഞതെല്ലാം പച്ചക്കള്ളം ! വുഹാനില്‍ അദൃശ്യ രോഗികള്‍ ലക്ഷക്കണക്കിനെന്ന് സൂചന;ചൈനീസ് ഗവേഷകരുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്…
വുഹാനിലെ കോവിഡ് ബാധയെക്കുറിച്ച് ചൈന ഇന്നേവരെ പറഞ്ഞ കാര്യങ്ങളില്‍ പലതും പച്ചക്കള്ളമെന്നു വെളിപ്പെടുത്തുന്ന പഠനങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള വുഹാനിലെ മൂന്നു ശതമാനത്തിലേറെ ജനങ്ങളില്‍ വൈറസ് കരുതിയതിലും നേരത്തെതന്നെയുണ്ടെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞത്. മേഖലയിലെ ജനങ്ങളില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഈ അദൃശ്യ കോവിഡ് രോഗികളില്‍ വലിയൊരു പങ്കും വളരെ കുറച്ചു ലക്ഷണങ്ങളോ തീരെ ലക്ഷണങ്ങള്‍ ഇല്ലാത്തവരോ ആയിരുന്നുവെന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനിലെ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരിലാണ് പരിശോധന നടത്തിയത് കോവിഡ് 19 രോഗാണു ശരീരത്തിലെത്തിയാല്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളേയും ജനിതകഘടകങ്ങളേയും തിരിച്ചറിയുന്നതിന് വേണ്ടി നടത്തുന്ന ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റാണ് നടത്തിയത്. ഈ പരിശോധന വഴി കോവിഡ് 19 ശരീരത്തിലെത്തിയിട്ടും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ കാണിക്കാത്തവരേയും ചെറിയ…
Read Moreഎഡിറ്റിംഗ് എന്നു പറഞ്ഞാല്‍ എജ്ജാതി എഡിറ്റിംഗ് ! കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല ; എഡിറ്റിംഗിന്റെ പുതിയ വേര്‍ഷന്‍ കണ്ട് കണ്ണുതള്ളി ലോകം…
സോഷ്യല്‍ മീഡിയ സജീവമായതോടെ സ്വന്തം ഫോട്ടോ മറ്റുള്ളവരില്‍ പരമാവധി മനോഹരമായി അവതരിപ്പിക്കാനാണ് ഒട്ടുമിക്ക ആളുകളും ശ്രമിക്കുന്നത്. തങ്ങളുടെ സൗന്ദര്യത്തില്‍ ഉണ്ടെന്നു തോന്നുന്ന ന്യൂനതകള്‍ എഡിറ്റിംഗിലൂടെ പരിഹരിച്ച് ‘പെര്‍ഫെക്ട്’ എന്നു വിളിക്കാവുന്ന ചിത്രങ്ങളാണ് എല്ലാവരും മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഇന്നേവരെയുള്ള എഡിറ്റിംഗിനെയെല്ലാം കവച്ചു വയ്ക്കുന്ന ചിത്രങ്ങളാണ് രണ്ട് പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇത് വൈറലാകാന്‍ അധിക സമയം വേണ്ടി വന്നതുമില്ല. ചൈനയില്‍ നിന്നുള്ള രണ്ട് സോഷ്യല്‍ മീഡിയാ താരങ്ങളാണവര്‍. ഫോട്ടോഷോപ്പ് എത്രത്തോളം പവര്‍ഫുള്‍ ആണെന്ന് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചു തരികയാണ് ഇരുവരും. ഇരുവരുടേയും യഥാര്‍ഥ രൂപത്തെ പരമാവധി എഡിറ്റ് ചെയ്തുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. എഡിറ്റ് ചെയ്യുന്നതിനു മുമ്പും ശേഷവും എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും രണ്ടു ചിത്രങ്ങളിലുമുള്ളത് ഒരേ പെണ്‍കുട്ടികളാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരം. ഇരുവരും ഏറെനാള്‍ തങ്ങളുടെ ഫോളോവേഴ്സിനെ എഡിറ്റ്…
Read Moreചൈനയില്‍ നിന്ന് കോവിഡ് അകലുന്നു ! രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയുള്ള പുതിയ കേസ് ഒരെണ്ണം മാത്രം ;വുഹാനില്‍ 28 ദിവസമായി പുതിയ കേസുകളില്ലെന്ന് വിവരം…
കോവിഡ് വൈറസ് ലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ ആശ്വാസത്തില്‍ ചൈനക്കാര്‍. വൈറസ് ചൈന വിട്ടകലുന്നതായാണ് സൂചനകള്‍. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയുള്ള പുതിയ കോവിഡ് കേസുകളുടെ എണ്ണം ഒന്നു മാത്രമാണെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(NHC) ശനിയാഴ്ച അറിയിച്ചു. വൈറസ് ബാധ മൂലമുള്ള മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ മരണസംഖ്യ 4,633 ആയി തുടരുന്നതായും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ഏപ്രില്‍ 4 മുതലുള്ള 28 ദിവസങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ആരോഗ്യകമ്മിഷന്‍ അറിയിച്ചു. ഹ്യൂബെയില്‍ വൈറസിനെതിരെയുള്ള അടിയന്തര പ്രതികരണ പ്രവര്‍ത്തനത്തിന്റെ തോത് കുറച്ചു. വൈറസിനെതിരെയുള്ള പ്രതിരോധവും നിയന്ത്രണവും കൂടുതല്‍ ഫലപ്രദമായത് കൊണ്ടാണ് ഇത് സാധ്യമായതെന്ന് ഹ്യൂബെ വൈസ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 82,875 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 77,685 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസ്…
Read More